സൗദി’: സൗദി അറേബ്യയിലെ മക്കയിൽ കനത്ത മഴ പെയ്തു എന്ന വാർത്തയാണ് ഇപ്പോൾ പുറത്തുവരുന്നത് ജിതാ നഗരം ഉൾപ്പെടെ ചുറ്റുമുള്ള പ്രദേശങ്ങളെല്ലാം തന്നെ വെള്ളത്താൽ ചുറ്റപ്പെട്ട അവസ്ഥയിലായിരുന്നു കാണാൻ സാധിച്ചിരുന്നത് സൗദി പ്രസ് ഏജൻസിയാണ് ഈ വാർത്ത റിപ്പോർട്ട് ചെയ്യുന്നത് നിരവധി വാഹനങ്ങൾ അടക്കം വെള്ളത്തിൽ ഒഴുകിപ്പോയി എന്നാണ് അറിയാൻ സാധിക്കുന്നത് മദീനയിലും സമാനമായ രീതിയിൽ കനത്ത മഴ പെയ്തു എന്ന വാർത്ത പുറത്തുവരുന്നുണ്ട് വെള്ളപ്പൊക്കത്തിൽ കാറുകൾ മാത്രമല്ല ബസ്സുകൾ വരെ കുടുങ്ങിയ നിലയിലായിരുന്നു എന്നും പറയുന്നു.
മക്കയുടെ തെക്ക് കിഴക്കൻ അൽ അവാലി പ്രദേശത്ത് നിരവധി കുട്ടികളും കുടുങ്ങിക്കിടന്നതായി റിപ്പോർട്ടുകൾ വന്നിരുന്നു എന്നും അടുത്ത വൃത്തങ്ങൾ അറിയിക്കുന്നുണ്ട് മനുഷ്യ ചങ്ങല തീർത്ഥായിരുന്നു രക്ഷാപ്രവർത്തനം നടന്നത് എന്നും പറയുന്നു മക്കയിൽ ഒരു ഡെലിവറി ബോയ് ബൈക്കിൽ നിന്നും വെള്ളക്കെട്ടിലേക്ക് തിരിച്ചു വീഴുന്നതിന്റെ വീഡിയോയും സാമൂഹിക മാധ്യമങ്ങളിൽ ശ്രദ്ധ നേടിയിരുന്നു വെള്ളത്തിലൂടെ വലിയ മരങ്ങളും ഒലിച്ചു പോകുന്നത് കാണാൻ സാധിക്കുന്നുണ്ട് മക്കാ മദീന തുറമുഖ നഗരമായ എന്നിവിടങ്ങളിലാണ് ശക്തമായ മഴ പെയ്തത് ഈ സ്ഥലങ്ങളിൽ എല്ലാം സൗദി അറേബ്യയിലെ കാലാവസ്ഥ ഇപ്പോൾ റെഡ് അലർട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്
2024 ഏപ്രിലിൽ ഗൾഫ് രാജ്യങ്ങളിൽ റെക്കോർഡ് മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് പുറത്തുവന്ന റിപ്പോർട്ടുകൾ പ്രകാരം മനസ്സിലാക്കാൻ സാധിച്ചത് അതിന്റെ ഒരു സൂചനയായിരുന്നു മക്കയിൽ പെയ്ത ഈ മഴ.