Beauty Tips

കറുത്ത പാടും ടാനും നിങ്ങളുടെ ചർമ്മത്തിന് മങ്ങലേൽപ്പിക്കുന്നതായി തോന്നുന്നുണ്ടോ ? പരിഹരിക്കും ഈ ജാപ്പനീസ് ഫേസ് മാസ്ക് – japanese face mask

ടാനും, കറുത്ത പാടും സൗന്ദര്യത്തിന് മങ്ങലേൽപ്പിക്കുന്നത് സ്വാഭാവികമാണ്. അമിത സൂര്യപ്രകാശം ഏൽക്കുന്നതും വരണ്ട ചർമ്മ പ്രകൃതവും ഇതിനുപിന്നിലെ പ്രധാന കാരണങ്ങൾ ആകാം. കയ്യിലും കാലിലും മാത്രമല്ല മുഖത്തെ കരുവാളിപ്പും പലപ്പോഴും ബുദ്ധിമുട്ട് ഉണ്ടാക്കാറുണ്ട്. അവയെല്ലാം ഒഴിവാക്കാൻ പല മാർഗങ്ങൾ ഉണ്ടെങ്കിൽ പോലും സോഷ്യൽ മീഡിയയിൽ ഏറെ വൈറലായ ഒരു മാർഗ്ഗമാണ് ഈ ജാപ്പനീസ് ഫേസ് മാസ്ക്.

കൊറിയൻ സൗന്ദര്യവർദ്ധക ഉൽപ്പന്നങ്ങൾ പോലെ തന്നെയാണ് ഈ ജാപ്പനീസ് ഫേസ് കെയർ ടിപ്സുകളും. അകാല വാർദ്ധക്യത്തിന്റെ ലക്ഷണങ്ങളെ അകറ്റുന്നതിനും ഗുണപ്രദമാണ് ഈ ഫേസ് മാസ്ക്കുകൾ. അരിപ്പൊടി, പച്ചപ്പാൽ, തേൻ എന്നിവ ചേർത്ത് തയ്യാറാക്കുന്നതാണ് ജാപ്പനീസ് ഫേസ് മാസ്ക്. പാർശ്വഫലങ്ങൾ വളരെ കുറവായതിനാൽ വ്യാപകമായി ഇത് ആളുകൾ ഉപയോഗിക്കുന്നു. പ്രകൃതിദത്തമായി എക്സ്ഫോളിയേറ്റ് ചെയ്യുന്നതിനും മുഖം തിളങ്ങുന്നതിനും ഇത് സഹായിക്കും.

ജാപ്പനീസ് ഫേസ് മാസ്ക്ക് തയ്യാറാക്കുന്ന വിധം

ഒരു ബൗളിലേക്ക് രണ്ട് ടേബിൾ സ്പൂൺ അരിപ്പൊടി എടുക്കുക. അതിലേക്ക് ഒരു ടേബിൾ സ്പൂൺ പാലും തേനും ചേർത്തിളക്കി നന്നായി യോജിപ്പിക്കാം. ഈ ഫേസ് മാസ്ക് മുഖത്ത് പുരട്ടി 15 മിനിറ്റ് വിശ്രമിക്കുക. ശേഷം തണുത്ത വെള്ളത്തിൽ കഴുകി കളയാം. ആഴ്ചയിൽ രണ്ട് തവണ ഇങ്ങനെ ഉപയോഗിക്കുന്നത് ചർമ്മത്തിന്റെ തിളക്കം കൂട്ടുന്നതിനും ചർമം സംരക്ഷികുന്നതിനും സഹായിക്കും.

ടാൻ അകറ്റാനുള്ള ഫേസ് മാസ്ക്

ഒരു ബീറ്റ്റൂട്ട് തൊലികളഞ്ഞ് ചെറിയ കഷണങ്ങളാക്കാം. അതിലേക്ക് രണ്ട് കപ്പ് റൈസ് വാട്ടർ ചേർത്ത് അരച്ചെടുക്കാം. ശേഷം ഈ ജ്യൂസ് അരിച്ചെടുക്കുക. ഇതിലേക്ക് പാൽപ്പൊടിയും അരിപ്പൊടിയും ചേർത്ത് ഇളക്കി യോജിപ്പിക്കാം. മുഖത്തും ശരീരത്തിൽ കാണുന്ന ഇടങ്ങളിലും ഈ മിശ്രിതം പുരട്ടാം. 20 മിനിറ്റിനു ശേഷം മൃദുവായി മസാജ് ചെയ്ത് തണുത്ത വെള്ളം ഉപയോഗിച്ച് കഴുകി കളയാം. മികച്ച ഫലം തരുന്ന ഈ മാസ്ക് ആഴ്ചയിൽ രണ്ട് തവണ ഉപയോഗിക്കാം.

STORY HIGHLIGHT: japanese face mask