ഒരു കരൾമാറ്റിവെക്കൽ ശസ്ത്രക്രിയയിലൂടെ കടന്നു പോയ വ്യക്തിയാണ് നടൻ ബാല. ഇപ്പോൾ ഭാര്യ കോകിലയുടെ കൂടെ വൈക്കത്ത് പുതിയ വീടും ജീവിതവുമായി താമസമാരംഭിച്ചിരിക്കുകയാണ് നടൻ. വീടിനു പിന്നാലെ കോകിലയേയും കൂട്ടി ഒരു യൂട്യൂബ് ചാനലും ബാല ആരംഭിച്ചു. ബാലയെ വിവാഹം ചെയ്യുന്നതിനും മുൻപ് സോഷ്യൽ മീഡിയയിൽ നല്ല നിലയിൽ ആക്റ്റീവ് ആയിരുന്ന വ്യക്തിയാണ് കോകില. ബാലയുടെ ഭാര്യയുടെ ഇൻസ്റ്റഗ്രാം ഫീഡിലെ അപ്‌ഡേറ്റുകൾ സെലിബ്രിറ്റി എന്റർടൈൻമെന്റ് പേജുകളിൽ സ്ഥിരം വിഷയമായിരുന്നു.
കരൾമാറ്റിവെക്കൽ ശസ്ത്രക്രിയ നടത്തിയ ബാല നല്ല ഭക്ഷണം കഴിക്കുന്നതിൽ തല്പരനാണ്. ശസ്ത്രക്രിയ കഴിഞ്ഞ നാളുകളിൽ നടൻ പൂർണ ആരോഗ്യാവസ്ഥയിലേക്ക് തിരികെ മടങ്ങിയത് വളരെ വേഗമായിരുന്നു. ഡോക്‌ടറെ പോലും അത്ഭുതപ്പെടുത്തിയ തിരിച്ചു വരവായിരുന്നു നടന്റേത്. ജിമ്മിൽ വർക്ക്ഔട്ട് ചെയ്ത ബാല വളരെ പെട്ടെന്ന് തന്നെ തന്റെ ആരോഗ്യം വീണ്ടെടുക്കുകയും ചെയ്തിരുന്നു. ഇതെല്ലാം സോഷ്യൽ മീഡിയയിലും വാർത്തകളിലും ഇടം നേടിയ സംഭവങ്ങൾ കൂടിയാണ്. അന്ന് ബാല വിവാഹം ചെയ്തിരുന്ന എലിസബത്തുമായി നടൻ വേർപിരിയുകയും ചെയ്തു
പുതിയൊരു സന്തോഷവാര്‍ത്തയാണ് കഴിഞ്ഞ ദിവസങ്ങളില്‍ ബാലയും ഭാര്യ കോകിലയും പുറംലോകത്തോട് പങ്കുവെച്ചത്. ഞങ്ങള്‍ പുതിയതായി ഒരു യൂട്യൂബ് ചാനല്‍ ആരംഭിക്കുകയാണെന്നാണ് നടന്‍ പറഞ്ഞത്. പിന്നാലെ ചാനല്‍ തുടങ്ങിയതിനുശേഷമുള്ള ആദ്യ വീഡിയോയുമായി ഇരുവരും എത്തിയിരിക്കുകയാണ്.
ബാല കോകില എന്ന് പേരുള്ള പുതിയ ചാനലിലൂടെയാണ് ഈ വീഡിയോ പങ്കുവച്ചത്. ഒരു ആമുഖമെന്ന നിലയിലാണ് ഇവർ വീഡിയോ പങ്കുവച്ചിരിക്കുന്നത്. കറുത്ത മുണ്ടും വെള്ള ഷർട്ടും ധരിച്ചാണ് ബാല വീഡിയോയിലുള്ളത്. വെള്ള ചുരിദാർ അണിഞ്ഞുകൊണ്ട് ഭാര്യ കോകില ബാലയ്ക്ക് ഒപ്പം തന്നെ ഇരിക്കുന്നുണ്ട്. പിന്നീട് ഇവർ തങ്ങളുടെ വിശേഷങ്ങൾ പങ്കുവയ്ക്കുകയാണ് ഈ വീഡിയോയിലൂടെ.
