Pravasi

കുവൈറ്റിൽ വ്യാപക പരിശോധന മദ്യപിച്ച് വാഹനമോടിച്ചവർ ഉൾപ്പെടെ 35 പേരോളം അറസ്റ്റിൽ

കുവൈറ്റ്: കുവൈറ്റിലെ എല്ലാ ഗവർണറേറ്റുകളിലും സുരക്ഷാ ട്രാഫിക് കമ്പനികൾ കർശനമായി തുടരുകയാണ് ജനറൽ ഡിപ്പാർട്ട്മെന്റ് ഓഫ് പോലീസ് ആണ് ഇത് ശ്രദ്ധിച്ചു കൊണ്ടിരിക്കുന്നത് പരിശോധനയിൽ നിയമം ലംഘിച്ച 19 പേരെ ഡ്രസ്സ് കൺട്രോൾ ജനറൽ ഡിപ്പാർട്ട്മെന്റിലേക്ക് റഫർ ചെയ്യുകയും ചെയ്തിട്ടുണ്ട് അതോടൊപ്പം 35 പേരെ മദ്യപിച്ച് വാഹനം ഓടിച്ചതിന്റെ പേരിൽ കസ്റ്റഡിയിൽ എടുക്കുകയാണ് ചെയ്തത് താമസ നിയമങ്ങൾ രംഗിച്ചവരും ഈ കൂട്ടത്തിലുണ്ട് 182 പേരാണ് താമസ നിയമങ്ങൾ ലംഘിച്ചത്

അവരും അറസ്റ്റിൽ ആയിട്ടുണ്ട്. മദ്യം കൈവശം വെച്ചതിന് ഏഴുപേരെയാണ് പിടികൂടിയിരിക്കുന്നത് സിവിൽ കേസുകൾ ഉൾപ്പെടെ 67 വാഹനങ്ങളും ഡ്രൈവർമാർ ഗുരുതരമായ ലംഘനങ്ങൾ നടത്തിയ ആറു വാഹനങ്ങളും പോലീസ് പിടിച്ചെടുക്കുകയും ചെയ്തു പെട്രോളിങ് സംഘം 49 ഓളം പ്രശ്നങ്ങളിൽ ഇടപെടുകയും അതിൽ ഉൾപ്പെട്ടവർക്കെതിരെ നിയമ നടപടികൾ സ്വീകരിക്കുകയും ഒക്കെ ചെയ്തിട്ടുണ്ട് ഗവർണറേറ്ററുകളിലും സുരക്ഷ ട്രാഫിക് ക്യാമ്പയിനുകൾ തുടരുമെന്നാണ് ഇപ്പോൾ സുരക്ഷാവൃത്തങ്ങൾ അറിയിക്കുന്നത്

Latest News