മലപ്പുറം രാമനാട്ടുകരയിൽ ഭാര്യയെയും ഭർത്താവിനെയും വാടകവീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. മലപ്പുറം വാഴയൂർ പുതുക്കോട്ട് സ്വദേശികളായ എം സുഭാഷ് ഭാര്യ പി വി സജിത എന്നിവരെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. സംഭവത്തില്‍ വാഴക്കാട് പോലീസ് അന്വേഷണം ആരംഭിച്ചു.
കൊടക്കല്ലിങ്ങലിലെ വാടക വീട്ടിലാണ് ഇരുവരെയും തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. സുഭാഷിനേയും ഭാര്യയേയും ഇന്ന് രാവിലെ രാമനാട്ടുകര ടൗണിൽ കണ്ടിരുന്നുവെന്നാണ് നാട്ടുകാര്‍ പറയുന്നത്. സുഭാഷിന്റെ അച്ഛൻ വീട്ടില്‍ എത്തിയപ്പോഴാണ് തൂങ്ങിമരിച്ച നിലയിൽ കണ്ടത്. രാമനാട്ടുകര സ്റ്റാൻഡിലെ ഓട്ടോറിക്ഷ ഡ്രൈവറായിരുന്നു സുഭാഷ്.
STORY HIGHLIGHT: husband and wife found hanged inside house