Celebrities

‘നഗ്നത പ്രദർശിപ്പിച്ച് ഉദ്ഘാടനത്തിന് പോയിട്ടില്ല’; ഹണി റോസിന്റെ വസ്ത്രധാരണത്തിൽ പ്രതികരിച്ച് ആലപ്പി അഷ്‌റഫ്

നടി ഹണി റോസിന്റെ ലൈംഗിക അധിക്ഷേപ പരാതിയിൽ പ്രമുഖ വ്യവസായി ബോബി ചെമ്മണ്ണൂർ അറസ്റ്റിലായതും അതുമായി ബന്ധപ്പെട്ടുളള ചർച്ചകളുമാണ് ഇപ്പോൾ വാർത്തകളിൽ നിറയുന്നത്. ഹണി റോസിന്റെ ഇത്തരത്തിലുളള പ്രതികരണത്തിനെ അഭിനന്ദിച്ച് നിരവധിയാളുകളും രംഗത്തെത്തി. ഇപ്പോഴിതാ നടനും സംവിധായകനുമായ ആലപ്പി അഷ്‌റഫ് ഹണി റോസിന്റെ വസ്ത്രധാരണരീതിയെക്കുറിച്ച് ചില കാര്യങ്ങൾ തുറന്നുപറഞ്ഞിരിക്കുകയാണ്. അദ്ദേഹം യൂട്യൂബ് ചാനലിലൂടെയാണ് ഇക്കാര്യങ്ങൾ വ്യക്തമാക്കിയിരിക്കുന്നത്.

”പണ്ട് സംസ്കാരത്തിൻ്റെ ഭാഗമായിരുന്നു വസ്ത്രധാരണം. എന്നാൽ പുതുതലമുറ വസ്ത്രത്തിനെ സ്വാതന്ത്ര്യത്തിൻ്റെ അടയാളമായിട്ടാണ് കാണുന്നത്. ഞാൻ കടന്നുപോയ കാലഘട്ടങ്ങളിലുടനീളം കണ്ടുവന്ന വന്ന വസ്‌ത്രധാരണ രീതികളെക്കുറിച്ചും അത് സമൂഹത്തിൽ പ്രതിഫലിപ്പിച്ച മാറ്റങ്ങളെക്കുറിച്ചുമാണ് ഈ വീഡിയോയിൽ പ്രതിപാദിക്കുന്നത് എന്ന് പറഞ്ഞുകൊണ്ടാണ് വിഡിയോ തുടങ്ങുന്നത്.

ഞാനെന്റെ ബാല്യകാലത്ത് കണ്ട വസ്ത്രധാരണമോ ജീവിതരീതിയോ അല്ല എൻ്റെ യൗവന കാലത്ത് കണ്ടിട്ടുള്ളത്. അതുപോലെതന്നെ ഞാനിപ്പോൾ കാണുന്നത് എന്റെ ബാല്യത്തിലും യൗവനത്തിലും കണ്ടതുമല്ല. ഭക്ഷണ രീതിയിൽ ആയാലും വസ്ഥര രീതിയിൽ ആയാലും സംഭാഷണത്തിൽ ആയാലും സൗഹൃതത്തിൽ ആയാലും സംസ്കാരത്തിൽ ആയാലും എല്ലാത്തിനും അടിമുടി മാത്രം സംഭവിച്ചിരിക്കുന്നു. അങ്ങനെ മാറിയ കാലത്തിനനുസരിച്ച് നമ്മളും മാറിയിരിക്കുന്നു.

