മലയാളി പ്രേക്ഷകർക്ക് വളരെ പ്രിയങ്കരി യായ സീരിയൽ താരമാണ് സുചിത്ര ഏഷ്യാനെറ്റ് സംപ്രേഷണം ചെയ്ത വാനമ്പാടി എന്ന സീരിയലിലൂടെ മലയാളി പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറിയ താരം കൂടിയാണ് സുചിത്ര. പത്മിനി എന്ന കഥാപാത്രമായി വലിയ സ്വീകാര്യത തന്നെയാണ് താരം നേടിയെടുത്തത് അടുത്തകാലത്തായി താരം സിനിമയിലും സജീവ സാന്നിധ്യമാണ് മോഹൻലാലിന്റെ നായികയായി മലക്കോട്ട വാലിബൻ എന്ന ചിത്രത്തിൽ താരം അഭിനയിക്കുകയും ചെയ്തിരുന്നു..
ഇപ്പോൾ താരം ഒരു പരിപാടിക്ക് എത്തിയപ്പോൾ ഇപ്പോൾ നിലവിൽ നടക്കുന്ന ചില സാഹചര്യങ്ങളെ കുറിച്ച് പറയുന്നതാണ് ശ്രദ്ധ നേടുന്നത് ഉദ്ഘാടനങ്ങൾക്ക് ക്ഷണിക്കപ്പെടുന്ന നായികമാരെ കുറിച്ചാണ് സുചിത്ര സംസാരിക്കുന്നത് ഏതാണ് മാസങ്ങൾക്കു മുൻപ് ഒരു ഉദ്ഘാടന വേദിയിൽ തനിക്ക് നേരെ ഉയർന്ന അവഹേളന പരാമർശത്തിന് ഹണി റോസ് നൽകിയ പരാതിയെക്കുറിച്ച് ആണ് ഇപ്പോൾ താരം സംസാരിക്കുന്നത് വാക്കുകൾ ഇങ്ങനെയാണ്..
” എന്തെങ്കിലും പ്രശ്നമുണ്ടായാൽ കാശുകൊടുത്ത് ഒരു വേദിയിൽ അതിഥിയായി വിളിക്കുമ്പോൾ അവിടെ ഒരു പ്രശ്നം ഉണ്ടാകേണ്ട എന്ന് കരുതിയാണ് പലരും മോശം അനുഭവങ്ങളിൽ പ്രതികരിക്കാതിരിക്കുന്നത് എന്നാൽ എന്തെങ്കിലും പ്രശ്നം ഉണ്ടായാൽ മാസങ്ങൾക്ക് ശേഷം പ്രതികരിച്ചിട്ട് കാര്യമില്ല സംഭവം നടന്ന സ്പോട്ടിൽ എന്തുകൊണ്ട് നിശബ്ദതയായി തുടർന്നു എന്ന് ചിന്തിക്കണം എന്തെങ്കിലും പ്രശ്നം വന്നാൽ അപ്പോൾ തന്നെ പ്രതികരിക്കുകയാണ് വേണ്ടത് പ്രശ്നമെല്ലാം കഴിഞ്ഞ് മാസങ്ങൾക്ക് ശേഷം ഇതിനെക്കുറിച്ച് പ്രതികരിച്ചിട്ട് യാതൊരു കാര്യവുമില്ല എന്നും സുചിത്ര പറയുന്നുണ്ട്. സുചിത്രയെ പിന്തുണയ്ക്കുന്നവരും വിമർശിക്കുന്നവരും നിരവധിയാണ് മാസങ്ങൾക്ക് ശേഷം അല്ല പ്രതികരിക്കേണ്ടത് എന്ന സുചിത്രയുടെ അഭിപ്രായത്തിന് കൂടുതൽ ആളുകളും പിന്തുണ തന്നെയാണ് നൽകുന്നത്.