Celebrities

‘നമ്മള്‍ എന്ത് ഇഷ്ടപ്പെട്ടാലും അത് നമ്മളെ വിട്ടുപോകും, ഒന്നും നിരന്തരമല്ല’: എ ആർ റഹ്മാൻ | a-r-rahman-says-nothing-is-permanent

താൻ തന്റെ  കരിയറിന് വേണ്ടിയുള്ള പാഠങ്ങള്‍ പഠിക്കുക ആയിരുന്നെന്ന് പറയുകയാണ് റഹ്മാനിപ്പോൾ

1995ലാണ് എആർ റഹ്‌മാനും സൈറയും വിവാഹിതരാകുന്നത്. ഇരുവർക്കുമിടയിൽ കുറച്ചുനാളുകളായി ആശയപരമായ ചേർച്ച ഇല്ലായ്‌മയും വൈകാരികമായ പൊരുത്തക്കേടുകളും ഉണ്ടായിരുന്നു. ഒരു മാസം മുമ്പാണ് താരം വിവാഹമോചനം പ്രഖ്യാപിച്ചത്. 29 വർഷത്തെ ദാമ്പത്യ ജീവിതത്തിനൊടുവിലാണ് ഭാര്യ സൈറയുമായുള്ള വിവാഹ ബന്ധം റഹ്മാൻ വേര്‍പ്പെടുത്തിയത്.

താൻ തന്റെ  കരിയറിന് വേണ്ടിയുള്ള പാഠങ്ങള്‍ പഠിക്കുക ആയിരുന്നെന്ന് പറയുകയാണ് റഹ്മാനിപ്പോൾ. തുടക്കത്തില്‍ സംഗീതം എനിക്ക് പാഷനായിരുന്നു. പിന്നെ പ്രൊഫഷനായി. ഇപ്പോള്‍ എനിക്ക് ഒരുപാട് കാര്യങ്ങള്‍ ചെയ്യാനുള്ള ബ്രിഡ്ജാണ് റഹ്മാൻ പറഞ്ഞു.

ചെറിയ പ്രായത്തില്‍ തന്നെ എനിക്ക് എന്റെ അച്ഛനെ നഷ്ടപ്പെട്ടു. പിന്നാലെ മുത്തശ്ശിയും. ഞാനൊരു മയിലിനെ വളര്‍ത്തിയിരുന്നു. അതും ചത്തു. നായിക്കുട്ടിയെ വളര്‍ത്തി അതിനെയും നഷ്ടമായി.

എല്ലാം പോയതിനുശേഷം എനിക്ക് തോന്നി ഒന്നും നിരന്തരമല്ലെന്ന്. എന്ത് ഉദ്ദേശത്തോടെയാണോ നമ്മള്‍ മുന്നോട്ട് പോകുന്നത് അത് മ്യൂസിക് ആണെങ്കിലും പ്രണയമാണെങ്കിലും അത് അവസാനം വരെ എങ്ങനെ കൂടെ നിര്‍ത്താം എന്നാണ് ചിന്തിക്കുന്നത്. തുടര്‍ച്ചയായ നഷ്ടങ്ങളാണ് എന്റെ ജീവിതത്തെ കൂടുതല്‍ ഗൗരവത്തിലാക്കിയത്.

നമ്മള്‍ എന്ത് ഇഷ്ടപ്പെട്ടാലും അത് നമ്മളെ വിട്ടുപോകും. ഒന്നും നിരന്തരമല്ല. അതേ സമയം ഒരുപാട് ആഗ്രഹിച്ച കാര്യവും ആഗ്രഹിച്ച സമയത്ത് കിട്ടണം എന്നില്ല. ദൈവം തീരുമാനിക്കുന്ന സമയത്താണ് അത് കൈയ്യിലേക്ക് വരുന്നത്. എന്നെ സംബന്ധിച്ച് അതിന് ദൈവത്തിന് അദ്ദേഹത്തിന്റെ കണക്കുകൂട്ടലുകളുണ്ട്. നഷ്ടങ്ങളെ നേരിടാന്‍ തുടക്കം മുതലെ ദൈവം എനിക്ക് എക്‌സസൈസ് തന്നിരുന്നോ എന്നറിയില്ല.

എന്റെ ഇരുപതുകളില്‍ തന്നെ എനിക്കൊരു അറുപത് വയസായ ഫീല്‍ കിട്ടിയിരുന്നു. എന്തെന്നാല്‍ ആ പ്രായത്തില്‍ ഞാന്‍ വര്‍ക്ക് ചെയ്യുന്നത് അത്രയും പ്രായമായ ലെജന്റ്‌സിനൊപ്പമാണ്. അവരുടെ ചിന്താഗതികളും സംസാരവുമാണ് ഞാന്‍ എന്നും കേട്ടതും ശീലിച്ചതും. ഇനി അച്ഛന്റെ സംഗീതത്തിന്റെ വഴിയെ പോയാല്‍ മതിയെന്ന് പറഞ്ഞത് അമ്മയാണ്. ആ പ്രായത്തില്‍ എനിക്ക് പഠനവും സ്‌കൂളും ഫ്രണ്ട്‌സും നഷ്ടപ്പെട്ടുവെന്ന കുറ്റബോധമില്ലെന്നും റഹ്മാൻ കൂട്ടിച്ചർത്തു.

content highlight: a-r-rahman-says-nothing-is-permanent