അഭിനയിച്ച ഭാഷകളിലെല്ലാം ശ്രദ്ധേയ കഥാപാത്രങ്ങൾ ലഭിച്ച നടിയാണ് നിത്യ മേനോൻ. തിരുച്ചിത്രമ്പലം എന്ന സിനിമയിലൂടെ മികച്ച നടിക്കുള്ള ദേശീയ പുരസ്കാരം നിത്യയെ തേടി വന്നു. നിത്യയേക്കാൾ പുരസ്കാരത്തിന് അർഹരായ നടിമാരുണ്ടെന്നും തിരുച്ചിത്രമ്പലത്തിൽ ദേശീയ പുരസ്കാരം ലഭിക്കാൻ മാത്രം ഒന്നുമില്ലെന്നും വാദം വന്നു. ഗാർഗിയിലെ പ്രകടനത്തിന് സായ് പല്ലവിക്കാണ് പുരസ്കാരം ലഭിക്കേണ്ടിയിരുന്നത് എന്നും ചിലർ അഭിപ്രായപ്പെട്ടു. ഇതേക്കുറിച്ച് നിത്യ ഒരു അഭിമുഖത്തിൽ സംസാരിക്കുകയുണ്ടായി. തനിക്ക് ലൈറ്റ് ആയ സിനിമകൾ ചെയ്യാനാണിഷ്ടം. ഡാർക് സിനിമകൾ ഇഷ്‌ടമല്ല. തിരുച്ചിത്രമ്പലത്തിലെ പ്രകടനത്തിന് പുരസ്കാരം ലഭിച്ചതിൽ തനിക്ക് സന്തോഷമുണ്ടെന്നും നിത്യ മേനോൻ വ്യക്തമാക്കി.
തുടക്ക കാലത്ത് മലയാള സിനിമാ രംഗത്ത് സജീവമായിരുന്നെങ്കിലും ഇപ്പോൾ വല്ലപ്പോഴുമേ നടി മലയാളത്തിൽ സാന്നിധ്യം അറിയിക്കാറുള്ളൂ. തുടരെ സിനിമകൾ ചെയ്താൽ കുറച്ച് കാലം നടി മാറി നിൽക്കാറുണ്ട്. ഈ ഇടവേളകൾ തനിക്ക് അനിവര്യമാണെന്നാണ് നിത്യ പറയാറുള്ളത്.
സിനിമാ രംഗത്തോട് നിത്യക്ക് താൽപര്യമില്ല. അവസരം കിട്ടിയാൽ ഈ രംഗം ഉപേക്ഷിച്ച് പോകുമെന്നാണ് നിത്യ പറയുന്നു. പുതിയ അഭിമുഖത്തിലാണ് നടി മനസ് തുറന്നത്.
ജീവിതത്തിൽ എനിക്ക് ഒരുപാട് വേദനകളുണ്ടായിട്ടുണ്ട്. ചെറുപ്പം മുതൽ വേദനകൾ കണ്ടു. അതുകൊണ്ടാണ് ഇപ്പോൾ ഞാൻ ഹാപ്പിയായിരിക്കുന്നതിന് കാരണം. ആളുകളെ ശ്രദ്ധിച്ച് തെരഞ്ഞെടുക്കും. സന്തോഷത്തോടെയിരിക്കുന്നത് പ്രധാനമാണെന്ന് മനസിലാക്കി. ദൈവത്തിലൂടയാണ് വേദനയിൽ നിന്നും ഞാൻ പുറത്തേക്ക് വന്നത്. ഞാൻ അനുഗ്രഹിക്കപ്പെട്ടയാളാണ്.
സ്പിരിച്വലായി ഒരുപാട് സഹായം വന്നു. എന്തുകൊണ്ടാണ് ഞാൻ സന്തോഷവതിയല്ലാത്തത്, എന്തുകൊണ്ടാണ് ഞാനിങ്ങനെ എന്നതിന് കാരണം തേടിക്കൊണ്ടിരിക്കുകയായിരുന്നു ഞാൻ. ആത്മീയ പാതയിലൂടെ മാത്രമേ അത് പുറത്തേക്ക് വന്നുള്ളൂ. ഇന്ന് ഞാൻ വളരെ സന്തോഷവതിയാണ്. കരിയറിൽ എനിക്ക് സ്ട്രഗിളേ ഉണ്ടായിട്ടില്ല. സിനിമകൾ വന്ന് കൊണ്ടിരുന്നു. പേഴ്സണൽ ലൈഫിലാണ് ആ സ്ട്രഗിൾ ഉണ്ടായത്.