വിവാദങ്ങൾ ഒന്നുമില്ല എല്ലാം പോസറ്റീവ് നിറയ്ക്കാൻ ആണ് ഇപ്പോഴത്തെ ആഗ്രഹം. കുറച്ചു നാളായി ഞങ്ങൾ വളരെ സമാധാനത്തിലാണ് ജീവിച്ചു പോവുന്നത്. അത്രയും സമാധാനവും സന്തോഷവും നിറഞ്ഞു നിൽക്കുന്ന ഒരിടം ആണ് വൈക്കത്തെ ഞങ്ങളുടെ വീട്. ഈ സന്തോഷാവും സമാധാനവും നിലനിർത്താൻ ആണ് ശ്രമിക്കുന്നത്. ഞങ്ങളുടെ വിഷമഘട്ടം മാറി, ബാലയും കോകിലയും ഒരേ സ്വരത്തിൽ പറയുന്നു. തന്റെ ആരോഗ്യം മെച്ചപ്പെട്ടെന്നും ബാല പറയുന്നു. ഈ അടുത്ത് ബ്ലഡ് ടെസ്‌റ്റ് ചെയ്‌തു. അപ്പോഴാണ് ഞാൻ ആ കാര്യം അറിയുന്നത്. വളരെ മാറ്റങ്ങൾ എന്റെ ശരീരത്തിൽ സംഭവിച്ചു. ഇപ്പോൾ ആരോഗ്യം എല്ലാം ഓക്കെയാണ്. മരുന്നിനേക്കാൾ വളരെ വലുതാണ് നമ്മുടെ ഭക്ഷണം. അത് എങ്ങനെ നമ്മൾ കഴിക്കുന്നോ അങ്ങനെ ആകും നമ്മുടെ ആരോഗ്യം. നല്ല ഭക്ഷണം കഴിച്ചാൽ മരുന്നിന്റെ ആവശ്യം വരുന്നില്ലെന്നും അവർ പറയുന്നു.
നല്ല വേറിട്ട ഭക്ഷണം കഴിക്കുന്നുണ്ട്. വൈക്കത്ത് എല്ലാം നാച്ചുറൽ ആണ്. ഒട്ടും മലീനസമോ, സ്‌റ്റിറോയിഡ്‌സോ ഒന്നും തന്നെയില്ലെന്നും ബാല പറയുന്നു. പിന്നീട് ഇരുവരും പാചകത്തെ പുകഴ്ത്തി പറയുന്നതും കാണാം. ബാലയുടെ ഫിഷ് ഫ്രൈയെ കുറിച്ചാണ് കോകില വാചാലയായത്. തമിഴ് സ്‌റ്റൈൽ കുക്കിംഗ് വീഡിയോ ഒക്കെ പുതിയ ചാനലിൽ വരുമെന്നാണ് ബാല അറിയിച്ചത്.
സ്ഥിരമായി ഫേസ്ബുക്ക്, ഇൻസ്റ്റഗ്രാം പേജുകളിലൂടെ അപ്‌ഡേറ്റുകൾ പോസ്റ്റ് ചെയ്യുന്നതിന്റെ പേരിൽ ബാല വിമർശനം ഏൽക്കാറുണ്ട്. ഒട്ടേറെ ചാരിറ്റി പ്രവർത്തനങ്ങൾ നടത്താറുള്ള ബാല താൻ ചെയ്യുന്ന പ്രവർത്തികളുടെ ഒരു ഭാഗം ഫേസ്ബുക്കിൽ വീഡിയോ രൂപത്തിൽ എത്തിക്കാറുണ്ട്. ഇത് നാട്ടുകാരെ അറിയിക്കുന്നതിന്റെ കാര്യം എന്താണ് എന്ന് ബാലയോട് പലരുംകമന്റിൽ എത്തി ചോദിക്കാറുണ്ട്. ഇനി ‘BalaKokila’ എന്ന് പേരിട്ട യൂട്യൂബ് ചാനലിലാകും ബാലയുടെ പുത്തൻ അപ്‌ഡേറ്റുകൾ.