Pravasi

ആരോഗ്യമുള്ള കുഞ്ഞിനെ പ്രസവിച്ചാൽ 25 വയസ്സിന് താഴെയുള്ള വിദ്യാർത്ഥികൾക്ക് 81000 രൂപ ധനസഹായവുമായി റഷ്യ

മോസ്‌കോ : ജപ്പാനും ചൈനയ്ക്കും പിന്നാലെ ജനന നിരക്ക് ഉയർത്തുവാൻ ഉള്ള നടപടികൾ ഊർജ്ജിതമാക്കിയിരിക്കുകയാണ് ഇപ്പോൾ റഷ്യയും 25 വയസ്സിന് താഴെയുള്ള വിദ്യാർത്ഥികൾക്ക് വേണ്ടിയാണ് പുതിയൊരു പദ്ധതിയുമായി റഷ്യ എഴുതിയിരിക്കുന്നത് ആരോഗ്യമുള്ള കുഞ്ഞിനെ ജന്മം നൽകുന്ന വിദ്യാർത്ഥികൾക്ക് ഒരു ലക്ഷം റൂബിൾ ആണ് സമ്മാനമായി നൽകുന്നത് അതായത് 81000 രൂപ. മോസ്കോ ടൈംസ് ആണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്

പ്രസവിക്കുന്നത് ചാപിള്ള യാണെങ്കിൽ ഈ ബോണസ് ലഭിക്കുകയും ഇല്ല പ്രസവിച്ചു ഉടനെ കുട്ടി മരിക്കുകയാണെങ്കിൽ പോലും ആനുകൂല്യം ലഭിക്കില്ല എന്നാണ് പറയുന്നത് എന്നാൽ ഇതിനെക്കുറിച്ച് വ്യക്തമായ പരാമർശമില്ല വൈകല്യമുള്ള കുട്ടികൾക്ക് ജന്മം നൽകുന്നു എങ്കിലും ഇവർ ഇതിനെ യോഗ്യരാണ് എന്ന തരത്തിലാണ് ഇപ്പോൾ വാർത്തകൾ വരുന്നത് യുദ്ധത്തിന് പിന്നാലെ വിദേശത്തേക്കുള്ള പൗരന്മാരുടെ പലായനവും രൂക്ഷമായ ജനസംഖ്യാപരമായി പ്രതിസന്ധിയുമാണ് ഈ രാജ്യം ഇപ്പോൾ അഭിമുഖീകരിക്കുന്നത് ഈ സാഹചര്യത്തിലാണ് ഇത്തരത്തിൽ പുതിയ നയവുമായി റഷ്യ എത്തിയിരിക്കുന്നത് റഷ്യയിലെ ജനന നിരക്ക് നിലവിൽ ചരിത്രത്തിലെ ഏറ്റവും താഴ്ന്ന നിലയിലേക്കാണ് പോയിക്കൊണ്ടിരിക്കുന്നത് ഈ സാഹചര്യത്തിലാണ് ഇങ്ങനെ പുതിയൊരു പദ്ധതിയുമായി റഷ്യ വന്നിരിക്കുന്നത്

Latest News