ദ്വയാർഥപരാമർശം നടത്തിയതിന് ബോബി ചെമ്മണ്ണൂരിനെതിരെ ഹണി റോസ് പരാതി നൽകിയ സംഭവത്തിൽ പ്രതികരിച്ച് നടനും സംവിധായകനുമായ സന്തോഷ് പണ്ഡിറ്റ്. ഒരാൾക്ക് തമാശയായി തോന്നുന്നത് കേൾക്കുന്നയാൾക്കും തമാശയാവണമെന്നില്ലെന്നും അങ്ങനെ അല്ലാത്തപക്ഷം അതവിടെ വെച്ച് നിർത്തണമെന്നും സന്തോഷ് പണ്ഡിറ്റ് ഫെയ്സ്ബുക്കിൽ പങ്കുവെച്ച വീഡിയോയിൽ പറഞ്ഞു.
‘ഞാന്‍ മനസ്സിലാക്കിയിടത്തോളം ഈ വിഷയത്തില്‍ മൂന്നാളുകളാണുള്ളത്. പ്രമുഖ നടി, പ്രമുഖ കോടീശ്വരന്‍ പിന്നെ കമന്റ്‌സിടുന്നയാളുകള്‍. കമന്റ്‌സിടുന്നവരോട് എനിക്ക് പറയാനുള്ളത് സോഷ്യല്‍ മീഡിയ എന്ന വാക്കിന്റെ അര്‍ഥം തോന്നിയതെല്ലാം എഴുതിവെക്കാനുള്ള മീഡിയ എന്നല്ല. നമ്മുടെ അഭിപ്രായം മാന്യമായി പറയാം. ചില സാഹചര്യങ്ങളില്‍ നമ്മളെ കുറിച്ചോ കുടുംബത്തെ കുറിച്ചോ മോശം പ്രവൃത്തിയുണ്ടായാല്‍ തിരിച്ചും മോശം പറയേണ്ടി വരും. ഒരു പരിധി വിട്ടാല്‍ ഏതൊരാളും റിയാക്ട് ചെയ്യും. പക്ഷേ അതുപോലെയല്ല ഒരു നടിയുടെ വസ്ത്രം കണ്ടിട്ടോ നടന്മാരോടുള്ള ആരാധനയുടെ ഭാഗമായോ ഒരാള്‍ക്കെതിരെ മോശം പരാമര്‍ശം നടത്തുന്നത്. നിങ്ങള്‍ക്കെതിരെ നിയമനടപടിയുണ്ടായെന്ന് വരും. പ്രമുഖ കോടീശ്വരന്‍ ഒരു തമാശയെന്ന രീതിയില്‍ ദ്വയാര്‍ഥപരമാര്‍ശം നടത്തുകയും അദ്ദേഹത്തിന്റെ കൂട്ടുകാരും അതേ മാനസികാവസ്ഥയിലുള്ളവരും അത് രസകരമായി കാണുകയും ചെയ്തു. എല്ലാവര്‍ക്കും അത് തമാശയായി തോന്നണമെന്നില്ല. ജീവിക്കുക ജീവിക്കാനനുവദിക്കുക എന്നതുപ്രകാരം തമാശ കേള്‍ക്കുന്നയാള്‍ക്ക് അത് തമാശയായി തോന്നുന്നില്ലെങ്കില്‍ അത് അവിടെ വെച്ചുനിര്‍ത്തണം. ആ നടി അദ്ദേഹത്തിന്റെ മാനേജരോട് വ്യക്തമാക്കിയതാണ് അത് തമാശയായി തോന്നുന്നില്ലെന്ന്. അപ്പോള്‍ തന്നെ അത് പരിഹരിക്കാമായിരുന്നു.’
നടിയുടെ വസ്ത്രത്തെ കുറിച്ചും ചിലര്‍ കമന്റിടുന്നു. കേരളസംസ്ഥാനത്ത് പ്രത്യേക ഡ്രസ് കോഡ് ഒന്നുമില്ല. നിയമം അനുശാസിക്കുന്ന ഏത് വസ്ത്രമിട്ടും അവര്‍ക്ക് പുറത്തുപോവാം. നിങ്ങള്‍ക്ക് കാണാം കാണാതിരിക്കാം. അത് അവരെ ബാധിക്കുന്ന വിഷയമല്ല. ഒരു കാര്യം മനസ്സിലാക്കണം. ഇനിയാര്‍ക്കും ഇതുപോലുള്ള പ്രശ്നം ഉണ്ടാകരുത് എന്നതാണ് ഈ പരാതിയിലൂടെ ഹണി റോസ് ഉദ്ദേശിച്ചത്. അദ്ദേഹം ഇതൊരു തമാശയായി കണ്ടു എന്നാൽ അവർക്ക് അത് അങ്ങനെയല്ല. ഒരു കാര്യം മനസ്സിലാക്കുക ഉദ്ഘാടനമായാലും അഭിനയമായാലും സീരിയലായാലും പ്രമുഖ നടനോ പ്രമുഖ നടിയോ ആരായാലും ഇത് ബിസിനസ്സാണ്. ഇതില്‍ ഒരു ഗുണവുമില്ലാത്ത ചില ആളുകള്‍ എന്തു കണ്ടിട്ടാണ് ഇങ്ങനെ കമന്റ് ചെയ്ത് ജയില്‍ ശിക്ഷ വാങ്ങുന്നത്. നിങ്ങളുടെ കൈയിൽ കോടികളുമില്ല, കൂടെ നില്‍ക്കാനും ആരുമുണ്ടാവുകയുമില്ല,” സന്തോഷ് പണ്ഡിറ്റ് പറഞ്ഞു.