മലയാളത്തിൽ സിനാമ ജീവിതം തുടങ്ങി ഇന്ന് ഇന്ത്യയൊട്ടാകെ നിരവധി ആരാധകരുള്ള താരമാണ് നയൻതാര. ലേഡി സൂപ്പർസ്റ്റാർ എന്ന വിശേഷണത്തിനും താരം അർഹയാണ്. ഇരുപത് വർഷത്തോളം നീണ്ട തന്റെ അഭിനയ ജീവിതത്തിൽ നിരവധി നല്ല കഥാപാത്രങ്ങൾ ചെയ്താണ് നയൻസ് പ്രേക്ഷക മനസിൽ ഇടം നേടിയത്. ഇപ്പോൾ എന്തായാലും താരം തന്റെ മക്കൾക്കും ഭർത്താവിനുമൊപ്പം സന്തോഷകരമായ ജീവിതം നയിക്കുകയാണ്. ഇതിനിടയിൽ പലപ്പോഴും വിവാദങ്ങളിലും നയൻതാര അകപ്പെടാറുണ്ട്. നിലവിൽ വിവാഹ ഡോക്യുമെന്ററിയുമായി ബന്ധപ്പെട്ട് നടൻ ധനുഷുമായുള്ള പ്രശ്നങ്ങളും കേസുകളും നടക്കുകയാണ്. ഇതിനിടയിൽ നയൻതാരയ്ക്ക് എതിരെ സോഷ്യൽ മീഡിയയിൽ രൂക്ഷ വിമർശനം ഉയരുകയാണ്.
തെന്നിന്ത്യന്‍ താരം നയൻതാര വീണ്ടും വിവാദത്തില്‍. ഫെമി 9 എന്ന നയൻതാരയുടെ ബിസിനസ് സംരംഭവുമായി ബന്ധപ്പെട്ട പരിപാടിയില്‍ വൈകി എത്തിയതാണ് വിമര്‍ശനങ്ങള്‍ക്ക് കാരണമായിരിക്കുന്നത്. 6 മണിക്കൂര്‍ വൈകി പരിപാടിക്ക് എത്തിയിട്ടും ക്ഷമ പോലും ചോദിച്ചില്ലെന്നാണ് വിമര്‍ശനം. രാവിലെ ഒൻപത് മണിക്കാണ് നയൻതാര പരിപാടിയ്ക്ക് എത്തുമെന്ന് അറിയിച്ചിരുന്നത്. എന്നാൽ ആറ് മണിക്കൂർ വൈകി ആയിരുന്നു നയൻതാരയും വിഘ്നേഷ് ശിവനും ഇവിടെ എത്തിയത്. ഉച്ചയ്ക്ക് ഒരു മണിയോടെ തീരുമായിരുന്ന പരിപാടി അവസാനിച്ചത് ആറ് മണിക്കായിരുന്നു. ഇത് പരിപാടിയ്ക്ക് എത്തിയ ഇന്‍ഫ്‌ലുവന്‍സര്‍മാർ അടക്കമുള്ളവരെ വലിയ തോതിൽ ബാധിക്കുകയും ചെയ്തുവെന്ന് തമിഴ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. വൈകി എത്തിയതിന് ക്ഷമാപണം നടത്താതിനും ഫോട്ടോ എടുക്കാൻ വന്ന കൊച്ചുകുട്ടികളെ പോലും അനുവദിക്കാത്തതിന്റെ പേരിലും നയൻതാരയ്ക്ക് എതിരെ വിമർശനം ഉയരുന്നുണ്ട്.
നിങ്ങള്‍ എന്താണ് വരാന്‍ 6 മണിക്കൂര് വൈകിയത്?… തമിഴ്‌നാട്ടിലുള്ള ആളുകളൊക്കെ പൊട്ടന്മാര്‍ ആണെന്നാണോ മലയാളി ചേച്ചിയ്ക്ക് തോന്നിയത്. ഒന്നോ രണ്ടോ മണിക്കൂര്‍ ആണെങ്കില്‍ പിന്നെയും ക്ഷമിക്കാം. ആറ് മണിക്കൂറോക്കെ ഇത്രയധികം ആളുകളെ കാത്ത് നിര്‍ത്തിയത് ശുദ്ധ പോക്രിത്തരമായി പോയി. എന്നിങ്ങനെ പോകുന്നു വിമർശനങ്ങൾ.
View this post on Instagram
ഫെമി 9ന്റെ ഫോട്ടോസ് നയൻതാര പങ്കുവച്ചിരുന്നു. ഈ പോസ്റ്റിന് താഴെയും രൂക്ഷ വിമർശനമാണ്. ‘ഈ സ്‌നേഹം മതി. ഞങ്ങളുടെ ഫെമി 9 കുടുംബം വലുതാകുകയാണ്, ഞങ്ങള്‍ക്ക് ഇതിലും സന്തുഷ്ടരാകാന്‍ കഴിയില്ല. ഇങ്ങനൊരു ജീവിതത്തിന് കൂടുതല്‍ നന്ദി..’ എന്നായിരുന്നു ഫോട്ടോകൾക്കൊപ്പം താരം കുറിച്ചത്. പിന്നാലെ വിമർശന കമന്റുകളും എത്തി. തക്ക സമയത്ത് പരിപാടിക്ക് വന്ന തങ്ങള്‍ ‘പൊട്ടന്മാരാണോ’ എന്നും ഇവര്‍ കമന്‍റ് ചെയ്യുന്നുണ്ട്. എന്തായാലും താങ്കളുടെ ഫോട്ടോഗ്രാഫൻ കൃത്യമായി ജോലി ചെയ്തുവെന്നും ഇവർ പരിഹസിക്കുന്നുണ്ട്. സംഭവത്തിൽ പ്രതികരിക്കാൻ നയൻതാര ഇതുവരെ തയ്യാറായിട്ടില്ല.