Entertainment

‘ബേസിൽ ശാപ’ത്തിൽ വീണ് മന്ത്രിയും ; ഞാനും പെട്ടെന്ന് വി.ശിവൻകുട്ടിയുടെ സോഷ്യൽമീഡിയ പോസ്റ്റ്‌

കൈകൊടുത്ത് ട്രോൾ ഏറ്റുവാങ്ങുന്നവരുടെ കൂട്ടത്തിലേക്ക് ഒരാൾ കൂടി എത്തിയിരിക്കുകയാണ്. മാറ്റാരുമല്ല, നമ്മുടെ വിദ്യാഭ്യാസമന്ത്രി വി.ശിവൻകുട്ടിയാണ് പുതിയ അഡ്മിഷൻ. കലോത്സവ വേദിയിൽ ഉണ്ടായ രസകരമായ സംഭവമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ നിറയുന്നത്.

സാംസ്‌കാരികോത്സവത്തിൻ്റെ സമാപന ചടങ്ങിൽ മന്ത്രി ശിവൻകുട്ടി ആസിഫ് അലിയുമായി ഹസ്തദാനം ചെയ്യുന്നതും ആസിഫ് അലി അത് ശ്രദ്ധിക്കാതെ ഹസ്തദാനം സ്വീകരിക്കാതെ ഇരുന്നതും വീഡിയോയിൽ ഉണ്ട്. നടൻ ടൊവിനോ തോമസിൻ്റെ ഇടപെടലിൽ സ്ഥിതിഗതികൾ പരിഹരിച്ചു, സംഭവം മുഴുവൻ മന്ത്രി സോഷ്യൽ മീഡിയയിൽ പങ്കുവച്ചത് ‘ഞാനും കുടുങ്ങി’ എന്ന അടിക്കുറിപ്പോടെയാണ്. ബേസിൽ ജോസഫ് തന്നെ പോസ്റ്റിന് കമൻ്റ് ചെയ്തു, ‘സ്വാഗതം, സർ, ഞങ്ങളുടെ ക്ലബ്ബിലേക്ക് സ്വാഗതം!’ എന്നാൽ തക്കസമയത്ത് ഞാൻ ഇടപെട്ട് രക്ഷിച്ചു എന്ന കമൻ്റുമായി ടൊവിനോ തോമസും പങ്കുചേർന്നു, പോസ്റ്റ് സോഷ്യൽ മീഡിയയിൽ ട്രെൻഡിംഗ് ആണ്.

കഴിഞ്ഞ വർഷം ഒരു പരിപാടിക്കിടെ സഞ്ജു സാംസണിന് ബേസിൽ ജോസഫ് കൈ കൊടുത്തപ്പോൾ, അത് ശ്രദ്ധയിൽപ്പെടാതെ പൃഥ്വിരാജിനോട് പോയി താരം സംസാരിച്ചതാണ് ഇതിന്റെയെല്ലാം തുടക്കം. പിന്നാലെ മമ്മൂട്ടി അടക്കമുള്ളവർ ‘ബേസിൽ ശാപ’ത്തിൽ അകപ്പെട്ടതിന്റെ വീഡിയോകളും വൈറലായിരുന്നു. രണ്ടാഴിച്ചകൾക്ക് മുൻപ് ഒരു ചെറിയ പെൺകുട്ടി മെ​ഗാസ്റ്റാർ മമ്മൂട്ടിക്ക് കൈ കൊടുക്കാതെ പോയതോടെ മമ്മൂക്കയ്ക്കും ബേസിൽ ശാപം കിട്ടിയെന്നായി സോഷ്യൽ മീഡിയ. അതേ സമയം ട്രെൻഡിൽപ്പെട്ട വിവരം വളരെ രസകരമായി സോഷ്യൽ മീഡിയയിൽ പങ്കുവച്ച മന്ത്രിയ്ക്ക് രസകരമായ കമന്റുകളും ലഭിച്ചു.