മലയാള സിനിമ പ്രേക്ഷകർക്ക് കൂടി സുപരിചിതനാണ് തെലുങ്ക് സൂപ്പർ താരം ചരൺ. വർഷങ്ങളുടെ കാത്തിരിപ്പിനൊടുവിൽ ആണ് രാം ചരണിനും ഉപാസന കൊണിഡേലയ്ക്കും കുഞ്ഞ് ജനിക്കുന്നത്. ഇരുവരുടെയും കുഞ്ഞുമാലാഖയായ ക്ലിന്‍ കാര കൊണിഡേലയ്ക്ക് ഇപ്പോൾ ഒന്നര വയസ്സ് ഉണ്ട്. എന്നാൽ ഇതുവരെയും ഈ താരപുത്രിയുടെ മുഖം ആരാധകർ കണ്ടിട്ടില്ല. ഇരുവർക്കും ഒപ്പം കുഞ്ഞുള്ള ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ രാംചരൺ തന്നെ പങ്കുവയ്ക്കാറുണ്ടെങ്കിലും അതിലൊന്നും കുഞ്ഞിന്റെ മുഖം വ്യക്തമാകാറില്ല. മകളുടെ ഫോട്ടോ ഒന്നും തന്നെ സോഷ്യല്‍ മീഡിയയിലൂടെ പരസ്യപ്പെട്ടുത്തിയിട്ടില്ല എങ്കിലും, കുഞ്ഞിന്റെ വിശേഷങ്ങള്‍ അമ്മ ഉപാസനയും നിരന്തരം സോഷ്യല്‍ മീഡിയയിലൂടെ പങ്കുവയ്ക്കാറുണ്ട്. പക്ഷേ ഇനിയെങ്കിലും കുഞ്ഞിന്റെ മുഖം ഞങ്ങൾക്കൊന്നു കാണണം എന്ന് ആരാധകർ എപ്പോഴും ഈ ഫോട്ടോകൾക്ക് താഴെ വന്ന് പറയാറുണ്ട്. എന്നാൽ ഈ കമന്റുകൾക്കൊന്നും തന്നെ ഇരുവരും മറുപടി നൽകാറില്ല.
എന്നാൽ അടുത്തിടെ ഒരു സിനിമയുടെ പ്രൊമോഷനുമായി ബന്ധപ്പെട്ട് നന്ദമൂരി ബാലകൃഷ്ണയുടെ ഷോയില്‍ രാം ചരണ്‍ അതിഥിയായെത്തിയിരുന്നു. ഈ അഭിമുഖത്തിൽ വച്ച് രാംചരണിനോട് നന്ദൂരി ബാലകൃഷ്ണ നേരിട്ട് ചോദിച്ചു എന്നാണ് ആ കുഞ്ഞിന്റെ മുഖം ഞങ്ങൾക്കൊന്ന് കാണാൻ കഴിയുക എന്ന്. അതിനിപ്രകാരമായിരുന്നു രാംചരൺന്റെ മറുപടി. ‘ കുഞ്ഞിന്റെ മുഖം എല്ലാവർക്കും കാണിക്കാം പക്ഷേ അതിനൊരു നിബന്ധനയുണ്ട് അവൾ എന്നാണോ എന്നെ അച്ചാ എന്ന് വിളിക്കുന്നത് അന്ന് കുഞ്ഞിന്റെ മുഖം കാണിക്കാം’ എന്നായിരുന്നു താരത്തിന്റെ പ്രതികരണം. അതോടൊപ്പം തന്നെ മകള്‍ ക്ലിൻ കാര തന്റെ ജീവിതത്തിൽ മാത്രമല്ല, അച്ഛൻ ചിരഞ്ജീവിയുടെ ജീവിതത്തിലും ഐശ്വര്യം കൊണ്ടുവന്നെന്നന്നും രാംചരൺ പ്രതികരിച്ചു.