തെന്നിന്ത്യയിൽ തന്നെ ഏറെ ആരാധകരുള്ള നടിയാണ് രശ്മി മന്ദാന. ഇപ്പോൾ ഒരു സിനിമാ ചിത്രീകരണത്തിനെത്തിയ താരത്തിന് പരിക്കേറ്റെന്ന റിപ്പോർട്ടുകളാണ് പുറത്തുവരുന്നത്. ജിമ്മില്‍ പരിശീലിക്കുന്നതിനിടെയിലാണ് താരത്തിന് പരിക്കേറ്റത്. ഇത് ഗുരുതര പരിക്കുകൾ അല്ലെന്നും താരം സുഖപ്പെട്ട് വരികയാണെന്നും വിവരമുണ്ട്. ഇതോടെ സല്‍മാന്‍ ഖാന്‍ നായകനാകുന്ന ബോളിവുഡ് ചിത്രം ‘സിക്കന്ദറി’ന്‍റെ ഷൂട്ടിങ് താത്കാലികമായി നിര്‍ത്തിവച്ചു.
താരത്തിന്റെ വളരെ അടുത്ത വൃത്തങ്ങൾ പറയുന്നത് ഇങ്ങനെയാണ്.- ‘കഴിഞ്ഞ ദിവസം രശ്‌മികയ്ക്ക് ജിമ്മില്‍ വച്ച് പരിക്കേറ്റിരുന്നു. താരം ഇപ്പോള്‍ വിശ്രമത്തിലാണ്. സുഖം പ്രാപിച്ചു വരുന്നുണ്ട്. ഷൂട്ടിങ് നടക്കുന്ന സിനിമയുടെ ചിത്രീകരണം താത്കാലികമായി നിര്‍ത്തി വച്ചിരിക്കുകയാണ്. ഉടന്‍ അഭിനയിക്കാനാകുമെന്നാണ് പ്രതീക്ഷ.’
സല്‍മാന്‍ ഖാന്‍ ചിത്രത്തില്‍ രശ്‌മികയ്ക്കൊപ്പം സത്യരാജ്, ഷര്‍മാന്‍ ജോഷി, പ്രതീക് ബബ്ബര്‍ കാജല്‍ അഗര്‍വാള്‍ തുടങ്ങിയ വലിയ താരനിര തന്നെ അണിനിരക്കുന്നുണ്ട്. എര്‍ ആര്‍ മുരുഗദോസ് ബോളിവുഡിലേക്ക് തിരിച്ചെത്തുന്ന ചിത്രം കൂടിയാണ് ‘സിക്കന്ദര്‍’. സാജിദ് നദിയാദ്‌വാലയുടെ സാജിദ് നദിയാദ്‌വാല ഗ്രാന്‍റ് സണ്‍സാണ് ചിത്രം നിര്‍മിക്കുന്നത്. സന്തോഷ് നാരായണനാണ് ചിത്രത്തിനായി പശ്ചാത്തല സംഗീതം ഒരുക്കുന്നത്. ചിത്രത്തിന്‍റെ എഡിറ്റിംഗ് നിര്‍വഹിക്കുന്നത് മലയാളിയായ വിവേക് ഹര്‍ഷനാണ്. 400 കോടി ബഡ്‌ജറ്റിലാണ് ചിത്രം ഒരുങ്ങുന്നത്. സല്‍മാന്‍ ഖാനും എ ആര്‍ മുരുഗദോസും ആദ്യമായി ഒന്നിക്കുന്ന ചിത്രം കൂടിയാണ് ‘സിക്കന്ദര്‍’.
രശ്‌മിക മന്ദാനയും ദീക്ഷിത് ഷെട്ടിയും പ്രധാന വേഷത്തില്‍ എത്തുന്ന ചിത്രം ‘ദി ഗേൾഫ്രണ്ട് ‘ ആണ് രശ്‌മികയുടേതായി അണിയറയില്‍ ഒരുങ്ങിക്കൊണ്ടിരിക്കുന്നത്. തെലുഗു, ഹിന്ദി, മലയാളം, തമിഴ്, കന്നഡ ഭാഷകളിലാണ് ചിത്രം ഒരുങ്ങുന്നത്. അടുത്തിടെ ‘ദി ഗേള്‍ഫ്രണ്ട്’ എന്ന ചിത്രത്തിന്‍റെ ടീസര്‍ പുറത്തിറങ്ങിയിരുന്നു. വിജയ് ദേവരകൊണ്ടയാണ് ടീസര്‍ പുറത്തിറക്കിയത്. അതേസമയം അല്ലു അര്‍ജുന്‍ നായകനായ ‘പുഷ്‌പ2 ദി റൂള്‍’ ആണ് രശ്‌മികയുടേതായി ഒടുവില്‍ പുറത്തിറങ്ങിയ ചിത്രം. റിലീസായി 37ാം ദിവസത്തിലേക്ക് എത്തിനില്‍ക്കുമ്പോള്‍1215.45 കോടി രൂപയാണ് ഇന്ത്യയില്‍ നിന്നും ചിത്രം നേടിയത്. താമ, ഛാവ എന്നിവയാണ് താരത്തിന്‍റേതായി പുറത്തിറങ്ങാനിരിക്കുന്ന ബോളിവുഡ് ചിത്രങ്ങള്‍.