ഇന്ന് നമ്മളില്‍ പലരും മുടി കളര്‍ ചെയ്യുന്നവരാണ്. എന്നാല്‍ മുടിക്ക് നിറം നല്‍കിയതിന് ശേഷം മുടിയുടെ ആരോഗ്യം ഇല്ലാതാവുകയും മുടി കൊഴിച്ചില്‍ വര്‍ദ്ധിക്കുകയും ചെയ്യുന്ന അവസ്ഥയുണ്ടാവുമ്പോള്‍ അതും അല്‍പം ശ്രദ്ധിക്കണം. മുടിക്ക് നിറം നല്‍കിയതിന് ശേഷം മുടി കൊഴിയുമ്പോള്‍ പലരും ഉപയോഗിച്ച പ്രോഡക്റ്റിനെ കുറ്റം പറയുന്നു. എന്നാല്‍ ഇത് പലപ്പോഴും ഒരു പരിധി വരെ ശരി തന്നെയാണ്. എങ്കിലും ആരും മുടി കളര്‍ ചെയ്യാതിരിക്കുന്നില്ല എന്നതാണ് സത്യം. എന്നാല്‍ ചില കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ നമുക്ക് മുടി കൊഴിച്ചിലിനെ പൂര്‍ണമായും ഇല്ലാതാക്കുന്നതിന് സാധിക്കുകയും മുടിയുടെ ആരോഗ്യത്തെ സഹായിക്കുകയും ചെയ്യുന്നു. എപ്രകാരം എന്ന് നമുക്ക് നോക്കാം.
എന്തുകൊണ്ടാണ് മുടി കളര്‍ ചെയ്തതിന് ശേഷം മുടി കൊഴിച്ചില്‍ അനുഭവപ്പെടുന്നത് എന്ന് ചിന്തിച്ചിട്ടുണ്ടോ? പല ഹെയര്‍ കളറുകളിലും അമോണിയ, ഹൈഡ്രജന്‍ പെറോക്‌സൈഡ് പോലുള്ള ഹാനികരമായ രാസവസ്തുക്കളില്‍ ഒന്നെങ്കിലും അടങ്ങിയിട്ടുണ്ട്. ഇത് പലപ്പോഴും നിങ്ങളുടെ മുടിയില്‍ ആഴത്തില്‍ എത്തപ്പെടുകയും ഇത് മുടിയിലെ പ്രോട്ടീനുകളും പോഷകങ്ങളും ഇല്ലാതാക്കുകയും ചെയ്യുന്നു. ഇത് മുടിയുടെ ആരോഗ്യത്തെ നശിപ്പിക്കുന്നതോടൊപ്പം മുടി പൊട്ടുന്നതിനും മുടി കൊഴിച്ചില്‍ വര്‍ദ്ധിപ്പിക്കുന്നതിനും കാരണമാകുന്നു.
സ്ഥിരമല്ലാതെ ഇടക്കിടെ മാറ്റിക്കൊണ്ടിരിക്കുന്ന ഹെയര്‍ കളറുകള്‍ പലപ്പോഴും മുടിയുടെ ആരോഗ്യത്തിന് വെല്ലുവിളി ഉയര്‍ത്തുന്നത് തന്നെയാണ്. ഇത് മുടിക്ക് സാധാരണ നിറം നല്‍കുന്നുവെങ്കിലും ഇടക്കിടെ ചെയ്യുന്നത് പലപ്പോഴും മുടിയുടെ ആരോഗ്യത്തെ ആഴത്തില്‍ നശിപ്പിക്കുന്നു.പെര്‍മനന്റ് ഹെയര്‍ കളറുകള്‍ പലപ്പോഴും നിങ്ങളുടെ മുടിയുടെ ആരോഗ്യത്തെ വളരെയധികം പ്രശ്‌നത്തിലാക്കുന്നു. പലപ്പോഴും ബ്ലീച്ചിംങ് ഏജന്റ് ആയി ഇവ പ്രവര്‍ത്തിക്കുമ്പോള്‍ ഇത് മുടിയുടെ ഇഴകളെ ആഴത്തില്‍ നശിപ്പിക്കുന്നു.
മുടി കൊഴിച്ചില്‍ പരിഹരിക്കുന്നതിന് നമുക്ക് ചില കാര്യങ്ങള്‍ ശ്രദ്ധിക്കാവുന്നതാണ്. അതിന് വേണ്ടി മുടി നിറം കൊടുക്കുന്നത് അല്‍പം നിര്‍ത്തി വെക്കുക. നിങ്ങളില്‍ ഉള്ള നിറത്തിന്റെ കാഠിന്യം കുറയുന്നത് വരെ അല്‍പം ഇടവേള എടുക്കാവുന്നതാണ്. ഇത് ചെയ്യുന്നതിലൂടെ മുടിയുടെ ആരോഗ്യം തിരിച്ച് പിടിക്കാന്‍ സാധിക്കും.രാസവസ്തുക്കള്‍ ചേര്‍ക്കാതെ സസ്യങ്ങളില്‍ നിന്നാണ് പ്രകൃതിദത്ത ഹെയര്‍ ഡൈകള്‍ നിര്‍മ്മിക്കുന്നത്. ഇവ ഉപയോഗിക്കുന്നതിലൂടെ നിങ്ങള്‍ക്ക് മുടിയുടെ ആരോഗ്യത്തെ പിടിച്ച് നിര്‍ത്താം.മുടിയില്‍ പ്രയോഗിക്കുന്ന വസ്തുക്കള്‍ ആരോഗ്യത്തോടെ ഉള്ളതാണെന്ന് ഉറപ്പ് വരുത്തേണ്ടതാണ്. ഇത് മാത്രമല്ല ഇവ ഉപയോഗിക്കുമ്പോള്‍ കൂടുതല്‍ ശ്രദ്ധ പതിപ്പിക്കുകയും ചെയ്യുക.