Movie News

തിയേറ്ററുകളിൽ തകർന്നടിഞ്ഞു! ഒടുവിൽ ആ സിദ്ധാർഥ് ചിത്രം ഒടിടിയിൽ, എവിടെ കാണാം ?

നടൻ സിദ്ധാർഥ് നായകനായി എത്തിയ ഏറ്റവും പുതിയ ചിത്രമാണ് ‘മിസ് യു’. കഴിഞ്ഞ മാസമാണ് ചിത്രം തിയേറ്ററുകളിലെത്തിയത്. അല്ലു അർജുൻ ചിത്രം പുഷ്പ 2 റിലീസിന് അടുത്ത് തന്നെ തിയേറ്ററുകളിലെത്തിയ സിനിമ സാമ്പത്തികമായി പരാജയപെട്ടു.

ഇപ്പോഴിതാ ചിത്രം ഒടിടി സ്ട്രീമിങ് ആരംഭിച്ചിരിക്കുകയാണ്. ആമസോൺ പ്രൈമിലൂടെയാണ് സ്ട്രീം ചെയ്യുന്നത്. ആമസോൺ പ്രൈം തന്നെയാണ് തങ്ങളുടെ സോഷ്യൽ മീഡിയ ഹാൻഡിലുകളിലൂടെ ഇക്കാര്യം അറിയിച്ചത്. ചിത്രം തമിഴിലും തെലുങ്കിലും ലഭ്യമാണ്.

റൊമാന്റിക് കോമഡി വിഭാഗത്തിൽ കഥ പറയുന്ന സിനിമയാണിത്. ഡിസംബർ 13 നായിരുന്നു മിസ് യു തിയേറ്ററുകളിലെത്തിയത്. 10 കോടി ബജറ്റിൽ പുറത്തിറങ്ങിയ സിനിമയ്ക്ക് അഞ്ച് കോടിയിൽ താഴെ മാത്രമാണ് കളക്ഷൻ നേടാനായത്.

‘ചിറ്റാ’ എന്ന സൂപ്പർഹിറ്റ് ചിത്രത്തിന് ശേഷം സിദ്ധാർത്ഥ് നായകനായെത്തിയ സിനിമയാണിത്. ‘മാപ്പ്ള സിങ്കം’, ‘കളത്തിൽ സന്ധിപ്പോം’ എന്നീ ഹിറ്റ് സിനിമകൾക്ക് ശേഷം യുവ സംവിധായകൻ എൻ രാജശേഖർ രചനയും സംവിധാനവും നിർവഹിച്ചിരിക്കുന്ന മിസ് യൂ റൊമാൻ്റിക് എൻ്റർടെയ്നറാണ്.