ചന്ദൂ മൊണ്ടേടിയുടെ സംവിധാനത്തിൽ സായ് പല്ലവി നായികയായി വരാനിരിക്കുന്ന ചിത്രമാണ് തണ്ടേല്‍. നാഗചൈതന്യയാണ് ചിത്രത്തിലെ നായകൻ. ഒരു യഥാര്‍ഥ സംഭവത്തിന്റെ കഥയാണ് ചിത്രം പ്രമേയമാക്കുന്നതെന്നാണ് റിപ്പോര്‍ട്ട്. ശ്രീകാകുളത്ത് നിന്നുള്ള 21 മത്സ്യത്തൊഴിലാളികളുടെ കഥയാണ് സായ് പല്ലവിയുടെ തണ്ടേലിന്റേതെന്നാണ് റിപ്പോര്‍ട്ട്. ജോലിക്കായി ഗുജറാത്തിലേക്ക് പോകുകയാണ് ഇവര്‍. അറിയാതെ മത്സ്യത്തൊഴിലാളികള്‍ പാക്കിസ്ഥാൻ കടലിന്റെ ഭാഗത്തില്‍ എത്തിപ്പെടുന്നു. ജയിലിലാക്കപ്പെട്ട മത്സ്യത്തൊഴിലാളികളുടെ ആ ദുരിത കഥ പരാമര്‍ശിക്കുന്നതാണ് തണ്ടേല്‍ എന്നാണ് മാധ്യമ വാര്‍ത്തകള്‍ സൂചിപ്പിക്കുന്നതും. വലിയ പ്രതീക്ഷയാണ് ചിത്രത്തില്‍ ഉള്ളത്.
ഇപ്പോൾ ചിത്രത്തിലെ പുതിയ ഗാനം പുറത്തുവിട്ടിരിക്കുകയാണ്. ‘ബുജി തല്ലി’യെന്ന ഗാനത്തിന്റെ മനോഹരമായ വീഡിയോയാണ് പുറത്തുവിട്ടിരിക്കുന്നത്. നേരത്തെ ഇതേ ഗാനത്തിന്റെ ലിറിക്കൽ വീഡിയോ പുറത്ത് വന്നിരുന്നു. ജാവേദ് അലിയാണ് ഗാനം ആലപിച്ചിരിക്കുന്നത്. 2025 ഫെബ്രുവരി 7 -നാണ് ചിത്രം തിയേറ്ററുളികളിൽ എത്തുക. ചന്ദൂ മൊണ്ടേടിയുടെ സംവിധാനത്തിൽ ഗീത ആര്‍ട്‌സിന്റെ ബാനറില്‍ ബണ്ണി വാസ് നിര്‍മ്മിച്ച് അല്ലു അരവിന്ദ് അവതരിപ്പിക്കുന്ന ചിത്രമാണ് ‘തണ്ടേല്‍’. സമാനതകളില്ലാത്ത ദൃശ്യ-ശ്രവ്യ അനുഭവമാണ് പുതിയ ഗാനം നല്‍കുന്നത്. തെലുങ്ക്, തമിഴ്, കന്നഡ, മലയാളം, ഹിന്ദി ഭാഷകളില്‍ പാന്‍ ഇന്ത്യന്‍ റിലീസായി ചിത്രം പ്രദര്‍ശനത്തിനെത്തും. ലവ് സ്റ്റോറി എന്ന ബ്ലോക്ക്ബസ്റ്റര്‍ ചിത്രത്തിന് ശേഷം നാഗ ചൈതന്യയും സായ് പല്ലവിയും ഒരുമിച്ചെത്തുന്ന ചിത്രമാണിത്.