തെലുങ്കിലൂടെയാണ് പ്രിയാമണി കരിയര്‍ ആരംഭിക്കുന്നത്. 2003 ല്‍ പുറത്തിറങ്ങിയ എവരെ അടഗാഡു ആയിരുന്നു ആദ്യ സിനിമ. പിന്നാലെ തമിഴിലും മലയാളത്തിലും അരങ്ങേറി. പൃഥ്വിരാജ് നായകനായ സത്യം ആയിരുന്നു ആദ്യ മലയാള സിനിമ. അധികം വൈകാതെ തമിഴിലും തെലുങ്കിലുമെല്ലാം മുന്‍നിര നായികയായി മാറുകയായിരുന്നു. തിരക്കഥ, പുതിയമുഖം, പ്രാഞ്ചിയേട്ടന്‍ ആന്റ ദ സെയ്ന്റ് തുടങ്ങിയ ചിത്രങ്ങളിലൂടെ മലയാളത്തില്‍ കയ്യടി നേടി.
പരുത്തിവീരനിലൂടെയാണ് മികച്ച നടിക്കുള്ള ദേശീയ പുരസ്‌കാരം നേടുന്നത്. ഈ ചിത്രത്തിലൂടെ മികച്ച നടിക്കുള്ള തമിഴ്‌നാട് സ്റ്റേറ്റ് അവാര്‍ഡും നേടാനായി. ചെെൈന്ന എക്‌സ്പ്രസിലൂടെയാണ് ഹിന്ദിയിലെത്തുന്നത്. ചിത്രത്തില്‍ ഡാന്‍സ് നമ്പറിലാണ് പ്രിയാമണി അഭിനയിച്ചത്. ദ ഫാമിലി മാന്‍ വെബ് സീരീസിലൂടെയാണ് വീണ്ടും ബോളിവുഡില്‍ സജീവമായി മാറുന്നത്. മൈദാന്‍ ആണ് ഒടുവില്‍ പുറത്തിറങ്ങിയ സിനിമ. ദളപതി 69, മലയാള ചിത്രം ഓഫീസര്‍ എന്നിവയാണ് പുതിയ സിനിമകള്‍.
സോഷ്യല്‍ മീഡിയയിലും സജീവ സാന്നിധ്യമാണ് പ്രിയാമണി. താരത്തിന്റെ ഫോട്ടോഷൂട്ടുകളും റീലുകളുമെല്ലാം വൈറലായി മാറാറുണ്ട്. അതേസമയം സോഷ്യല്‍ മീഡിയയില്‍ സജീവമായ പല നടിമാരേയും പോലെ ട്രോളുകളും അധിക്ഷേപങ്ങളും പ്രിയാമണിയ്ക്കും നേരിടേണ്ടി വരാറണ്ട്. ഒരിക്കല്‍ തന്നെ പരിഹിച്ചവര്‍ക്ക് പ്രിയാമണി മറുപടി നല്‍കിയത് വൈറലായിരുന്നു.
തന്റെ നിറത്തിന്റെ പേരിലും പ്രായത്തിന്റെ പേരിലുമെല്ലാം പ്രിയാമണി സോഷ്യല്‍ മീഡിയയുടെ ബുള്ളിയിംഗ് നേരിടാറുണ്ട്. ഫോട്ടോഷൂട്ടുകള്‍ക്ക് പുറമെ തന്റെ മേക്കപ്പിടാത്ത ചിത്രങ്ങളും പ്രിയ പങ്കുവെക്കാറുണ്ട്. മുമ്പൊരിക്കല്‍ അങ്ങനെ ചില ചിത്രങ്ങള്‍ പങ്കുവച്ചപ്പോള്‍ നടിയെ കളിയാക്കി ചിലര്‍ രംഗത്തെത്തി. മേക്കപ്പില്ലാതെ കാണുമ്പോള്‍ ആന്റിയെ പോലുണ്ടെന്നായിരുന്നു ഒരാളുടെ പരിഹാസം.പിന്നാലെ അയാള്‍ക്ക് മറുപടിയുമായി പ്രിയാമണി എത്തുകയായിരുന്നു.
”അതിനെന്താ? ഇന്നല്ലെങ്കില്‍ നാളെ നിങ്ങളും ഒരു ആന്റിയാകും. എനിക്ക് 38 വയസായി, ഞാന്‍ ഇപ്പോഴും ഹോട്ട് ആണെങ്കിലും. വായടക്കൂ. നിങ്ങളെ സന്തോഷിപ്പിക്കാന്‍ ഞാന്‍ എന്തിനാണ് എന്നെ മാറ്റുന്നത്. ഇതാണ് ഞാന്‍. ഇങ്ങനെയാണ് ഞാന്‍. ഞാന്‍ എങ്ങനെയാണോ അതില്‍ ഞാന്‍ കംഫര്‍ട്ടബിള്‍ ആണ്” എന്നായിരുന്നു പ്രിയാമണി നല്‍കിയ മറുപടി. കമന്റിടുന്നവരോട് വളരാന്‍ പറഞ്ഞ പ്രിയാമണി താന്‍ ആര്‍ക്കും മറുപടി നല്‍കാനോ വിശദീകരണം നല്‍കാനോ ബാധ്യസ്ഥയല്ലെന്നും പറഞ്ഞിരുന്നു.
പിന്നാലെ നിരവധി പേരാണ് താരത്തിന് പിന്തുണയുമായി എത്തിയത്. ആന്റിയാണെങ്കില്‍ എന്താണ് എന്നാണ് ആരാധകരും ചോദിച്ചത്. പ്രിയാമണി പറഞ്ഞത് പോലെ തന്നെ അവര്‍ ഹോട്ട് ആണെന്നും താന്‍ എങ്ങനെ ജീവിക്കണം എന്നതില്‍ അവര്‍ മറ്റാരുടേയും താല്‍പര്യങ്ങളം ഇഷ്ടങ്ങളും സമ്മതവും നോക്കേണ്ടതില്ലെന്നും പ്രിയാമണിയെ പിന്തുണച്ചെത്തിയവര്‍ പറയുന്നുണ്ട്.
content highlight: priyamani-gave-replies-to-trolls