Celebrities

‘പോസ്റ്റ് കണ്ടപ്പോഴെങ്കിലും വിളിച്ച് ഒരു സോറി പറഞ്ഞിരുന്നെങ്കില്‍ ഇന്ന് കാക്കനാട് ജയിലില്‍ പോയി കിടക്കേണ്ട അവസ്ഥ ഉണ്ടാകുമായിരുന്നില്ല’; ആലപ്പി അഷ്റഫ് | alleppey ashraf about boche honey rose issue

തന്റെ യൂട്യൂബ് ചാനലിലൂടെയായിരുന്നപ അദ്ദേഹത്തിന്റെ പ്രതികരണം

ബോബി ചെമ്മണ്ണൂർ – ഹണിറോസ് വിഷയത്തിൽ പ്രതികരിച്ച് സംവിധായകന്‍ ആലപ്പി അഷ്റഫ്. ‘നിങ്ങള്‍ പണത്തിന്റെ ഹുങ്കില്‍ വിശ്വസിക്കുന്നു, ഞാന്‍ ഇവിടുത്തെ നിയമത്തില്‍ നിയമ വ്യവസ്ഥയില്‍ വിശ്വസിക്കുന്നു’ എന്ന് ഹണി റോസ് അന്ന് പറഞ്ഞതിന്റെ അർത്ഥം നിങ്ങള്‍ക്ക് ഇപ്പോഴെങ്കിലും മനസ്സിലായിക്കാണുമല്ലോ എന്നാണ് അദ്ദേഹം ചോദിക്കുന്നത്. ഹണി റോസിന്റെ ഓരോ നീക്കങ്ങളും ബിസിനസുകാരനായ ബോച്ചെയുടെ ബുദ്ധിയേക്കാള്‍ മികച്ചതായിരുന്നുവെന്നും ആലപ്പി അഷ്റഫ് അഭിപ്രായപ്പെടുന്നു. തന്റെ യൂട്യൂബ് ചാനലിലൂടെയായിരുന്നപ അദ്ദേഹത്തിന്റെ പ്രതികരണം.

വേട്ടക്കരാനോടൊപ്പം തന്നെ ഇരയേയും കുറ്റക്കാരിയായി കാണണമെന്ന നിർദേശമാണ് ചിലർ മുന്നോട്ട് വെക്കുന്നത്. അപമാനവും അധിക്ഷേപവും അതിര് കടന്നപ്പോള്‍ പലതവണ മുന്നറിയിപ്പ് നല്‍കിയതാണ്. എന്നാല്‍ പണത്തിന്റെ ഹുങ്കില്‍ വെല്ലുവിളിയോടെ അയാള്‍ അത് തള്ളിക്കളയുകയാണ് ഉണ്ടായതെന്നും ആലപ്പി അഷ്റഫ് പറയുന്നു.

സങ്കടകരമായ ഹണി റോസിന്റെ പോസ്റ്റ് കണ്ടപ്പോഴെങ്കിലും അവളെ വിളിച്ച് ഒരു സോറി പറഞ്ഞിരുന്നെങ്കില്‍ ഇന്ന് കാക്കനാട് ജയിലില്‍ പോയി കിടക്കേണ്ട അവസ്ഥ ഉണ്ടാകുമായിരുന്നില്ല. തന്റെ കയ്യിലുള്ള കോടികളുടെ സ്വാധീനവും തന്റെ അഹങ്കാരവും അകമ്പടികളും ഓർത്തപ്പോള്‍ ബോച്ചെയുടെ മനസ്സ് അതിന് അനുവദിച്ചില്ലെന്നാണ് സത്യം.

ബോച്ചെയുടെ ജാമ്യം നിഷേധിച്ച് ജയിലിലേക്ക് കൂട്ടിക്കൊണ്ടുപോകുമ്പോള്‍ ആ വാഹനം തടഞ്ഞ വെട്ടുകിളിക്കൂട്ടം പറയുകയുണ്ടായി ‘ഏത് പോലീസ് ആയാലും കോടതി ആയാലും ഒരുകാര്യം മനസ്സിലാക്കണം, അയാള്‍ ഒരു സാധാരക്കാരന്‍ അല്ല, അയാള്‍ ഒരുപാട് പേർക്ക് ശമ്പളം കൊടുക്കുന്ന വ്യക്തിയാണ്, അയാള്‍ ഒരുപാട് ചാരിറ്റി ചെയ്യുന്നു, ഇതൊന്നും അഗീകരിക്കാനാവില്ല, ഇതിനെതിരെ പ്രതിഷേധിക്കും പ്രതിരോധിക്കും’ എന്നൊക്കെയാണ് അവർ പറഞ്ഞത്. ഈ പ്രതിഷേധം ചാനലിലൂടെ എല്ലാവരും കണ്ടു. സ്വാഭാവികമായും കോടതിയും പൊലീസും നിരീക്ഷിച്ച് കാണുമെന്നും ആലപ്പി അഷ്റഫ് പറയുന്നു.

