സിനിമാ ലോകത്ത് നിരവധി സെലിബ്രിറ്റി മേക്കപ്പ് ആർട്ടിസ്റ്റുകളുണ്ട്. ഫോട്ടോഷൂട്ടുകൾക്ക് വലിയ പ്രാധാന്യമുള്ള ഇന്ന് മേക്കപ്പ് ആർട്ടിസ്റ്റുകൾക്കുള്ള ഡിമാന്റ് വളരെ വലുതാണ്. കാവ്യ മാധവന്റെയും കുടുംബത്തിന്റെയും പ്രിയ മേക്കപ്പ് ആർട്ടിസ്റ്റ് ഉണ്ണി പിഎസ് ആണ്. കാവ്യ-ദിലീപ് വിവാഹത്തിന് മേക്കപ്പ് ചെയ്തത് ഉണ്ണിയാണ്. പിന്നീടാണ് ഉണ്ണിയുടെ കരിയറിൽ വഴിത്തിരിവുണ്ടാകുന്നത്. മേക്കപ്പിന്റെ കാര്യത്തിൽ കൃത്യത ആവശ്യപ്പെടുന്ന നടിയാണ് കാവ്യ. കാവ്യക്ക് ഇഷ്ടപ്പെട്ട ചുരുക്കം മേക്കപ്പ് ആർട്ടിസ്റ്റുകളിൽ ഒരാളുമാണ് ഉണ്ണി. ദിലീപിന്റെ മകൾ മീനാക്ഷിയെയും ഉണ്ണി മേക്കപ്പ് ചെയ്തിട്ടുണ്ട്.
ഇപ്പോഴിതാ താര കുടുംബത്തിനൊപ്പമുള്ള അനുഭവങ്ങൾ പങ്കുവെക്കുകയാണ് ഉണ്ണി പിഎസ്. വെറെെറ്റി മീഡിയയുമായുള്ള അഭിമുഖത്തിലാണ് ഉണ്മി മനസ് തുറന്നത്. മീനാക്ഷിയുമായുള്ള സൗഹൃദത്തെക്കുറിച്ച് ഉണ്ണി സംസാരിച്ചു. മീനൂട്ടിയെ ഞാൻ ആദ്യമായി കാണുന്നത് കാവ്യയുടെ കല്യാണത്തിനാണ്. ഞാനാണ് അന്ന് മീനൂട്ടിക്ക് മേക്കപ്പ് ചെയ്തത്. മീനൂട്ടിക്ക് മീനൂട്ടിയുടേതായ കാര്യങ്ങളും രീതികളുമുണ്ട്. അവൾ വളരെ ബ്രില്യന്റാണ്. പതിയെ താനും മീനൂട്ടിയും സുഹൃത്തുക്കളാവുകയായിരുന്നെന്നും ഉണ്ണി ഓർത്തു.
ഇൻസ്റ്റഗ്രാമിൽ അങ്ങോട്ടും ഇങ്ങോട്ടും എപ്പോഴും റീലുകൾ അയക്കാറുണ്ടെന്നും ഉണ്ണി പറയുന്നു. കാവ്യയുടെ മകൾ മഹാലക്ഷ്മിയെക്കുറിച്ചും ഉണ്ണി സംസാരിച്ചു. ഫോണിൽ എന്റെ ഫോട്ടോ കാണുമ്പോൾ ചെറുപ്പത്തിൽ മാമാട്ടിക്കുട്ടി അമ്മയുടെ ഫ്രണ്ട് എന്ന് പറയും. ഫോട്ടോഷൂട്ടൊക്കെ നടക്കുമ്പോൾ ഞാനായിരിക്കില്ല ചിലപ്പോൾ മേക്കപ്പ് ചെയ്യുന്നത്. ചുമ്മാ കാണാൻ പോകും. അപ്പോൾ മാമാട്ടിക്കൊപ്പം ഒരുപാട് സമയം ചെലവഴിക്കാറുണ്ടെന്നും ഉണ്ണി പറയുന്നു.
മാമാട്ടിയെ ആദ്യമായി മേക്കപ്പ് ചെയ്തത് ഞാനാണ്. അതിൽ സന്തോഷമുണ്ട്. മേക്കപ്പ് അവൾക്ക് ഭയങ്കര ഇഷ്ടമാണെന്നും ഉണ്ണി പറയുന്നു. കാവ്യയെ മേക്കപ്പ് ചെയ്യുമ്പോൾ ഞാൻ മേക്കപ്പ് ആർട്ടിസ്റ്റും കാവ്യ ആർട്ടിസ്റ്റുമാണ്. കാവ്യ വളരെ പെർട്ടിക്കുലർ ആണ്. എന്തൊക്കെയാണ് തന്റെ ഫീച്ചേർസ് എന്ന് കാവ്യക്കറിയാം.
ചില സമയത്ത് മേക്കപ്പിൽ ചെറിയൊരു പ്രശ്നമുണ്ടായാൽ തന്നെ ഉണ്ണീ, ഇത് ശരിയായിട്ടില്ലേ എന്ന് പറയും. കണ്ടിട്ടുണ്ട്, ഞാൻ ശരിയാക്കിക്കോളാം എന്ന് ഞാൻ പറയും. കാവ്യക്ക് സ്വയം നന്നായി ഐ മേക്കപ്പ് ചെയ്യാനറിയാമെന്നും ഉണ്ണി പറഞ്ഞു. സിനിമാ ലോകത്ത് നിന്നും ഏറെക്കാലമായി മാറി നിൽക്കുകയാണ് കാവ്യ മാധവൻ.
2016 ൽ പുറത്തിറങ്ങിയ പിന്നെയും ആണ് നടിയുടെ ഒടുവിൽ പുറത്തിറങ്ങിയ സിനിമ. ഇതേ വർഷം വിവാഹിതയായ കാവ്യ പിന്നീട് അഭിനയ രംഗത്ത് നിന്നും പൂർണമായും മാറി നിന്നു. പ്രിയ നടി കരിയറിലേക്ക് തിരിച്ച് വരണമെന്ന് ആരാധകർക്ക് ആഗ്രഹമുണ്ട്. ഒരു കാലത്തെ ഹിറ്റ് ഓൺസ്ക്രീൻ ജോഡിയായിരുന്നു ദിലീപും കാവ്യയും. ദിലീപിനും കരിയറിൽ ചെറിയ ഇടവേള വന്നെങ്കിലും വീണ്ടും സജീവമായിക്കൊണ്ടിരിക്കുകയാണ്. എന്നാൽ പഴയ സ്ഥാനം ദിലീപിന് ഇന്ന് സിനിമാ ലോകത്തില്ല. അടുത്തിടെയിറങ്ങിയ മിക്ക സിനിമകളും പരാജയപ്പെട്ടു. ശക്തമായ തിരിച്ച് വരവ് നടത്താനുള്ള ശ്രമത്തിലാണ് ദിലീപ്.
content highlight: kavya-madhavan-and-meenkshi-dileep