പേരുമാറ്റി പ്രമുഖ തമിഴ് നടൻ ജയം രവി. ഇനി മുതൽ രവി മോഹൻ എന്നായിരിക്കും തന്‍റെ പേരെന്ന് താരം സമൂഹ മാധ്യമങ്ങളിലൂടെ അറിയിച്ചു. തന്‍റെ കാഴ്ചപ്പാടുകളോടും മൂല്യങ്ങളോടും ചേർന്നുനിൽക്കുന്ന പുതിയ അധ്യായത്തിന്‍റെ തുടക്കമാണിതെന്നും സമൂഹ മാധ്യമങ്ങളിലൂടെ പങ്കുവച്ച കുറിപ്പിലൂടെ താരം അറിയിച്ചു. ആരാധകർക്ക് രവി എന്നും തന്നെ വിളിക്കാം.
പ്രശസ്ത എഡിറ്റർ എ മോഹന്‍റെ മകനായ രവി നായകനായി അരങ്ങേറ്റം കുറിച്ച ജയം എന്ന ചിത്രത്തിന്‍റെ വിജയത്തിന് ശേഷമാണ് ജയം രവി എന്ന് അറിയപ്പെടാൻ തുടങ്ങിയത്. ആരാധകര്‍ക്ക് പുതുവത്സര, പൊങ്കല്‍ ആശംസകള്‍ നേര്‍ന്നുകൊണ്ടുമാണ് താരം പേരിലെ മാറ്റം പ്രഖ്യാപിച്ചിരിക്കുന്നത്.
പൊങ്കല്‍ റിലീസ് ആയി എത്തുന്ന രവി മോഹന്‍ ചിത്രം കാതലിക്ക നൈരമില്ലൈയുടെ റിലീസ് നാളെയാണ്. ഇതിന് മുന്നോടി ആയിട്ട്കൂടിയാണ് താരം പേരുമാറ്റം പ്രഖ്യാപനവുമായി എത്തിയിരിക്കുന്നത്. പേരിലെ മാറ്റത്തിനൊപ്പം രവി മോഹൻ സ്റ്റുഡിയോസ് എന്ന പേരിൽ പുതിയ നിർമ്മാണ കമ്പനിയും താരം പ്രഖ്യാപിച്ചു. പ്രേക്ഷകരെ ആകര്‍ഷിക്കുകയും പ്രചോദിപ്പിക്കുകയും ചെയ്യുന്ന ചിത്രങ്ങളാവും ഈ ബാനറില്‍ എത്തുകയെന്നും താരം അറിയിച്ചു. കൂടാതെ തന്റെ പുതിയ നിർമ്മാണ സംരംഭത്തിലൂടെ പുതുമുഖങ്ങള്‍ക്കും അവസരങ്ങളൊരുക്കുന്ന അര്‍ഥവത്തായ സിനിമകള്‍ ഇതിലൂടെ സൃഷ്ടിക്കുകയാണ് ലക്ഷ്യമിടുന്നത്. പേരിലെ മാറ്റത്തിനൊപ്പം ഫാന്‍സ് അസോസിയേഷനുകളുടെ പേരും മാറ്റിയിട്ടുണ്ട്. രവി മോഹൻ ഫാൻസ് ഫൗണ്ടേഷന്‍ എന്നാണ് ആരാധക കൂട്ടായ്മ ഇനി അറിയപ്പെടുക.
STORY HIGHLIGHT: tamil actor jayam ravi changed his name