Celebrities

‘കുട്ടികളില്ലാത്ത വിവാഹ ജീവിതം തെരഞ്ഞെടുക്കും; ആരെയെങ്കിലും കണ്ട് പിടിക്കണമെന്ന് തോന്നി’: നിത്യ മേനോൻ | nithya-menen

പണവും കരുണയും ഒരുപോലെ വേണമെന്ന് നിത്യ മേനോൻ വ്യക്തമാക്കി

വിവാഹം കഴിക്കാത്തതിനെക്കുറിച്ചുള്ള ചോദ്യങ്ങൾ താൻ കാര്യമാക്കറില്ലെന്ന് നിത്യ മേനോൻ. എല്ലാവരും ഒരേ പോലെയായിരിക്കണമെന്നാണ് സമൂഹത്തിന്. അങ്ങനെ സംഭവിക്കില്ല. ഓരോരുത്തരും വ്യത്യസ്തരാണ്. എട്ട് ബില്യൺ ആൾക്കാർക്ക് എട്ട് ബില്യൺ തരത്തിലുള്ള ജീവിതമായിരിക്കും. വിവാഹം ചെയ്യാതെ കുട്ടികൾ വേണമെന്നുണ്ടെങ്കിൽ അതിൽ കുഴപ്പമില്ല. ഇന്ന് അതിന് ഒരുപാട് വഴികളുണ്ട്. ഒരുപാട് പേർ അങ്ങനെ ചെയ്യുന്നുമുണ്ട്. വിവാഹ ബന്ധം, കുട്ടികളില്ലാത്ത ജീവിതം എന്നിവയിൽ ഏത് തെരഞ്ഞെടുക്കുമെന്ന് ചോദിച്ചപ്പോൾ കുട്ടികളില്ലാത്ത വിവാഹ ജീവിതം താൻ തെരഞ്ഞെടുക്കുമെന്ന് നിത്യ വ്യക്തമാക്കി.

അത് അനുവദിക്കുക. അത് നമ്മളും അം​ഗീകരിച്ചാലേ ശാന്തത വരൂ. എനിക്കും ആദ്യ വിവാഹം ചെയ്യമമെന്നുണ്ടായിരുന്നു. ആരെയെങ്കിലും കണ്ട് പിടിക്കണമെന്ന് തോന്നി. എല്ലാവരും ചെയ്യുന്നുണ്ട്, അല്ലെങ്കിൽ നോർമൽ അല്ലെന്ന് കരുതി. ഇപ്പോൾ അങ്ങനെയല്ലെന്ന് മനസിലാക്കി. ജീവിതം അതിന്റെ വഴിയിൽ പോകും. സംഭവിക്കാനുള്ളതാണെങ്കിൽ സംഭവിക്കുമെന്നും നിത്യ വ്യക്തമാക്കി. പണം വളരെ പ്രധാനമാണ്. അത് തെറ്റായി കാണുന്നത് ശരിയല്ല.

പണം നല്ലവന്റെ കയ്യിൽ ലഭിച്ചാൽ ഒരുപാട് നല്ല കാര്യങ്ങൾ ചെയ്യും. പണത്തെ നെ​ഗറ്റീവായി കാണരുത്. പണം ലക്ഷ്മിയാണ്. പണവും കരുണയും ഒരുപോലെ വേണമെന്ന് നിത്യ മേനോൻ വ്യക്തമാക്കി. ഇന്ത്യ​ഗ്ലിറ്റ്സ് തമിഴിന് നൽകിയ അഭിമുഖത്തിലാണ് നടി മനസ് തുറന്നത്.

ആളുകളോട് അധികം അടുത്തിടപഴകാത്തതിനെക്കുറിച്ച് നിത്യ സംസാരിച്ചു. പുതിയ അഭിമുഖത്തിലാണ് നടി മനസ് തുറന്നത്.

എനിക്ക് ആളുകളെ ഇഷ്ടമാണ്. പക്ഷെ ഇടപഴകലിൽ ആഴമുണ്ടാകണം. നല്ല മനുഷ്യരായിരിക്കണം. അച്ഛനും അമ്മയ്ക്കുമൊപ്പം എനിക്കെപ്പോഴും സമയം ചെലവഴിക്കണം. അവിടെ മാത്രമേ എനിക്ക് നിത്യയായി സിംപിളായിരിക്കാൻ പറ്റൂ. അല്ലെങ്കിൽ എനിക്ക് ഒറ്റയ്ക്കിരിക്കുന്നതാണ് ഇഷ്ടം. കാരണം പ്രൊഫഷൻ വളരെ ബഹളം നിറഞ്ഞതാണ്. 200 പേർക്ക് നടുവിൽ ഇരുന്ന് വീണ്ടും പത്ത് പേരോട് സംസാരിക്കുക തനിക്ക് സങ്കൽപ്പിക്കാൻ പോലും പറ്റില്ലെന്നും നിത്യ മേനോൻ പറഞ്ഞു.

സിനിമ വിട്ട് പോകാൻ ഇപ്പോൾ പോലും തയ്യാറാണ്. പണമുണ്ടെങ്കിൽ എല്ലാ തിരക്കുകളിൽ നിന്നും മാറി സ്വസ്ഥ ജീവിതം നയിക്കാനാണ് ഇഷ്ടം. എന്നാൽ സിനിമ താൻ തേടിപ്പോകാതെ തനിക്ക് ദൈവം തന്നതാണ്. ഈ ആത്മസംഘർഷങ്ങൾ തന്റെയുളളിലുണ്ടെന്നും നിത്യ മേനോൻ വ്യക്തമാക്കി. ജീവിതത്തെക്കുറിച്ചുള്ള കാഴ്ചപ്പാടുകളും നിത്യ പങ്കുവെച്ചു.

കാതലിക്ക നേരമില്ലെയാണ് നിത്യയുടെ പുതിയ സിനിമ. ജയം രവി നായകനായെത്തുന്ന ചിത്രത്തിന്റെ പ്രൊമോഷൻ തിരക്കുകളിലാണ് നടി. മലയാളത്തിൽ മാസ്റ്റർപീസ് എന്ന സീരീസിലാണ് നടിയെ ഒടുവിൽ പ്രേക്ഷകർ കണ്ടത്.

content highlight: nithya-menen-opens-up-about-concept-about-life