Careers

വായുസേനയില്‍ അഗ്‌നിവീര്‍, ആദ്യവര്‍ഷം 30,000 രൂപ ശമ്പളം | air-force-agniveer-recruitment

എയർഫോഴ്സില് അഗ്നിവീർവായി തിരഞ്ഞെടുക്കപ്പെടുന്ന ഒരു ഉദ്യോഗാർത്ഥിയുടെ പ്രാരംഭ പ്രതിമാസ ശമ്പളം 30000 രൂപയായിരിക്കും

തിരുവനന്തപുരം: അഗ്നിപഥ് പദ്ധതിയുടെ ഭാഗമായി ഇന്ത്യന്‍ എയര്‍ഫോഴ്സിലേക്കുള്ള അഗ്‌നിവീര്‍ വായു സേനയിലേക്ക് റിക്രുട്ട്മെന്റ് നടത്തുന്നു. 2025 ജനുവരി ഏഴിന് രാവിലെ 11 മുതല്‍ 27 ന് രാത്രി 11 മണി വരെ ഓണ്‍ലൈനായി അപേക്ഷിക്കാം. 2005 ജനുവരി ഒന്ന് മുതല്‍ 2008 ജുലൈ ഒന്നുവരെയുള്ള തീയതികളില്‍ ജനിച്ച യോഗ്യരും അവിവാഹിതരുമായ സ്ത്രീ-പുരുഷ ഉദ്യോഗാര്‍ഥികള്‍ക്ക് അപേക്ഷിക്കാം.

എയർഫോഴ്സില് അഗ്നിവീർവായി തിരഞ്ഞെടുക്കപ്പെടുന്ന ഒരു ഉദ്യോഗാർത്ഥിയുടെ പ്രാരംഭ പ്രതിമാസ ശമ്പളം 30000 രൂപയായിരിക്കും. ശമ്പളത്തിന്റെ 70 ശതമാനം ഉദ്യോഗാർത്ഥി നല്‍കി. 30% സേവാ നിധി പാക്കേജ് എന്ന പ്രത്യേക ഫണ്ടിലേക്ക് നിക്ഷേപിക്കുകയും ചെയ്യുന്നു. ശമ്പളം ഓരോ വർഷവും വർദ്ധിക്കുന്നു. നാലാം വർഷമാകുമ്പോൾ ശമ്പളം പ്രതിമാസം 40000 രൂപയായിരിക്കും. നാല് വർഷത്തെ കാലാവധി പൂർത്തിയാകുമ്പോൾ, ഉദ്യോഗാർത്ഥികൾക്ക് ഏകദേശം 10.04 ലക്ഷം രൂപയുടെ സേവാ നിധി പാക്കേജും ലഭിക്കും.

യോഗ്യതകള്‍ക്കും എങ്ങനെ അപേക്ഷിക്കാം എന്ന് തുടങ്ങിയ മറ്റ് കാര്യങ്ങളുടെ വിശദവിവരങ്ങള്‍ക്കും രജിസ്ട്രേഷനും വേണ്ടി ഔദ്യോഗിക വെബ്സൈറ്റായ www.agnipathvayu.cdac.in സന്ദര്‍ശിക്കുക.

content highlight: air-force-agniveer-recruitment

 

Latest News