Celebrities

കല്യാണി പ്രിയദര്‍ശന്‍-നസ്ലന്‍ ഷൂട്ടിംഗ് സംഘം സഞ്ചരിച്ച കാറിന് നേരെ കാട്ടാന ആക്രമണം – elephant attack

ദുല്‍ഖര്‍ സല്‍മാന്റെ വേഫെറര്‍ ഫിലിംസ് നിര്‍മ്മിക്കുന്ന കല്യാണി പ്രിയദര്‍ശന്‍ – നസ്ലന്‍ ചിത്രത്തിന്റെ ഷൂട്ടിംഗ് സംഘം സഞ്ചരിച്ച കാറിന് നേരെ കാട്ടാന ആക്രമണം. ചാലക്കുടി അതിരപ്പിള്ളി കണ്ണംകുഴിയില്‍ വെച്ചാണ് ഒറ്റയാന്‍ കാര്‍ അക്രമിച്ചത്. ഇപ്പോഴും ഒറ്റയാന്‍ ജനവാസ മേഖലയില്‍ തുടരുകയാണ് എന്നാണ് വിവരം.

ഷൂട്ടിങ്ങിന് വേണ്ടി ആളുകളുമായി അനില്‍ ലൊക്കേഷനിലേക്ക് വരുന്ന വഴിക്കാണ് കണ്ണംകുഴി ഭാഗത്ത് വെച്ച് റോഡിന് നടുവില്‍ നിലയുറപ്പിച്ച കാട്ടാന വാഹനത്തെ ആക്രമിച്ചത്. കണ്ണംകുഴി സ്വദേശിയായ അനിലിന്റെ കാര്‍ ആണ് ഒറ്റയാന്‍ തകര്‍ത്തത്. അരുണ്‍ ഡൊമിനിക് ഒരുക്കുന്ന കല്യാണി – നസ്ലന്‍ ചിത്രത്തിന്റെ ഷൂട്ടിംഗ് ഇപ്പൊള്‍ അതിരപ്പിള്ളി ഭാഗത്ത് പുരോഗമിക്കുകയാണ്. ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്.

STORY HIGHLIGHT: elephant attack