വരണ്ട ചർമ്മം ഉള്ളവർക്ക് ചർമ്മ പ്രശ്നങ്ങൾ കൂടുതൽ ആയിരിക്കും. ഇതൊക്കെ മാറ്റാനുള്ള വഴിയായിരിക്കും എല്ലാവരും നോക്കുന്നത്. മുഖക്കുരു, ചർമ്മത്തിൽ ചുളിവുകൾ, വരകൾ, പ്രായക്കൂടുതൽ തോന്നൽ എന്നിങ്ങനെ ഒട്ടനവധി പ്രശ്നങ്ങളാണ് ഇവർക്കുള്ളത്. ഇവയെല്ലാം മാറ്റാൻ ഒരു ഫേയ്സ്പാക്ക് റെസിപ്പി പറഞ്ഞുതരട്ടെ.
ചേരുവകൾ നോക്കാം
2 ടേബിൾസ്പൂൺ- തേൻ
1 ടേബിൾ സ്പൂൺ- ശുദ്ധമായ തൈര്
2 ടേബിൾസ്പൂൺ- കടലമാവ്
1 ടീസ്പൂൺ- ഒലീവ് ഓയിൽ
തയ്യാറാക്കേണ്ട വിധം
ആദ്യം ഒരു പാത്രത്തിൽ മൂന്ന് ചേരുവകളും ചേർക്കുക. നല്ലതുപോലെ പേസ്റ്റ് പരുവത്തിൽ ആകുന്നതുവരെ മിക്സ് ചെയ്യണം. ഏകദേശം ക്രീം പോലെ മിശ്രിതം വരുമ്പോൾ മിക്സിംഗ് നിർത്താവുന്നതാണ്. അതിനുശേഷം, ഈ ഫേയ്സ്പാക്ക് മുഖത്തും കഴുത്തിലും തുല്യമായ അളവിൽ പുരട്ടുക. 10 അല്ലെങ്കിൽ 15 മിനിറ്റ് കഴിയുമ്പോൾ ചെറുചൂടുള്ള വെള്ളത്തിൽ മുഖം കഴുകുക. അതിനുശേഷം മുഖം തുടച്ച്, മോയ്സ്ച്വറൈസർ പുരട്ടുക. ഇത്തരത്തിൽ ആഴ്ചയിൽ മൂന്ന് ദിവസം ഉപയോഗിക്കുന്നത് വരണ്ട ചർമ്മം അകറ്റാൻ സഹായിക്കുന്നതാണ്.
ചർമ്മത്തിലെ ഈർപ്പവും ജലാംശവും നിലനിർത്താൻ ഈ ഫേയ്സ്പാക്ക് സഹായിക്കുന്നതാണ്. കൂടാതെ, ചർമ്മത്തിന് മൃദുത്വവും നൽകുന്നു. വരണ്ട ചർമ്മം മാറ്റി എടുക്കാൻ സഹായിക്കുന്നു. ഈ ഫേയ്സ്പാക്കിലെ ചേരുവകളിൽ ആൻറി-ഇൻഫ്ലമേറ്ററി ഗുണങ്ങൾ അടങ്ങിയിരിക്കുന്നതിനാൽ ചർമ്മത്തിൽ ഉണ്ടാകുന്ന അലർജി പ്രശ്നങ്ങൾ കുറയ്ക്കാൻ സാധിക്കുന്നതാണ്. കടലമാവിന്റെ എക്സ്ഫോളിയേറ്റിംഗ് ഗുണങ്ങൾ മൃത ചർമ്മകോശങ്ങളെ നീക്കം ചെയ്യാനും, ചർമ്മത്തിന് തിളക്കമുള്ളതും മൃദുലതയും നൽകാനും സഹായിക്കുന്നു.
ചർമ്മത്തിലെ നേർത്ത വരകളും ചുളിവുകളും കുറയ്ക്കാൻ ഈ ഫേയ്സ്പാക്കിന്റെ ഉപയോഗം സഹായിക്കുന്നതാണ്. തേൻ, ഒലീവ് ഓയിൽ എന്നിവയിൽ അടങ്ങിയിരിക്കുന്ന ആന്റിഓക്സിഡന്റുകൾ നേർത്ത വരകളും ചുളിവുകളും കുറയ്ക്കാൻ സഹായിക്കുകയും ചർമ്മത്തിന് കൂടുതൽ യുവത്വം നൽകുകയും ചെയ്യുന്നു. കൂടാതെ തർമ്മത്തിന് ആവശ്യ വിറ്റാമിനുകളും ധാതുക്കളും നൽകി ചർമ്മത്തെ പോഷിപ്പിക്കുന്നു.
ശരിയായ വിധത്തിൽ ഫലം ലഭിക്കുന്നതിനായി ആഴ്ചയിൽ ഒന്നോ രണ്ടോ തവണ ഈ ഫേയ്സ് പായ്ക്ക് ഉപയോഗിക്കുക. ഫേയ്സ് പായ്ക്ക് എയർടൈറ്റ് കണ്ടെയ്നറിൽ റഫ്രിജറേറ്ററിൽ 3 ദിവസം വരെ സൂക്ഷിക്കാവുന്നതാണ്.അതിനാൽ ആവശ്യാനുസരണം ഉപയോഗിക്കുക. ചർമ്മത്തിന് കൂടുതൽ മോയ്സ്ചറൈസേഷൻ ലഭിക്കാൻ വാഴപ്പഴം അല്ലെങ്കിൽ അവോക്കാഡോ ചേർത്ത് ഉപയോഗിക്കാവുന്നതാണ്. അതുപോലെ, കെമിക്കൽ ഫ്രീ ആയിട്ടുള്ള സ്ക്രബ്സ് ഉപയോഗിക്കുക. ഫേയ്സ് പാക്ക് കഴുകുമ്പോൾ ചർമ്മത്തിൽ അമിതമായി ഉരയ്ക്കാതിരിക്കാനും ശ്രദ്ധിക്കുക.
CONTENT HIGHLIGHT: diy face pack for dry skin