മലയാളി ദമ്മാമിൽ ഹൃദയാഘാതം മൂലം മരിച്ചു. ഇറാം കമ്പനി ജീവനക്കാരൻ തൃശൂർ ഗുരുവായൂർ തൈക്കാട് ബ്രഹ്മകുളം വലിയകത്ത് വീട്ടിൽ അബ്ദുവിന്‍റെ മകൻ തൽഹത്ത് ആണ് മരിച്ചത്. ഇറാം കമ്പനിയിൽ ഡ്രൈവറായി ജോലി ചെയ്തുവരുകയായിരുന്നു തൽഹത്ത്. ബുധനാഴ്ച രാവിലെ ഓഫീസിലെത്തിയ തൽഹത്ത് ഛർദിക്കുകയും കുഴഞ്ഞുവീഴുകയുമായിരുന്നു.
ഉടൻ തന്നെ അടുത്തുള്ള ‘ഗാമ’ ആശുപത്രീയിലെത്തിച്ചു. അവിടെ തീവ്രപരിചരണവിഭാഗത്തിൽ പ്രവേശിപ്പിച്ചു അടിയന്തര ശുശ്രൂഷകൾ നൽകിയെങ്കിലും മരിച്ചു. രണ്ടുവർഷം മുമ്പാണ് ഇറാമിൽ ജോലിയിൽ പ്രവേശിച്ചത്.
STORY HIGHLIGHT: keralite expat died