ദില്ലി : വിമാനയാത്രക്കാർക്ക് ടിക്കറ്റ് നിരക്കിൽ ഇളവുകളുമായി എത്തിയിരിക്കുകയാണ് ഇപ്പോൾ ഇൻഡിഗോ എയർലൈൻസ് ആഭ്യന്തര അന്താരാഷ്ട്ര യാത്രക്കാർക്ക് ആണ് ടിക്കറ്റ് നിരക്ക്കളിൽ വലിയ ഓഫറുകൾ നിലവിലുള്ളത് സംബന്ധിച്ചാണ് ഇത്തരം ഒരു ഓഫർ നൽകിയിരിക്കുന്നത് അവസാന ദിവസമാണ് ജനുവരി 13. എത്രയും വേഗം ടിക്കറ്റ് ബുക്ക് ചെയ്യുന്നവരെ കാത്തിരിക്കുന്നത് വലിയ തോതിലുള്ള ഇളവുകൾ തന്നെയാണ് ജനുവരി 9 മുതൽ 13 വരെ ആയിരിക്കും ഈ ഒരു പരിമിതകാല ഓഫർ പ്രാബല്യത്തിൽ വരുന്നത് എന്നുമറിയിച്ചിട്ടുണ്ട്
എയർലൈൻസ് വെബ്സൈറ്റ് മൊബൈൽ ആപ്പ് വഴി ടിക്കറ്റുകൾ ബുക്ക് ചെയ്യുന്നവർക്ക് ആയിരിക്കും ഈ ഓഫറുകൾ ലഭിക്കുന്നത് ആഭ്യന്തര ടിക്കറ്റുകൾ 1199 രൂപയിൽ മുതൽ ആരംഭിക്കും എന്നതാണ് ഏറ്റവും വലിയ പ്രത്യേകത. ഇനി അന്താരാഷ്ട്ര ടിക്കറ്റുകൾ ആണെങ്കിൽ 449 രൂപ മുതലാണ് തുടങ്ങുന്നത് ടിക്കറ്റ് നിരക്കുകൾക്ക് പുറമെ ബാഗേജ് സീറ്റുകൾ എന്നിവയ്ക്കും പ്രത്യേകമായ ഇളവുകൾ നിലവിൽ ഉണ്ടെന്നാണ് മനസ്സിലാക്കാൻ സാധിക്കുന്നത്. ഇതിനെക്കുറിച്ചുള്ള വിശദമായ വിവരങ്ങൾ ഇൻഡിഗോ എയർലൈൻസിന്റെ വെബ്സൈറ്റിൽ ലഭ്യമാണ്