Education

കർഷക സമൂഹത്തെ സഹായിച്ച് വിദ്യാർഥികൾ | amrutha school of agriculture science

പ്രദേശത്തെ കർഷകർ നേരിടുന്ന പ്രശ്നങ്ങൾക്കുള്ള പരിഹാരം കൊടുക്കുന്നതായിരുന്നു പരിപാടിയുടെ പ്രധാന പശ്ചാത്തലം

അമൃത സ്കൂൾ ഓഫ് അഗ്രിക്കൾച്ചർ സയൻസസിലെ നാലാം വർഷ ബിരുദ വിദ്യാർഥികൾ സൊക്കനൂർ ഗ്രാമപഞ്ചായത്തിൽ കർഷകർക്കായി ഡെമോൺസ്ട്രഷൻ സംഘടിപ്പിച്ചു. പ്രദേശത്തെ കർഷകർ നേരിടുന്ന പ്രശ്നങ്ങൾക്കുള്ള പരിഹാരം കൊടുക്കുന്നതായിരുന്നു പരിപാടിയുടെ പ്രധാന പശ്ചാത്തലം. മൾച്ചിങ്, ടി എൻ എ യു പൾസ് വണ്ടർ, മണ്ണ് ആരോഗ്യ സംരക്ഷണ കാർഡ്, വീഡർ, സീഡ് ട്രീറ്റ്മെന്റ് എന്നിവയെ പറ്റിയുള്ള അടിസ്ഥാന വിവരങ്ങൾ വിദ്യാർഥികൾ കർഷകരുമായി പങ്കുവയ്ക്കുകയും വീഡറിന്റെ ഉപയോഗരീതിയെ പറ്റി കർഷകർക്ക് മനസ്സിലാക്കികൊടുക്കുകയും ചെയ്തു.

കോളേജ് ഡീൻ ഡോ.സുധീഷ് മണലിൽ, റാവെ പ്രോഗ്രാം കോ-ഓർഡിനേറ്റർ ഡോ.പി. ശിവരാജ്, അസിസ്റ്റന്റ് പ്രൊഫസ്സർസ് ആയ ഡോ.ഇ. സത്യപ്രിയ, ഡോ. ആർ പ്രിയ , ഡോ. ജി ബൂപതി , ഡോ. കാർത്തിക് രാജ എന്നിവർ പരിപാടിക്ക്‌ നേതൃത്വം നൽകി.

CONTENT HIGHLIGHT: camrutha school of agriculture science

Latest News