Celebrities

ഇന്ത്യയെ മോശമായി ചിത്രീകരിക്കുന്ന സിനിമകള്‍ മാത്രമാണ് ഓസ്‌കാറിലെത്തുന്നത്- കങ്കണ | kangana-ranaut

തന്റെ പുതിയ ചിത്രമായ എമര്‍ജന്‍സിയുടെ പ്രചരണാര്‍ഥം ഒരു ദേശീയ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലായിരുന്നു കങ്കണയുടെ പ്രസ്താവന.

സ്‌കാറില്‍ എത്തുന്ന ഇന്ത്യന്‍ സിനിമകളെ വിമര്‍ശിച്ച് ബോളിവുഡ് താരവും എം.പിയുമായ കങ്കണ റണൗട്ട്. ഇന്ത്യയെ മോശമായി ചിത്രീകരിക്കുന്ന രാജ്യവിരുദ്ധ സിനിമകള്‍ മാത്രമാണ് ഓസ്‌കാര്‍ പട്ടികയിലേക്ക് തിരഞ്ഞെടുക്കപ്പെടുന്നതെന്ന് കങ്കണ ആരോപിച്ചു. തന്റെ പുതിയ ചിത്രമായ എമര്‍ജന്‍സിയുടെ പ്രചരണാര്‍ഥം ഒരു ദേശീയ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലായിരുന്നു കങ്കണയുടെ പ്രസ്താവന.

ഓസ്‌കാറില്‍ ഏറെ നേട്ടങ്ങള്‍ കൊയ്ത സ്ളംഡോഗ് മില്യണയര്‍ പോലുള്ള സിനിമകള്‍ ഇന്ത്യയെ വളറെ മോശമായ രീതിയിലാണ് ചിത്രീകരിക്കുന്നതെന്നും കങ്കണ പറഞ്ഞു. ഇപ്പോഴും അത്തരം ചിത്രങ്ങള്‍ പ്രശംസിക്കപ്പെടുന്നു. താനൊരിക്കലും ഇത്തരം പുരസ്‌കാരങ്ങള്‍ക്കായി ആഗ്രിഹിച്ചിട്ടില്ല. അത് ഇന്ത്യന്‍ പുരസ്‌കാരങ്ങളായാലും അന്താരാഷ്ട്ര പുരസ്‌കാരങ്ങളായാലും.

“എമര്‍ജന്‍സി ഒരു അന്താരാഷ്ട്ര നിലവാരത്തിലുള്ള ചിത്രമാണ്. ഏത് വിദേശ സിനിമകളോടും കിടപിടിക്കാന്‍ ശേഷിയുള്ള ചിത്രമാണ്. പക്ഷെ ആഗോള രാഷ്ട്രീയം എങ്ങനെയാണ് പ്രവര്‍ത്തിക്കുന്നത് എന്നെനിക്കറിയാം. അതുകൊണ്ട് തന്നെ ഇത്തരം പുരസ്‌കാരങ്ങളിലൊന്നും എനിക്ക് വലിയ പ്രതീക്ഷയില്ല,” കങ്കണ പറഞ്ഞു.

content highlight : kangana-ranaut-says-oscars-pick-anti-india-films