Celebrities

വിവാഹമോചനത്തെക്കുറിച്ച് ചോദിച്ചപ്പോൾ വളരെ പക്വതയാർന്ന മറുപടി നൽകി അർച്ചന കവി

ലാൽ ജോസ് മലയാള സിനിമയ്ക്ക് സമ്മാനിച്ച നായികമാരിൽ ഒരാളാണ് അർച്ചന കവി വളരെ വലിയൊരു ആരാധകനിരയെ ആദ്യ ചിത്രത്തിലൂടെ തന്നെ സ്വന്തമാക്കാൻ സാധിച്ചിരുന്നു. ലാൽ ജോസ് മലയാള സിനിമയ്ക്ക് സമ്മാനിച്ച നായികമാർ ഒന്നും തന്നെ മോശമായിട്ടില്ല അത്തരത്തിൽ ഒരു നായിക തന്നെ ആയിരുന്നു അർച്ചന കവിയും എന്നാൽ ജീവിതത്തിൽ ഉണ്ടായ ചില പ്രശ്നങ്ങൾ കാരണം അർച്ചന വലിയൊരു ഇടവേള തന്നെ സിനിമയിൽ നിന്നും എടുത്തിരുന്നു അടുത്തകാലത്ത് പുതിയ സിനിമയിലൂടെ തിരികെയെത്തിയ അർച്ചന തന്റെ ജീവിതത്തിൽ സംഭവിച്ച ചില പ്രശ്നങ്ങളെ കുറിച്ച് കൂടി സംസാരിച്ചിരുന്നു

തന്റെ ജീവിതത്തിൽ ഒരു ഡിവോഴ്സ് ഡിപ്രഷനും ഒക്കെ നടന്നിട്ടുണ്ട് എന്ന് തരത്തിലായിരുന്നു സംസാരിച്ചിരുന്നത് അതിൽ നിന്നുമൊക്കെ തരണം ചെയ്തു വരാൻ ഏകദേശം 10 വർഷം എടുത്തു എന്നും പറഞ്ഞു ഇപ്പോൾ വിവാഹമോചനത്തെക്കുറിച്ച് താരo അഭിമുഖത്തിൽ പറയുന്ന കാര്യങ്ങളാണ് ശ്രദ്ധ നേടിക്കൊണ്ടിരിക്കുന്നത് വാക്കുകൾ ഇങ്ങനെ….

“lനമ്മൾ ചൈൽഡ്ഹൂഡ് ഫ്രെണ്ട്സ് ആയിരുന്നെങ്കിലും ഒരുമിച്ച് താമസിക്കുമ്പോഴേ കൂടുതലറിയാൻ പറ്റൂ. ഒരിക്കലും അയാൾ ഒരു മോശം മനുഷ്യനാണെന്ന് ഞാൻ പറയില്ല.
ഞാൻ മോശമായിരുന്നുന്നേ ഞാൻ പറയൂ
നമുക്കെല്ലാം ഒരു ലൈഫല്ലേ ഉള്ളൂ. അത് വെറുതേ കോമ്പ്ലിക്കേറ്റടാക്കണ്ട എന്ന് കരുതി പിരിഞ്ഞതാണ്, അവൻ വേറെ കല്യാണം കഴിച്ചു. അവന്റെ ഭാര്യ ഇതൊക്കെ കാണുന്നുണ്ടാവും അതുകൊണ്ട് ഇനി ഈ കാര്യത്തെക്കുറിച്ച് കൂടുതൽ ഒന്നും സംസാരിക്കേണ്ട

ഇങ്ങനെയാണ് അർച്ചന ഇതിന് മറുപടി പറയുന്നത് വളരെ പക്വമായ രീതിയിലുള്ള മറുപടിയാണ് അർച്ചന നൽകിയത് എന്നാണ് പലരും പറയുന്നത്. അർച്ചനയുടെ കയ്യിൽ നിന്ന് എന്തെങ്കിലും കിട്ടുമെന്ന് കരുതിയാണ് വീണ്ടും വീണ്ടും ഓൺലൈൻ മീഡിയകൾക്ക് കുത്തി കുത്തി ചോദിച്ചത് എന്നും എന്നാൽ വളരെ വ്യക്തമായി തന്നെ എല്ലാത്തിനും അർച്ചന മറുപടി നൽകിയെന്നും ആണ് പലരും പറയുന്നത്