Thrissur

ഗുരുവായൂർ ക്ഷേത്ര പരിസരത്ത് കറങ്ങി നടന്ന് യുവാവ് ; ഒടുവിൽ ട്രാൻസ്ഫോർമറിൽ നിന്ന് പൊള്ളലേറ്റു | tamilnadu native got burnt

വലത് കൈ മുട്ടിനു താഴെ പൊള്ളൽ ഏറ്റിട്ടുണ്ട്

തൃശൂർ: തമിഴ്നാട് സ്വദേശിയായ യുവാവിന് വൈദ്യുതി ട്രാൻസ്ഫോർമറിൽ നിന്ന് പൊള്ളലേറ്റു. മധുര സ്വദേശി 34 വയസ്സുള്ള രാജ്കുമാറിനാണ് പൊള്ളലേറ്റത്. ഇയാൾ ടെമ്പിൾ പൊലീസ് സ്റ്റേഷന് സമീപമുള്ള ട്രാൻസ്ഫോർമറിന്റെ സുരക്ഷാ ഗ്രില്ലിന് മുകളിൽ കയറി എച്ച്.ടി.ലൈനിൽ പിടിക്കുകയായിരുന്നു.

ഷോക്കേറ്റ് നിലത്തുവീണ രാജ്കുമാ‍ർ എഴുന്നേറ്റ് മുകളിൽ കയറി വീണ്ടും ലൈനിൽ പിടിച്ചു. സുരക്ഷാ ഗ്രില്ലിനുള്ളിൽ വീണ ഇയാളെ സംഭവം കണ്ട നാട്ടുകാർ ഓടിയെത്തി രക്ഷപ്പെടുത്തുകയായിരുന്നു. പൊലീസ് ജീപ്പിൽ ഇയാളെ ചാവക്കാട് താലൂക്ക് ആശുപത്രിയിൽ എത്തിച്ചു. വലത് കൈ മുട്ടിനു താഴെ പൊള്ളൽ ഏറ്റിട്ടുണ്ട്. സെൻട്രൽ റിസർവ് പൊലീസ് ഫോഴ്സ് അംഗമാണെന്ന രീതിയിൽ ഇയാൾ രണ്ട് ദിവസമായി ഗുരുവായൂർ ക്ഷേത്ര പരിസരത്ത് കറങ്ങുന്നതായി നാട്ടുകാർ പറഞ്ഞു.

content highlight : tamil-nadu-native-got-burnt-by-an-electricity-transformer-near-guruvayur-temple