പണ്ടൊക്കെ വസ്ത്രധാരണം സംസ്കാരത്തിന്റെ ഭാഗമായിരുന്നു. പാവാടയും താപനിയും സാരിയും ബ്ലൗസും പർധയും ഒക്കെയായിരുന്നു അന്നത്തെ വേഷവിധാനങ്ങൾ. അതിനെകുറിച്ചൊന്നും ഒരു ആക്ഷേപവും അന്നു ആർക്കും ഇല്ലായിരുന്നു മാന്യമായ വസ്ത്രധാരണം എന്നാണ് ഇപ്പോഴും അറിയപ്പെടുന്നത്. അന്ന് സംസ്കാരത്തിൻറെ ഭാഗമാണെങ്കിൽ പുതുതലമുറയ്ക്ക് വസ്ത്രം ഇന്ന് സ്വാതന്ത്ര്യത്തിന്റെ അടയാളമാണ്. ഏത് വേഷം ധരിക്കണം എന്നുള്ളത് അവരുടെ സ്വാതന്ത്ര്യവും ആണ്. കടന്നു കയറി വന്ന പാശ്ചാത്യ സംസ്കാരം കയ്യടക്കിയിരിക്കുകയാണ് വസ്ത്രത്തിലും ഭക്ഷണത്തിലും എന്തിനധികം ഭാഷയിൽ പോലും. പണ്ടൊക്കെ വസ്ത്രം കീറിയാൽ അത് തുന്നിയെടുത്ത് വീണ്ടും വീണ്ടും ഉപയോഗിക്കുമായിരുന്നു. ഇന്നാണെങ്കിൽ തുന്നിയ വസ്ത്രങ്ങൾ ഫാഷൻ്റെ പേരിൽ കീറിപരിച്ചാണ് ഉപയോഗിക്കുന്നത്.

ഒരു പ്രമുഖ നടൻ്റെ നാലു പെൺകുട്ടികൾ ഫോട്ടോഷൂട്ടിന് വേണ്ടി അവർക്ക് ഇഷ്ടപ്പെട്ട വസ്ത്രങ്ങൾ ധരിച്ച് ഫോട്ടോകൾ എടുത്ത് അത് സോഷ്യൽ മീഡിയയിൽ ഷെയർ ചെയ്യുകയുണ്ടായി. അമ്മയെക്കൂടി ഇത്തരത്തിലുളള വസ്ത്രങ്ങൾ ധരിപ്പിച്ചൂടായിരുന്നോയെന്നായിരുന്നു ചില വിവരദോഷികൾ ചോദിച്ചത്. സത്യത്തിൽ എനിക്കത് കണ്ടപ്പോൾ വേദന തോന്നി… ഒരു പക്ഷെ ആ കൂടുംബം ഇതുപോലുളള കമന്റുകളെ അവഗണിച്ച് കാണും. ഇത്തരം വിട്ടുവീഴ്ചകളാണ് ഞരമ്പുരോഗികൾക്ക് വളമായത്.

ഹണി റോസ് നഗ്നത പ്രദർശിപ്പിച്ചുകൊണ്ട് ഒരു ഉദ്ഘാടനത്തിന് പോകുന്നത് ഞാൻ ഇതുവരെ കണ്ടിട്ടില്ല. അശ്ലീലമായി ഒന്നും അവരുടെ ഭാഗത്തുനിന്നും ഉണ്ടായിട്ടില്ല. അൽപവസ്ത്രദ്ധരികളായിട്ട് നടക്കാനയിട്ടാണ് ഇപ്പോഴത്തെ പെൺകുട്ടികൾക്ക് കൂടുതൽ താൽപര്യം. അവർ അത്യാവശ്യം നഗ്നത മറയ്ക്കുന്നുമുണ്ട്.

അനാവശ്യ സൈബർ ആക്രമണങ്ങളും അശ്ലീല കമന്റുകളും മറ്റും വരുമ്പോൾ അത് കണ്ടില്ല എന്ന് നടിച്ചാൽ നാളെ ഇത് വ്യാപകമായി പലർക്കും നേരിടേണ്ടി വന്നേക്കാം. പ്രതികരിക്കേണ്ടത് പ്രതികരിച്ചും അവഗണിക്കേണ്ടതിനെ അവഗണിച്ചും ധൈര്യമായി മുന്നോട്ട് പോവുക.” അഷ്‌റഫ് പറഞ്ഞു.