Celebrities

വൈറലായ മമ്മൂക്കയ്ക്ക് ഒപ്പം ഉള്ള ചിത്രത്തിന്റെ പിന്നിലെ കഥ പറഞ്ഞ ആസിഫ്

കഴിഞ്ഞദിവസം സോഷ്യൽ മീഡിയയിൽ വളരെയധികം വൈറലായി മാറിയ ഒരു ഫോട്ടോയാണ് മമ്മൂട്ടിയും ആസിഫ് അലിയും ഒരുമിച്ചുള്ള ഒരു ഫോട്ടോ ഈ ചിത്രത്തിൽ മമ്മൂട്ടിയുടെ ഫോണിലേക്ക് വളരെ ശ്രദ്ധയോടെ നോക്കിയിരിക്കുന്ന ആസിഫ് അലിയെയാണ് കാണാൻ സാധിക്കുന്നത് ഇത്രയും ശ്രദ്ധയോടെ എന്തായിരിക്കും ആസിഫ് മമ്മൂട്ടിയുടെ ഫോണിൽ കണ്ടത് എന്ന് പലരും ചോദിച്ചിട്ടുണ്ടായിരുന്നു വളരെയധികം ഷെയർ ചെയ്യപ്പെട്ട ഒരു ഫോട്ടോ തന്നെയായിരുന്നു ഇത് ഈ ഫോട്ടോയ്ക്ക് പിന്നിലുള്ള കൗതുകത്തെ കുറിച്ച് തുറന്നു പറയുകയാണ് ഇപ്പോൾ ആസിഫ് അലി തന്നെ

രേഖ ചിത്രം എന്ന സിനിമയുടെ ആഭിമുഖ്യത്തിൽ എത്തിയപ്പോഴായിരുന്നു ഈ കാര്യത്തെക്കുറിച്ച് ആസിഫ് പറയുന്നത് താരത്തിന്റെ വാക്കുകൾ ഇങ്ങനെ… ” ഞാൻ മമ്മൂക്കയുടെ ഫോണിലേക്ക് നോക്കിയിരിക്കുന്ന ഒരു ഫോട്ടോ വളരെയധികം വൈറലായി മാറിയിരുന്നു എല്ലാവരും ഇത് ഷെയർ ചെയ്തത് ഞാൻ കണ്ടു. ശരിക്കും മമ്മൂക്കയുടെ അക്കാര്യത്തിൽ ഒക്കെ എനിക്ക് ഭയങ്കര ബഹുമാനമാണ് മമ്മൂക്ക ട്രാവൽ ചെയ്തതിന്റെ ഒരു ഫോട്ടോ എന്നെ കാണിച്ചു തരികയായിരുന്നു ചെയ്തത്, മമ്മൂക്കയുടെ വൈഫിന് ഒപ്പമുള്ള ഒരു ഫോട്ടോയാണ് എന്നെ കാണിച്ചു തന്നത്

ശരിക്കും ഞാൻ അത്ഭുതപ്പെട്ടു പോയി കാരണം ഞാൻ മമ്മൂക്കയോട് പറയുകയും ചെയ്തു. എന്റെ ഫോണിൽ സനയുടെ ഇങ്ങനെയുള്ള ഒരു ഫോട്ടോ ഉണ്ടായിരിക്കില്ല എന്ന് അപ്പോഴും അദ്ദേഹം വളരെ രസകരമായ രീതിയിലാണ് മറുപടി പറഞ്ഞത് ഞങ്ങൾ ഇപ്പോഴും പ്രേമിക്കുക അല്ലേടാ എന്നൊക്കെ ഭാര്യക്ക് ഇത്രയും പ്രാധാന്യം കൊടുക്കുന്ന മറ്റൊരു വ്യക്തിയെ ഞാൻ കണ്ടിട്ടില്ല എന്നും ആസിഫ് പറയുന്നു. ആസിഫ് അലിയുടെ ഈ വാക്കുകൾ വളരെ വേഗം ശ്രദ്ധ നേടിയായിരുന്നു ചെയ്തത് നിരവധി ആളുകളാണ് ഇതിനു മികച്ച കമന്റുകളുമായി എത്തുന്നത്.