വ്യവസായി ബോബി ചെമ്മണ്ണൂരിനെ റിമാൻഡ് ചെയ്തതിന് പിന്നാലെ പ്രതികരണവുമായി നടി ഹണി റോസ്. ഒരു യുദ്ധം ജയിച്ചതിന്‍റെ ആഹ്ലാദത്തിലല്ല താനെന്നും നിർത്താതെ വേദനിപ്പിച്ചത് കൊണ്ട് നിവർത്തി കെട്ടാണ് പ്രതികരിച്ചതെന്ന് ഹണി റോസ് പറഞ്ഞു.
‘ഒരു യുദ്ധം ജയിച്ചതിന്‍റെ ആഹ്ളാദത്തിലല്ല ഞാന്‍. നിര്‍ത്താതെ പിന്നെ പിന്നെ പിന്നെയും എന്നെ വേദനിപ്പിച്ചത് കൊണ്ട് നിവര്‍ത്തികെട്ട് ഞാന്‍ പ്രതികരിച്ചതാണ്. പ്രതിരോധിച്ചതാണ്. ആരെയും ഉപദ്രവിക്കാന്‍ ഞാന്‍ ആഗ്രഹിച്ചിട്ടില്ല. ആരുടേയും വേദനയില്‍ ഞാന്‍ ആഹ്ളാദിക്കുകയും ഇല്ല. ഇനിയും പരാതികളുമായി പൊലീസ് സ്റ്റേഷനില്‍ പോകാന്‍ ഉള്ള അവസ്ഥകൾ എനിക്ക് ഉണ്ടാകാതെ ഇരിക്കട്ടെ എന്ന് ആഗ്രഹിക്കുന്നു. പ്രാര്‍ത്ഥിക്കുന്നു. നമ്മുടെ നിയമവ്യവസ്ഥയ്ക്ക് വലിയ ശക്തിയുണ്ട്. സത്യത്തിനും.’ എന്ന് സോഷ്യൽ മീഡിയയിലൂടെ ഹണി റോസ് കുറിച്ചു.
STORY HIGHLIGHT: actress honey rose response