പ്രതിഷേധക്കാർക്കുള്ള കൃത്യമായ മറുപടി ബഹുമാനപ്പെട്ട ഹൈക്കോടതിയില്‍ നിന്നും കൃത്യമായി ലഭിച്ചു. സാധാരണക്കാരന് ഇല്ലാത്ത ഒരു പരിഗണനയും ഈ കേസിനുമില്ല, അയാള്‍ക്കുമില്ല എന്നാണ് ഹൈക്കോടതി ഓർപ്പെടുത്തിയത്. ‘നിങ്ങള്‍ പണത്തിന്റെ ഹുങ്കില്‍ വിശ്വസിക്കുന്നു, ഞാന്‍ ഇവിടുത്തെ നിയമത്തില്‍ നിയമ വ്യവസ്ഥയില്‍ വിശ്വസിക്കുന്നു’ എന്ന് ഹണി റോസ് അന്ന് പറഞ്ഞതിന്റെ അർത്ഥം നിങ്ങള്‍ക്ക് ഇപ്പോഴെങ്കിലും മനസ്സിലായിക്കാണുമല്ലോ.

ഉദ്ഘാടനവും അഭിനയവും കൊണ്ട് മാത്രം മുന്നോട്ട് പോകുന്ന വെറും ഒരു നടി മാത്രമല്ല ഹണി റോസ്. അതിബുദ്ധിമതിയായ ഒരു പെണ്ണാണ് അവള്‍ എന്ന് ഈ കേസിന്റെ നാള്‍വഴികളിലൂടെ മനസ്സിലാക്കാന്‍ സാധിക്കും. സാധാരണക്കാരന്‍ കൊടുക്കുന്നത് പോലെ സ്റ്റേഷനില്‍ പോയി ഒരു പരാതി കൊടുത്താല്‍ വാദി പ്രതിയായെന്ന് വരും.

ഹണി റോസിന്റെ ആദ്യ പോസ്റ്റ് കണ്ടപ്പോള്‍ ബോച്ചെ ഒരുപക്ഷെ കരുതിക്കാണും ഇവള്‍ ഇത്രയൊക്കെയെ ഉള്ളുവെന്ന്. ബുദ്ധിയും കരുത്തുമുള്ള സ്ത്രീകള്‍ ഒരുമ്പെട്ട് ഇറങ്ങിയാല്‍ പിന്നെ ബ്രഹ്മനും തടുക്കാനാവില്ലെന്ന ഒരു ചെല്ലുണ്ട്. അതിന് ഉദാഹരണമാണ് കക്കാനാട് ജയിലിലെ ഒന്നാം നമ്പർ സെല്ലില്‍ കിടക്കുന്ന സാധാരാണക്കാരന്‍ അല്ലാത്ത, ഒരുപാട് പേർക്ക് ശമ്പളം കൊടുക്കുന്ന മനുഷ്യന്‍.

ഒറ്റക്ക് നടക്കുന്നതിനേക്കാളും കിടക്കുന്നതിനേക്കാള്‍ ഇഷ്ടം ആള്‍ക്കൂട്ടത്തിനോടൊപ്പം നടക്കുന്നതിനും കിടക്കുന്നതിനും ഇരിക്കുന്നതിനുമാണെന്ന് ബോച്ചെ ഒരുപാട് തവണ പറഞ്ഞിട്ടുണ്ട്. ഇവിടെയും ബോച്ചെ ഒറ്റപ്പെട്ടില്ല. അഞ്ച് റിമാന്‍ഡ് പ്രതികള്‍ കൂട്ടിനുണ്ട്. അവരില്‍ ഒരാള്‍ മാത്രമാണ് ജയില്‍ യൂണിഫോം അണിഞ്ഞിട്ടുള്ളത്. അത് ബോച്ചെയാണ്. ഒരുപക്ഷെ ബോച്ചെയുടെ ദീർഘവീക്ഷണം കാരണമായിരിക്കാം ഈ വസ്ത്രം നേരത്തെ ധരിക്കാന്‍ തുടങ്ങിയതെന്നും സംവിധായകന്‍ പരിഹസിക്കുന്നു.

രാത്രി പുതയ്ക്കാനായി ഒരു പുതപ്പ് ചോദിച്ചപ്പോള്‍ ബോച്ചെയ്ക്ക് കിട്ടിയില്ലെന്ന വാർത്തയും ഞാന്‍ കണ്ടു. താങ്കള്‍ ഒരു സെലിബ്രിറ്റി ആയതുകൊണ്ട് ചിലപ്പോള്‍ ഒരു ജയില്‍ ഡി ജി പി വന്ന് കിടക്കാനൊരു ചൌക്കാളവും പുതയ്ക്കാന്‍ പുതപ്പും കുടിക്കാന്‍ കരിക്കിന്‍ വെള്ളവും, ഇനി ജയില്‍ ഭക്ഷണം പിടിക്കുന്നില്ലെങ്കില്‍ വീട്ടില്‍ നിന്നും ഏർപ്പാട് ചെയ്യാനുള്ള സാധ്യതയുമുണ്ട്. പക്ഷെ ഒരു കാര്യം, ജയില്‍ ഡി ജി പി വരുമ്പോള്‍ ഒന്ന് എഴുന്നേറ്റ് നിന്ന് വിറച്ച് കാണിച്ചേക്കണം. ഈ ബുദ്ധിയൊക്കെ മറ്റുള്ളവർ പറയാതെ തന്നെ ബോച്ചെയെക്ക് അറിയാവുന്നതല്ലേ. കോടതിയില്‍ ഒന്ന് പയറ്റി നോക്കിയതാണ്. ഇനി ബോച്ചെ ജയിലില്‍ നിന്നും പുറത്ത് വരുമ്പോള്‍ വലിയ സ്വീകരണം ഉണ്ടാകാനും സാധ്യതയുണ്ടെന്നും അദ്ദേഹം പറഞ്ഞു.