സിനിമയിലേക്ക് വന്ന ശേഷമാണ് എനിക്ക് ദൈവത്തിൽ വിശ്വാസം വന്നത്. അച്ഛൻ വിശ്വാസിയല്ല. ഞാനും അങ്ങനെയായിരുന്നു. സിനിമാ രംഗത്തേക്ക് വന്ന ശേഷം നമ്മുടെ കൈയിൽ അല്ലാത്ത വലിയ ശക്തി നമ്മളെക്കൊണ്ട് ഇത് ചെയ്യിക്കുകയാണെന്ന് മനസിലായി. എനിക്ക് തീരെ ഇഷ്ടമല്ലാത്ത പ്രൊഫഷനാണിത്. ഇപ്പോൾ പോലും.
എനിക്ക് ഒരു ഓപ്ഷൻ ലഭിച്ചാൽ ഞാൻ പോകും. അതാണ് ഐറണി. ഞാനിക്കാര്യം പറഞ്ഞാൽ എനിക്ക് നന്ദി ഇല്ലെന്ന് തോന്നും. അതുകൊണ്ട് സംസാരിക്കാറില്ല. തന്റെ വ്യക്തിത്വവും സിനിമയും വളരെ വ്യത്യസ്തമാണെന്ന് നിത്യ പറയുന്നു. സാധാരണ ജീവിതമാണ് ഞാനാഗ്രഹിച്ചത്. നടക്കാൻ പോകണം, പാർക്കുകളും മരങ്ങളും എനിക്കിഷ്ടമാണ്. ആ സ്വാഭാവിക ജീവിതമായിരുന്നു ഇഷ്ടം. എന്നാൽ അതൊന്നും ഇപ്പോഴില്ല.
ഇതെല്ലാം ആവശ്യമാണോ എന്ന് ഇപ്പോഴും ഇടയ്ക്ക് തനിക്ക് തോന്നാറുണ്ടെന്നും നിത്യ മേനോൻ വ്യക്തമാക്കി. കരിയറിൽ നിന്ന് വിട്ട് പോകണമെന്ന് പറയുമ്പോൾ അതിനെ അനുകൂലിക്കാറ് എന്റെ മാതാപിതാക്കൾ മാത്രമാണ്. ദേശീയ അവാർഡിന് മുമ്പ് ഞാൻ കരുതിയത് കരിയറിൽ നിന്നും പതിയെ വിട്ട് പോകാനാണ്. അപ്പോൾ ദേശീയ അവാർഡ് വന്നു. അത് ദൈവത്തിന്റെ തീരുമാനമായിരുന്നെന്നും നിത്യ മേനോൻ പറയുന്നു.
തന്റെ കുട്ടിക്കാലത്ത് ഒറ്റപ്പെടലുണ്ടായിട്ടുണ്ടെന്ന് നിത്യ പറയുന്നു. ഒറ്റ മകളാണ്. ഒറ്റയ്ക്കായതിൽ കുട്ടിക്കാലത്ത് ഒരുപാട് വിഷമിച്ചിട്ടുണ്ട്. അച്ഛനും അമ്മയും ജോലിക്ക് പോകും. തിരിച്ച് വന്നാലും അവർക്ക് ഒരുപാട് ജോലിയുണ്ടാകും. കുട്ടിക്കാലം മുഴുവനും ഒറ്റയ്ക്കായിരുന്നു. പക്ഷെ അന്ന് ആലോചിക്കുമ്പോൾ സന്തോഷമാണ്. തനിക്ക് സ്വയം മനസിലാക്കാനും ആത്മീയതയിലേക്ക് അടുക്കാനും ആ ഒറ്റപ്പെടൽ കാരണമായെന്ന് നിത്യ പറഞ്ഞു.
content highlight: pain-in-life-nithya-menon