സൈബര്‍ ആക്രമണത്തില്‍ പൊലീസില്‍ പരാതി നല്‍കി പ്രഭാസ് നായകനായി എത്തുന്ന രാജ സാബിലെ നായിക നിധി അഗര്‍വാള്‍. സോഷ്യല്‍ മീഡിയയിലൂടെ ഭീഷണിപ്പെടുത്തുകയും മോശം കമന്റുകളിലൂടെ ഉപദ്രവിക്കുകയും ചെയ്യുന്ന ഒരാള്‍ക്കെതിരെയാണ് നടിയുടെ പരാതി. എന്നാല്‍ ആര്‍ക്കെതിരെയാണ് നടി പരാതി നല്‍കിയത് എന്നതില്‍ വ്യക്തതയില്ല.
ഓണ്‍ലൈനില്‍ വരുന്ന സന്ദേശങ്ങള്‍ തന്റെ മാനസികാവസ്ഥയെ തകര്‍ത്തു. ഇതിനെ തുടര്‍ന്നാണ് പരാതി നല്‍കിയത് എന്നാണ് നടി വ്യക്തമാക്കിയത്. നിധി അഗര്‍വാളിന്റെ പരാതിയില്‍ അന്വേഷണം ആരംഭിച്ചതായി സൈബര്‍ ക്രൈം ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി.
വമ്പന്‍ റിലീസുകളാണ് താരത്തിന്റേതായി എത്താനുള്ളത്. പവന്‍ കല്യാണ്‍ നായകനാവുന്ന ഹരി ഹര വീര മല്ലു: പാര്‍ട്ട് 1ല്‍ നായികയായാണ് താരം എത്തുന്നത്. മാര്‍ച്ച് 28നാണ് ചിത്രം റിലീസ് ചെയ്യുന്നത്. പ്രഭാസ് നായകനായി എത്തുന്ന രാജ സാബ് മേയ് 16നാണ് തിയറ്ററില്‍ എത്തുക.
content highlight : actress-nidhhi-agerwal-files-cybercrime-complaint-over-threats