Celebrities

വിശാലിനെ ജീവിതത്തിലേക്ക് കൊണ്ടുവരാൻ നടൻ ആര്യയും കൂട്ടുകാരും | Actor Vishal

തമിഴ് സിനിമ ലോകത്ത് ഇവരുടെ കൂട്ടുകെട്ട് ഇന്ന് ചർച്ച ചെയ്യുകയാണ്.

തമിഴ് സിനിമ രംഗത്തെ പ്രമുഖ താരമാണ് വിശാല്‍. 1989-ൽ ഒരു തെലുങ്ക് ചിത്രത്തിൽ ബാലതാരമായിട്ടാണ് വിശാല്‍ കരിയർ ആരംഭിച്ചത്. 2004-ൽ ഗാന്ധി കൃഷ്ണ സംവിധാനം ചെയ്ത ചെല്ലമേ എന്ന ചിത്രത്തിലൂടെ നായകനായി ഇദ്ദേഹം അരങ്ങേറി. അതിനുശേഷം, സണ്ഡക്കോഴി, തിമിര്, ശിലപ്പതികാരം, താമിരഭരണി, മലൈക്കോട്ടൈ, സത്യം തുടങ്ങിയ തുടര്‍ച്ചയായ വിജയങ്ങള്‍ വിശാല്‍ നേടി.

ആക്ഷന്‍ റോളുകളില്‍ തന്‍റെ കഴിവ് തെളിയിച്ച വിശാല്‍ തമിഴ് നടികര്‍ സംഘത്തിന്‍റെ പ്രസിഡന്‍റായും നിര്‍മ്മാതാക്കളുടെ സംഘടന നേതാവായും ഒക്കെ പ്രവര്‍ത്തിച്ചിരുന്നു. സംവിധായകൻ ബാല സംവിധാനം ചെയ്ത അവൻ ഇവൻ എന്ന ചിത്രത്തിലെ അഭിനയം അഭിനേതാവ് എന്ന നിലയിലും വിശാലിന് ഏറെ പ്രശംസ നേടിക്കൊടുത്തു.

 

 

 

വിശാലിന്റെ അടുത്ത സുഹൃത്തുക്കളിൽ ഒരാളണ് നടൻ ആര്യ. വിശാലിന്റെ ആരോഗ്യ വിവരം അറിഞ്ഞ് മുംബൈയിൽ നിന്ന് ഉടൻ ചെന്നൈയിലെത്തുകയായിരുന്നു. വിശാലിനെ വീട്ടിൽ നിന്ന് പുറം ലോകത്തേക്ക് കൊണ്ടുവരുകയും കൂട്ടുകാരുമൊത്ത് പുറത്തു പോവുകയും ചെയ്തു. തൻറെ സുഹൃത്തിൻറെ ആരോഗ്യനില പഴയതുപോലെ ആക്കാൻ ആര്യയെപ്പോലെ ഒരുകൂട്ടം സുഹൃത്തുക്കൾ ഉണ്ടായിരുന്നു. അന്നേദിവസം ആര്യയും കൂട്ടുകാരും വിശാലും ഒരുമിച്ച് ആര്യയുടെത് തന്നെയായ ഹോട്ടലിൽ നിന്നായിരുന്നു ഭക്ഷണം കഴിച്ചത്. വിശാലിന്റെ ആരോഗ്യസ്ഥിതി പഴയ പോലെ ആകുന്നതുവരെ ആര്യയും കൂട്ടുകാരും ഒപ്പം ഉണ്ടാകുമെന്നും വിശാലിനോട് പറഞ്ഞു. തമിഴ് സിനിമ ലോകത്ത് ഇവരുടെ കൂട്ടുകെട്ട് ഇന്ന് ചർച്ച ചെയ്യുകയാണ്.

കഴിഞ്ഞ ഏതാനും നാളുകളായി കടുത്ത പനിയുടെ പിടിയിലായിരുന്നു വിശാൽ. ഇതിൽ നിന്നും മുക്തനായി വരുന്നതെ ഉള്ളൂ. അതിനാലാണ് ഈ ആരോ​ഗ്യപ്രശ്നം താരത്തിന് ഉണ്ടായതെന്ന് പ്രമോഷൻ വേളയിൽ അവതാരക പറയുന്നുണ്ട്. വയ്യാതിരുന്നിട്ടും സിനിമാ പ്രമോഷന് താരം എത്തിയതായിരുന്നു. മദ​ ഗജ രാജ എന്ന സിനിമയുടെ പ്രമോഷനായിരുന്നു. വിശാലിന്റെ വീ‍ഡിയോ പുറത്തുവന്നതിന് പിന്നാലെ താരത്തിന്റെ ആ​രോ​ഗ്യത്തിൽ ആരാധകർ ആശങ്ക പങ്കിടുന്നുണ്ട്. എത്രയും വേ​ഗം താരം സുഖം പ്രാപിക്കട്ടെ എന്നാണ് ഇവർ പറയുന്നത്.

 

CONTENT HIGHLIGHT : Actor Arya and friends to bring Vishal to life