Movie News

ലോകേഷ് – അജിത്ത് കോംബോ എപ്പോൾ; കാത്തിരുന്ന് ആരാധകർ | lokesh kanagaraj ajith film update

തമിഴകത്തിന്റെ രജനികാന്തിന്റെ കൂലിയാണ് നിലവില്‍ സംവിധാനം ചെയ്യുന്നത്.

രാജ്യമൊട്ടാകെ പേരുകേട്ട ഒരു തമിഴ് സംവിധായകനാണ് ലോകേഷ് കനകരാജ്. സൂര്യയും കമല്‍ഹാസനും വിജയ്‍യുമൊക്കെ വേഷമിട്ട ചിത്രങ്ങള്‍ നേരത്തെ ലോകേഷ് കനകരാജ് ഒരുക്കിയിട്ടുണ്ട്. തമിഴകത്തിന്റെ രജനികാന്തിന്റെ കൂലിയാണ് നിലവില്‍ സംവിധാനം ചെയ്യുന്നത്. അജിത് കുമാറിന്റെ ഒരു സിനിമ  സംവിധാനം ചെയ്യാൻ സാധ്യതയുണ്ടെന്ന് വ്യക്തമാക്കിയിരിക്കുകയാണ് ലോകേഷ് കനകരാജ്.

ഇതു സംബന്ധിച്ച് ഒരു വീഡിയോയും സംവിധായകന്റേതായി പ്രചരിക്കുന്നുണ്ട്. എനിക്കും എല്ലാവരെയും പോലെ അജിത് സിനിമ ചെയ്യാൻ ആഗ്രഹമുണ്ട്. അത് പെട്ടെന്ന് നടക്കും എന്ന് താൻ പ്രതീക്ഷിക്കുന്നതായും ലോകേഷ് കനകരാജ് വ്യക്തമാക്കിയത് ശ്രദ്ധയാകര്‍ഷിച്ചിരിക്കുകയാണ്. എന്തായാലും അത് ഒരു വമ്പൻ സിനിമയായിരിക്കും എന്ന് പ്രതീക്ഷയിലാണ് അജിത്തിന്റെ ആരാധകര്‍.

സംവിധായകൻ ലോകേഷ് കനകരാജിന്റേതായി ഒടുവിലെത്തിയ ചിത്രം വിജയ് നായകനായി വേഷമിട്ട ലിയോയാണ്. സംവിധായകൻ ലോകേഷ് കനകരാജിന്റെ ഒരു ചിത്രത്തില്‍ വിജയ് നായകനായപ്പോള്‍ പ്രതീക്ഷിച്ചതിനും അപ്പുറമുള്ള ഒരു വിജയമാണ് നേടാനായത് എന്നായിരുന്നു ബോക്സ് ഓഫീസ് റിപ്പോര്‍ട്ട് . തമിഴകത്ത് ഇൻഡസ്‍ട്രി ഹിറ്റാകാനും വിജയ് ചിത്രം ലിയോയ്‍ക്ക് സാധിച്ചു. ദളപതി വിജയ്‍യുടെ ലിയോയുടെ രണ്ടാം ഭാഗം ഉണ്ടാകുമെന്നും നേരത്തെ ഒരു റിപ്പോര്‍ട്ടുണ്ടായിരുന്നു.

വിജയ്‍യുടെ ലിയോ ആഗോളതലത്തില്‍ 620 കോടി രൂപയിലധികം നേടിയിരുന്നു എന്നായിരുന്നു റിപ്പോര്‍ട്ട്. തൃഷ വിജയ്‍യുടെ നായികയായി 14 വര്‍ഷങ്ങള്‍ കഴിഞ്ഞ് വീണ്ടും എത്തിയിരിക്കുന്നു എന്ന ഒരു പ്രത്യേകതയും ലിയോയ്‍ക്കുണ്ടായിരുന്നതിനാല്‍ ആരാധകര്‍ കാത്തിരുന്നിരുന്നതായിരുന്നു. സത്യ എന്ന ഒരു കഥാപാത്രമായിട്ടാണ് ചിത്രത്തില്‍ വിജയ്‍യുടെ നായികയായി തൃഷ എത്തിയത്. വിജയ്‍യ്‍ക്കും നായിക തൃഷയ്‍ക്കും പുറമേ ചിത്രത്തില്‍ അര്‍ജുൻ, സാൻഡി മാസ്റ്റര്‍, മാത്യു, മനോബാല, പ്രിയ ആനന്ദ്, ബാബു ആന്റണി, അഭിരാമി വെങ്കടാചലം, ഇയ, വാസന്തി, മായ എസ് കൃഷ്‍ണൻ, ശാന്തി മായാദേവേി, മഡോണ സെബാസ്റ്റ്യൻ, അനുരാഗ് കശ്യപ്, സച്ചിൻ മണി, തുടങ്ങിയ താരങ്ങളും വേഷമിടുന്നു.

 

content highlight : lokesh-kanagaraj-about-ajith-film-update