തിരുവനന്തപുരത്തെ സെന്റര്‍ ഫോര്‍ ഡവലപ്‌മെന്റ് ഓഫ് ഇമേജിങ് ടെക്‌നോളജിയില്‍ (സി-ഡിറ്റ്) വിവിധ തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു. ക്രിയേറ്റീവ് ടീം ഹെഡ്, റിസര്‍ച് അസോഷ്യേറ്റ്, മാനേജര്‍ (കമ്യൂണിക്കേഷന്‍), ഡിസൈനര്‍ (ക്രിയേറ്റീവ്), വിഡിയോ എഡിറ്റര്‍ (വിഷ്വല്‍ കണ്ടന്റ്), കണ്ടന്റ് ക്രിയേറ്റര്‍, ഫോട്ടോഗ്രഫര്‍, വീഡിയോഗ്രഫര്‍ (പ്രൊഡക്ഷന്‍ സ്‌പെഷലിസ്റ്റ്) എന്നീ തസ്തികയിലേക്കാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്.
എല്ലാ തസ്തികയിലുമായി 25 ഒഴിവുകളാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. പ്രസ്തുത തസ്തികയില്‍ എല്ലാം താല്‍ക്കാലിക നിയമനമായിരിക്കും. അപേക്ഷ സമര്‍പ്പിക്കേണ്ട അവസാന തിയതി ജനുവരി 15 ആണ്. അപേക്ഷകരുടെ ഉയര്‍ന്ന പ്രായപരിധി 50 വയസാണ്. വിശദവിവരങ്ങള്‍ക്ക് സി-ഡിറ്റിന്റെ ഔദ്യോഗിക വെബ്‌സെറ്റായ www.careers.cdit.org സന്ദര്‍ശിക്കാം. വിവിധ തസ്തികകളിലേക്ക് ആവശ്യമായ യോഗ്യത, ശമ്പളം എന്നിവയെ കുറിച്ച് അറിയാം.
ക്രിയേറ്റീവ് ടീം ഹെഡ്
ഉദ്യോഗാര്‍ത്ഥികള്‍ക്ക് മാനേജ്‌മെന്റ് / ടെക്‌നോളജി / ഡിസൈന്‍ / മീഡിയ സ്റ്റഡീസ് / മാര്‍ക്കറ്റിങ് / അനുബന്ധ വിഭാഗത്തില്‍ പിജി യോഗ്യത ഉണ്ടായിരിക്കണം. മൂന്ന് വര്‍ഷത്തെ പ്രവൃത്തി പരിചയം ഉള്ളവര്‍ വേണം അപേക്ഷിക്കാന്‍. തിരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് പ്രതിമാസം 80000 രൂപ മുതല്‍ 100000 വരെ ശമ്പളം ലഭിക്കും.
റീസേർച്ച് അസോഷ്യേറ്റ്
ഈ തസ്തികയിലേക്ക് അപേക്ഷിക്കുന്ന ഉദ്യോഗാര്‍ത്ഥികള്‍ക്ക് സയന്‍സ് / ആര്‍ട്‌സ് / സോഷ്യല്‍ സയന്‍സസ് / എന്‍വയണ്‍ മെന്റല്‍ സ്റ്റഡീസ് / ബിസിനസ് അഡ്മിനിസ്‌ട്രേഷന്‍ / പബ്ലിക് അഡ്മിനിസ്‌ട്രേഷന്‍ / ടെക്‌നോളജി എന്നീ വിഷയങ്ങളില്‍ പിജി യോഗ്യത ഉണ്ടായിരിക്കണം. രണ്ട് വര്‍ഷത്തെ പ്രവൃത്തി പരിചയം ഉണ്ടായിരിക്കണം. തിരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് പ്രതിമാസം 44000 രൂപ മുതല്‍ 80000 രൂപ വരെ ശമ്പളം ലഭിക്കും.
content highlight: huge-opportunity-for-graduates