പാന്‍ ഇന്ത്യന്‍ സൂപ്പര്‍സ്‌റ്റാറും തെന്നിന്ത്യയിലെ തന്നെ മുൻനിരാ നായകനുമാണ് പ്രഭാസ്. ‘ദ രാജാ സാബ്’ ആണ് പ്രഭാസിന്റേതായി പുറത്തിറങ്ങാനുള്ള ചിത്രം. മാരുതി തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ‘ദി രാജാ സാബ്’ന്‍റെ ആദ്യ ഗ്ലിംപ്‌സ് വീഡിയോ അടുത്തിടെ പുറത്തുവിട്ടിരുന്നു. ഇതോടെ ആരാധകരുടെ പ്രതീക്ഷയും ആകാംക്ഷയും ഏറെ കൂടിയിരുന്നു. മാളവിക മോഹനനാണ് ചിത്രത്തിൽ നായികയായെത്തുന്നത്. സമാനതകളില്ലാത്ത സ്‌റ്റൈലിലും സ്വാഗിലുമുള്ള പ്രഭാസിന്‍റെ ലുക്ക് ചിത്രത്തിന്റെ പോസ്റ്റർ പുറത്തിറങ്ങിയപ്പോൾ ഏറെ പ്രശംസകൾ നേടിയിരുന്നു.
ഇപ്പോൾ ചിത്രത്തിന്റെ പുതിയ അപ്ഡേറ്റ് ആണ് ചർച്ചയാകുന്നത്. ഹൊറര്‍ കോമഡി റൊമാന്റിക് ചിത്രമായിരിക്കും ‘ദ രാജാ സാബ്’ എന്നാണ് റിപ്പോർട്ടുകൾ. ദ രാജാസാബിന്റെ ജോലികള്‍ പുരോഗമിക്കുകയാണ്. ഓഡിയോ റൈറ്റ്‍സ് ടി സീരീസിനാണ്. സംഗീതം നിര്‍വഹിക്കുന്നത് തമൻ ആണ്. ദ രാജാ സാബ് എന്ന ചിത്രത്തിലെ പാട്ടുകള്‍ക്ക് ജാപ്പനീസ് പതിപ്പ് ഒരുക്കുമോയെന്ന് നിര്‍മാതാക്കള്‍ ചോദിച്ചതായി തമൻ വെളിപ്പെടുത്തി. ജപ്പാനില്‍ ഓഡിയോ ലോഞ്ച് സംഘടിപ്പിക്കാൻ ചിത്രത്തിന്റെ നിര്‍മാതാക്കള്‍ ആലോചിക്കുന്നുണ്ടെന്നാണ് വ്യക്തമാകുന്നത് എന്നും തമൻ സൂചിപ്പിക്കുന്നു. എന്തായാലും തമന്റെ വാക്കുകള്‍ ചര്‍ച്ചയായിരിക്കുകയാണ്.
പഴയ ഹിറ്റ് ഹിന്ദി ചിത്രമായ അമിതാഭ് ബച്ചന്റെ ഡോണ്‍ എന്ന ചിത്രത്തിലെ ഗാനം റീമിക്സ് ചെയ്ത് ദ രാജാ സാബിൽ ഉപയോഗിക്കുമെന്ന് റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. എന്നാൽ ഇത് വ്യാജമാണ് എന്ന് തെളിഞ്ഞിരുന്നു. ഗാനത്തിന്റെ റീമിക്സ് റൈറ്റ്സില്ലെന്ന് പ്രഭാസ് ചിത്രത്തിന്റെ നിര്‍മാതാക്കള്‍ വ്യക്തമാക്കിയിരുന്നു.
തെലുഗു, തമിഴ്, മലയാളം, കന്നഡ, ഹിന്ദി എന്നീ അഞ്ച് ഭാഷകളിലായി പ്രദർശനത്തിനെത്തുന്ന ചിത്രം 2025 ഏപ്രിൽ 10-നാണ് റിലീസിനായി ഒരുങ്ങുന്നത്. ഫൈറ്റ് കോറിയോഗ്രഫി രാം ലക്ഷ്മൺ മാസ്റ്റേഴ്‌സും കിംഗ് സോളമനും ചേർന്നാണ് കൈകാര്യം ചെയ്യുന്നത്. വിഎഫ്എക്‌സ് ചുമതല വഹിക്കുന്നത് ബാഹുബലി ഫെയിം ആർ.സി. കമൽ കണ്ണനാണ്. ഛായാഗ്രഹണം: കാർത്തിക് പളനി, ചിത്രസംയോജനം: കോത്തഗിരി വെങ്കിടേശ്വര റാവു, പ്രൊഡക്ഷൻ ഡിസൈനർ: രാജീവൻ, ക്രിയേറ്റീവ് പ്രൊഡ്യൂസർ: എസ് എൻ കെ