ഹണിറോസ് – ബോബി ചെമ്മണ്ണൂർ വിഷയം ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിലെ ചർച്ചാവിഷയം. സംഭവം കത്തിയതോടെ നിരവധിയാളുകളാണ് വിഷയത്തിൽ പ്രതികരണവുമായി എത്തിയത്. പലരും ഹണിറോസിനെ അനുകൂലിച്ചും ബോചെയ്ക്ക് എതിരെയും സംസാരിച്ചപ്പോൾ മറ്റു ചിലർ നേരെ വിപരീതമായും പ്രതികരിച്ചു. ഇപ്പോഴിതാ ഈ വിഷയത്തിൽ നടനും ബിഗ് ബോസ് താരവുമായ ഷിയാസ് പറഞ്ഞ വാക്കുകൾ ആണ് വൈറലായി മാറുന്നത്. ബോഡി ഷെയ്മിങ് തെറ്റായ കാര്യമാണ്. പക്ഷെ കമന്റ് അടിച്ചതിന്റെ പേരിൽ ജയിലിൽ പോകേണ്ടി വന്നതിനോട് യോജിപ്പില്ല എന്നാണ് ഷിയാസ് പറഞ്ഞത്.
“ഞാൻ ആ വിഷയത്തിൽ എന്തുപറയാൻ ആണ്, എനിക്ക് ഭയങ്കര വിഷമം തോന്നി. സ്ത്രീകളെ പറയുന്നത് ഒരു വിഷയം ആണെങ്കിൽ പോലും ഈ ലോകത്ത് സ്ത്രീകളും പുരുഷന്മാരും ഉള്ള സ്ഥലമാണ്. അതിനുള്ള വിട്ടു വീഴ്ച ആകാം. ബോച്ചെയുടെ ഒരു നേച്ചർ അങ്ങനെയാണ്. ഒരു വ്യക്തിയെ മറ്റൊരു വ്യക്തിയെ കൊണ്ട് നന്നാക്കാൻ ഒന്നും നമ്മൾക്ക് ആകില്ല. പിന്നെ അദ്ദേഹം ജയിലിൽ പോയി അതിനോടുന്നും ഞാൻ യോജിക്കുന്നില്ല. ഇവിടെ കൊലപാതകം ചെയ്ത ആളുകളോ ഡ്രഗ്സ് യൂസ് ചെയ്തു പിടിച്ചാൽ പോലും ജയിലിൽ പോകുന്നില്ല. അതൊക്കെ ആണല്ലോ ഏറ്റവും വലിയ ക്രിമിനൽ കുറ്റം. ബോഡി ഷെയ്മിങ് തെറ്റായ കാര്യമാണ്. പക്ഷെ കമന്റ് അടിച്ചതിന്റെ പേരിൽ ജയിലിൽ പോകേണ്ടി വന്നതിനോട് യോജിപ്പില്ല.
ഒരു സ്ത്രീയെ മോശം പറയുന്നത് വളരെ തെറ്റായ കാര്യമാണ്. പക്ഷെ ഭീകരമായ തെറ്റ് ചെയ്യുന്നവർ അല്ലെ പോകുന്നത്. അന്ന് എനിക്ക് എതിരെയും ഫേക്ക് ആയ ഒരു കേസ് വന്നിരുന്നു. അന്ന് ഞാൻ ചിന്തിച്ചതും ഒരു ദിവസം ജയിലിൽ പോകുന്നതും നൂറുദിവസം അവിടെ കിടക്കുന്നതും ഒരുപോലെ എന്നാണ്. പക്ഷേ ഇപ്പോൾ അയാൾക്ക് അതിന്റെ കുറ്റബോധം കാണും. ഇനി ഇത് അവർത്തിക്കരുതെന്ന താക്കീത് ആകാമായിരുന്നു, ഒരു സ്ത്രീയെ ശാരീരികമായി ഉപദ്രവിച്ചാൽ ഉറപ്പായും ജയിലിൽ പോകണം. പക്ഷെ ഈ ഒരു വിഷയത്തിൽ ജയിലിൽ പോയതിനോട് എനിക്ക് യോജിപ്പില്ല.
ഭീകരമായി മദ്യപിച്ചു വണ്ടി ഓടിച്ചു ആളുകളെ ഇടിച്ചിടുന്ന കേസുകൾ ഇല്ലേ അപ്പോഴും ലൈസൻസ് കട്ട് ആകുന്നതേ ഉള്ളൂ. എങ്കിലും ഇത് ഇത്തിരി കടന്നു പോയി എന്ന് ഞാൻ വിശ്വസിക്കുന്നു,. നിയമത്തിൽ സ്ത്രീകൾക്കുള്ള ആനുകൂല്യങ്ങൾ അവർ ഭീകരമായി മുതലെടുക്കുന്നു എന്ന് ഞാൻ വിശ്വസിക്കുന്നു. എല്ലാ കേസുകളിലും അല്ല, ചില കേസുകളിൽ അങ്ങനെ ആണെന്ന് തോനുന്നു. നമ്മൾക്ക് ഇഷ്ടമുള്ള വേഷങ്ങൾ ഇടുന്നതിൽ മറ്റൊരാൾക്ക് അഭിപ്രായം പറയേണ്ട കാര്യമില്ല. ഞാൻ ഹണിയുടെ ആ ഭാഗത്തോട് യോജിക്കുന്നു. പക്ഷെ പതിനാലു ദിവസം റിമാൻഡ് ചെയ്യേണ്ട കുറ്റം അദ്ദേഹം ചെയ്തിട്ടുണ്ടോ എന്നാണ് തന്റെ സംശയമെന്നും ഷിയാസ് പറയുന്നു.
കൊടും ക്രിമിനൽസ് ഇവിടെ വിലസുമ്പോൾ നല്ല പ്രായമുള്ള അദ്ദേഹത്തെ കഴുത്തിൽ പിടിച്ചു തള്ളുന്ന കണ്ടപ്പോൾ എനിക്ക് സങ്കടം തോന്നിപോയി. അത്രവലിയ കുറ്റം ഒന്നും അദ്ദേഹം ചെയ്തിട്ടില്ല. കമന്റ് അടിച്ചതിനു അദ്ദേഹം മാപ്പ് പറഞ്ഞെന്നു എനിക്ക് തോനുന്നു. എന്നോട് ചോദിച്ചതുകൊണ്ട് പറഞ്ഞതാണ്. അദ്ദേഹത്തിന്റെയും ഹണിയുടെയും ഭാഗത്ത് തെറ്റുണ്ടെന്ന് ഞാൻ പറയും. ഇനി ഇപ്പോൾ എന്നെ കുറ്റം പറയാൻ ഉറപ്പായും ആളുകൾ കാണും. പക്ഷേ വീഴ്ച ചെയ്യാതെ പരസ്പരം മനസിലാക്കാതെ ഒന്നും ഇവിടെ പ്രാപ്യമല്ല”- എന്നും ഷിയാസ് മാധ്യമങ്ങളോട് പ്രതികരിച്ചു.
CONTENT HIGHLIGHT: shiyas kareem on honey rose and boby chemmanur issue