Celebrities

“എനിക്ക് കിട്ടുന്ന അംഗീകാരം ഇൻഡസ്ട്രിയിലെ പലർക്കും ഇഷ്ടമല്ല അതെല്ലാം അവർ എന്റെ മുഖത്ത് നോക്കി പറഞ്ഞിട്ടുമുണ്ട്”- ശിവകാർത്തികേയൻ

തമിഴ് സിനിമ ലോകത്ത് നിരവധി ആരാധകരെ സ്വന്തമാക്കിയ ഒരു താരമാണ് ശിവ കാർത്തികേയൻ വളരെ ചെറിയ സമയം കൊണ്ടാണ് ശിവകാർത്തികേയൻ ആരാധകരുടെ പ്രിയങ്കരനായി മാറിയത്. അടുത്ത സമയത്ത് അമരൻ എന്ന സിനിമ ചെയ്തുകൊണ്ട് വലിയ വിജയമാണ് താരം സ്വന്തമാക്കിയത്. സിനിമ മേഖലയിൽ തന്നെ തനിക്ക് അംഗീകാരം കിട്ടുന്നത് ഇഷ്ടമല്ലാത്ത ആളുകൾ ഉണ്ടെന്ന് തുറന്നു പറയുകയാണ് ഇപ്പോൾ ശിവകാർത്തികേയൻ ഒരു ഓൺലൈൻ ചാനലിന് നൽകിയ അഭിമുഖത്തിലാണ് ഈ കാര്യത്തെക്കുറിച്ച് താരം സംസാരിക്കുന്നത് വാക്കുകൾ ഇങ്ങനെ

” എനിക്ക് കിട്ടുന്ന അംഗീകാരം ഇൻഡസ്ട്രിയിലെ പലർക്കും ഇഷ്ടമല്ല അതെല്ലാം അവർ തന്നെ എന്റെ മുഖത്ത് നോക്കി പറഞ്ഞിട്ടുണ്ട് കഴിഞ്ഞുപോയ അഞ്ചു വർഷങ്ങൾ എനിക്ക് വളരെ ബുദ്ധിമുട്ടുള്ള ഒന്നായിരുന്നു എന്റെ ഇൻഡസ്ട്രിയിൽ തന്നെ ചില ആളുകൾ എന്നെ സ്വാഗതം ചെയ്യുന്നവരാണ്. സാധാരണക്കാരനായ ഒരാൾ മുകളിലേക്ക് വരുന്നതിനെ അവർ അംഗീകരിക്കുകയും ചെയ്യാറുണ്ട് എന്നാൽ മറ്റു ചില ആളുകൾ അതിൽ ഒട്ടും തൃപ്തരല്ല ഇതെല്ലാം കിട്ടാൻ ഇവൻ ആരാണ് എന്നൊരു മനോഭാവമുള്ള ആൾക്കാരാണ് അവർ കുറെ അധികമാളുകൾ അതെല്ലാം എന്റെ മുഖത്ത് നോക്കി തന്നെ ചോദിച്ചിട്ടുണ്ട്

 

ഒരുപാട് തവണ ഞാനീ പ്രശ്നങ്ങൾ നേരിട്ടിട്ടുണ്ട് പക്ഷേ അതിനു മറുപടി പറയാറില്ല അവർ എന്താണോ പറയുന്നത് അത് കേട്ടിട്ട് ഞാൻ പോവുകയാണ് ചെയ്യാറ്. ആരോടും ഒന്നിനെക്കുറിച്ചും ഞാൻ മറുപടി പറയില്ല ഞാനിവിടെ വന്നിരിക്കുന്നത് ആർക്കും മറുപടി പറയാനോ ഉത്തരം കൊടുക്കാനോ വേണ്ടിയല്ല എന്റെ വിജയമാണ് ഞാൻ അവർക്കുള്ള മറുപടി എന്നുപോലും ഞാൻ പറയില്ല കാരണം എന്റെ വിജയം അതിനു വേണ്ടിയുള്ള ഒന്നല്ല എന്റെ വിജയം എന്റെ ടീമിനും എന്നെ ആഘോഷിക്കുന്ന എന്റെ ആരാധകർക്കും എന്നെ സ്നേഹിക്കുന്ന എന്റെ പ്രേക്ഷകർക്കും വേണ്ടിയുള്ളതാണ് എന്നെ വെറുക്കുന്നവരുടെ അടുത്ത് നിന്ന് ചിരിച്ചുകൊണ്ട് മാറിനിൽക്കുക എന്നതുമാത്രമാണ് ഞാൻ ചെയ്യാറുള്ളത് ”