Entertainment

പ്രണയാർദ്രമായി ചിയാൻ വിക്രം ; പ്രേക്ഷകർ കാത്തിരുന്ന ‘വീര ധീര സൂര’നിലെ ആദ്യ ​ഗാനം എത്തി

തമിഴകത്തിന്റെ സ്റ്റൈലിഷ് സൂപ്പർ സ്റ്റാർ ചിയാൻ വിക്രം നായകനായി എത്തുന്ന ഏറ്റവും പുതിയ ചിത്രമാണ് വീര ധീര സൂരൻ.ആക്ഷൻ ത്രില്ലറായിട്ടാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. വീര ധീര സൂരന്റെ സംവിധാനം എസ് യു അരുണ്‍ കുമാറാണ്. ഇപ്പോൾ ചിത്രത്തിലെ ആദ്യ ​ഗാനം പുറത്തിറങ്ങിയിരിക്കുകയാണ്. കല്ലൂരം എന്ന ​ഗാനമാണ് പുറത്തുവിട്ടിരിക്കുകയാണ്. കേള്‍ക്കാന്‍ മനോഹരമായ ഗാനമാണ് പുറത്തിറങ്ങിയത്. ​ഗാനം ഇതിനകം തന്നെ ട്രെൻഡിങ് ലിസ്റ്റിൽ ഇടം നേടിക്കഴിഞ്ഞു. വിവേകിന്‍റെ വരികള്‍ക്ക് ഈണം പകര്‍ന്നിരിക്കുന്നത് ജി. വി പ്രകാശ് ആണ്. ഹരിചരണ്‍, ശ്വേത മോഹന്‍ എന്നിവരാണ് ആലപിച്ചിരിക്കുന്നത്.

‘ചിത്താ’ എന്ന സൂപ്പർഹിറ്റ് സിനിമക്ക് ശേഷം എസ് യു അരുൺകുമാർ സംവിധാനം ചെയ്യുന്ന സിനിമയാണ് വീര ധീര സൂരൻ.രണ്ട് ഭാഗങ്ങളായി ഒരുങ്ങുന്ന ചിത്രത്തിന്റെ രണ്ടാം ഭാഗമാണ് ആദ്യം റിലീസ് ചെയ്യുന്നത്. ചിത്രത്തിന്റേതായി രണ്ട് ദൈർഘ്യമുള്ള ടീസർ വീഡിയോകൾ നേരത്തെ പുറത്തുവന്നിരുന്നു. ഒരു നാടൻ ആക്ഷൻ ത്രില്ലറാകും വീര ധീര സൂരൻ എന്ന ഉറപ്പ് നൽകുന്നതായിരുന്നു ടീസറുകൾ. സുരാജ് വെഞ്ഞാറമൂടും പ്രധാന വേഷത്തിൽ എത്തുന്നു എന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്. ചെന്നൈയിലെ തിരുവള്ളൂർ ജില്ലയിലെ തിരുട്ടണി എന്ന ചെറുപട്ടണത്തിൽ ആണ് കഥ നടക്കുന്നത്. ദുഷാര വിജയനാണ് സിനിമയിൽ നായികാ വേഷത്തിലെത്തുന്നത്. വീര ധീര സൂരനിലൂടെ വിക്രം ഒരു വലിയ കംബാക്ക് നടത്തുമെന്നാണ് ആരാധകർ പ്രതീക്ഷിക്കുന്നത്.

വിക്രമിന്‍റെ വീര ധീര സൂര സിനിമയില്‍ ഛായാഗ്രാഹകൻ തേനി ഈശ്വര്‍ ആണ്. . പ്രണയവും സ്‌നേഹവും പ്രതികാരവും തുടങ്ങി പ്രേക്ഷകര്‍ക്കിഷ്‌ടപ്പെട്ട ആക്ഷന്‍ ത്രില്ലര്‍ സിനിമയായിരിക്കും ഇതെന്നാണ് സൂചന. സിനിമയുടെ ഗാനവും ടീസറുമെല്ലാം പുറത്തെത്തിയതോടെ ചിത്രത്തിന്‍റെ റിലീസ് തിയതിക്കായി ആവേശത്തോടെ കാത്തിരിക്കുകയാണ് പ്രേക്ഷകര്‍

സിനിമയുടെ ചിത്രീകരണം ഇതിനോടകം പൂര്‍ത്തിയായിട്ടുണ്ട്. പോസ്‌റ്റ് പ്രൊഡക്ഷന്‍ ജോലികള്‍ പുരോഗമിക്കുകയാണ്. തേനി ഈശ്വര്‍ ആണ് നിര്‍വഹിച്ചിരിക്കുന്നത്. ജി.കെ. പ്രസന്ന (എഡിറ്റിംഗ്), സി.എസ്. ബാലചന്ദര്‍ (കല) എന്നിവരാണ് ഈ ചിത്രത്തിലെ പ്രധാന സാങ്കേതിക വിദഗ്ധര്‍. സൗത്ത് ഇന്ത്യയിലെ പ്രമുഖ നിര്‍മ്മാണ വിതരണ കമ്പനിയായ എച്ച് ആര്‍ പിക്ചേഴ്സിന്റെ ബാനറില്‍ റിയാ ഷിബുവാണ് വീര ധീര ശൂരന്റെ നിര്‍മ്മാണം നിര്‍വഹിക്കുന്നത്.