നമ്മുടെ കഞ്ഞിവെള്ളത്തിന് നിരവധി ഗുണങ്ങളാണ് ഉള്ളത് മുടിവളർച്ചയ്ക്കും മുഖസൗന്ദര്യത്തിനും ഒക്കെ മികച്ചതാണ് കഞ്ഞിവെള്ളം എന്ന എല്ലാവർക്കും അറിയാമെങ്കിലും പലരും ഇപ്പോഴും യഥാർത്ഥ ഗുണങ്ങൾ അറിഞ്ഞിട്ടില്ല എന്നതാണ് സത്യം. മുടി വളർച്ചയും ചർമ്മ പ്രശ്നങ്ങൾക്കും എങ്ങനെയാണ് കഞ്ഞിവെള്ളം മികച്ചതായി മാറുന്നത് എന്ന് നോക്കാം
മുടി വളർച്ചയിൽ എന്തുകൊണ്ടാണ് ഇത്രത്തോളം പ്രാധാന്യം കഞ്ഞിവെള്ളത്തിന് നൽകുന്നത്.?
കഞ്ഞിവെള്ളത്തിൽ അടങ്ങിയിരിക്കുന്ന ഒരു പ്രധാനമായ ഘടകമാണ് ഇന്നോസിറ്റോള്‍. ഇത് ആരോഗ്യകരമായ പോഷങ്ങളെ പ്രോത്സാഹിപ്പിക്കാൻ സഹായിക്കുന്ന ഒരു സംയുക്തമാണ്. ഈ സംയുക്തത്തിന്റെ സ്വാഭാവിക ആന്റിഓക്സിഡന്റ് ഗുണങ്ങളാണ് കോശ സതരങ്ങളുടെ സമഗ്രതയെ നിലനിർത്തുന്നത്. അങ്ങനെ മുടികളുടെ കേടുപാടുകൾ പരിഹരിക്കുകയും ആരോഗ്യകരമായ വളർച്ച സുഗമമാക്കുകയും ചെയ്യുന്നു. എല്ലാത്തിലും ഉപരി അൾട്രാവലശ്മികളിൽ നിന്നും ഉള്ള സംരക്ഷണം നൽകാനും ഇവയ്ക്ക് സാധിക്കും. കോശങ്ങളിലെ ഫ്രീക്കലുകൾ മൂലം ഉണ്ടാകുന്ന കേടുപാടുകൾ തടയുന്ന ഈ ഘടകം അകാല വാർദ്ധക്യത്തെയും തടയുന്നു
ചർമ്മത്തിന്റെ ആരോഗ്യത്തിൽ എങ്ങനെ കഞ്ഞിവെള്ളം പ്രവർത്തിക്കുന്നു .?
അമിനോ ബെൻസോയിക് ആസിഡ് എന്ന ആന്റിഓക്സിഡന്റ് ഘടകം ഇതിലാടങ്ങിയിട്ടുണ്ട് അതുകൊണ്ടുതന്നെ ഇത് സൂര്യരശ്മികളിൽ നിന്നും ചർമ്മത്തെ സംരക്ഷിക്കുന്നുണ്ട് മേലോനോമയെ തടയാൻ സഹായിക്കുന്നു. അതോടൊപ്പം അന്നജം ധാരാളമായി അടങ്ങിയിട്ടുള്ളത് കൊണ്ട് മുഖക്കുരു കറുത്ത പാടുകൾ എന്നിവക്കെതിരെ പോരാടാനും ഈ കഞ്ഞിവെള്ളത്തിന് സാധിക്കും. കഞ്ഞിവെള്ളത്തിൽ അടങ്ങിയിരിക്കുന്ന ഈ ഘടകങ്ങൾ എല്ലാം തന്നെ മുഖത്ത് ഒരു ഗ്ലോയിങ് പകരുകയും അതുവഴി മികച്ച രീതിയിൽ ഉള്ള ചർമ്മം സമ്മാനിക്കുകയും ചെയ്യുന്നുണ്ട്