Celebrities

പ്രഭാസ് വിവാഹിതനാകുന്നു? സൂചനകളുമായി പുത്തൻ പോസ്റ്റ് | prabhas-getting-married

പോസ്റ്റ് സംബന്ധിച്ച് എന്തെങ്കിലും വിശദീകരണം നല്‍കുന്നില്ലെങ്കിലും പ്രഭാസ് ഉടൻ വിവാഹിതനാകുമോ എന്ന ചോദ്യമാണ് പോസ്റ്റില്‍ ഉയരുന്നത്

ഹൈദരാബാദ്: തെലുങ്ക് താരം പ്രഭാസ് വിവാഹിതനാകാന്‍ പോകുന്നുവെന്ന് സൂചന. അടുത്തിടെ, ട്രേഡ് അനലിസ്റ്റ് മനോബാല വിജയബാലൻ തന്‍റെ എക്സ് ഹാൻഡിൽ പങ്കുവച്ച പോസ്റ്റാണ് ഇത്തരം ഒരു അഭ്യൂഹത്തിന് തുടക്കമിട്ടത്. “പ്രഭാസ്” എന്ന് എഴുതി ഒരു വധുവിന്‍റെ ചിത്രവും അടക്കമാണ് പോസ്റ്റ് വന്നിരിക്കുന്നത്.

പോസ്റ്റ് സംബന്ധിച്ച് എന്തെങ്കിലും വിശദീകരണം നല്‍കുന്നില്ലെങ്കിലും പ്രഭാസ് ഉടൻ വിവാഹിതനാകുമോ എന്ന ചോദ്യമാണ് പോസ്റ്റില്‍ ഉയരുന്നത്. “ഇത് സ്ഥിരീകരിച്ചോ? എന്നാണ് പോസ്റ്റിനോട് പ്രതികരിച്ച ആരാധകരിലൊരാൾ ചോദിച്ചത്. മറ്റൊരു ഉപയോക്താവ് എഴുതി, “അവസാനം അത് സംഭവിക്കുമോ! പ്രഭാസ് സർ അഭിനന്ദനങ്ങൾ” എന്നാണ് മറ്റൊരാള്‍ എഴുതിയത്.

എന്തായാലും ഈ പോസ്റ്റ് വ്യാപകമായി തെലുങ്ക് സിനിമ രംഗത്ത് ചര്‍ച്ചയായിട്ടുണ്ട്. അടുത്തിടെയായി തെലുങ്ക് സിനിമ രംഗത്ത് നിന്നുള്ള വാര്‍ത്തകള്‍ നിരന്തരം  മനോബാല വിജയബാലൻ പുറത്തുവിടുന്നുണ്ട്. അടുത്തിടെ അല്ലു അര്‍ജുന്‍ പുഷ്പ 2 പ്രിമീയറിനിടെ പരിക്കേറ്റ കുട്ടിയെ സന്ദര്‍ശിച്ച വീഡിയോ ആദ്യം വന്നത് ഇദ്ദേഹത്തിന്‍റെ എക്സ് ഹാന്‍റിലിലാണ്.

അതിനാല്‍ തന്നെ പുതിയ പോസ്റ്റില്‍ എന്തെങ്കിലും കാര്യമുണ്ടാകും എന്നാണ് ചിലര്‍ അഭിപ്രായപ്പെടുന്നത്. ആരാണ് വധു എന്നതും ചിലര്‍ ഈ പോസ്റ്റിന് അടിയില്‍ തിരയുന്നുണ്ട്. പലരും പല നടിമാരുടെ പേരും തങ്ങളുടെ അഭിപ്രായമായി പറയുന്നുണ്ട്. ഇതില്‍ തന്നെ ബാഹുബലി നായിക അനുഷ്കയുടെ പേരും ചിലര്‍ ഉന്നയിക്കുന്നുണ്ട്.

കല്‍ക്കിയാണ് പ്രഭാസ് അവസാനമായി അഭിനയിച്ച ചിത്രം. രാജസാബ് ആണ് അടുത്തതായി വരാന്‍ പോകുന്ന ചിത്രം. ഇതൊരു ഹൊറര്‍ കോമഡിയാണ് എന്നാണ് റിപ്പോര്‍ട്ട്. മാരുതി സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ മാളവിക മേനോന്‍ നായിക വേഷത്തില്‍ എത്തുന്നുണ്ട്.

content highlight: prabhas-getting-married