തെന്നിന്ത്യൻ പ്രേക്ഷകരുടെ ഇഷ്ട താരമാണ് പ്രഭാസ്. പ്രഭാസിന്റേതായി ഇനി വരാനിരിക്കുന്ന ചിത്രം ദ രാജാ സാബാണ്. താരത്തിന്റെ ചിത്രങ്ങളെല്ലാം വൻ കളക്ഷൻ നേടാറുണ്ട് അതെ പ്രതീക്ഷ നിലനിർത്തുന്ന ചിത്രമാണ് ദ രാജാ സാബും. ഹൊറര്‍ കോമഡി റൊമാന്റിക് ചിത്രമായി എത്തുന്ന ചിത്രത്തിന്റെ പുതിയ ഒരു അപ്‍ഡേറ്റാണ് ഇപ്പോൾ ചര്‍ച്ചയാകുന്നത്.
ദ രാജാസാബിന്റെ റിലീസ് നീട്ടിവച്ചുവെന്ന വാർത്തയാണ് ഏറെ ചർച്ചയാക്കുന്നത്. കൂടാതെ ചിത്രത്തിന്റെ പുതിയ പോസ്റ്ററും അണിയറപ്രവർത്തകർ പുറത്തുവിട്ടിട്ടുണ്ട്. നേരത്തെ ഏപ്രില്‍ 10നായിരുന്നു പ്രഭാസ് ചിത്രത്തിന്റെ റിലീസ് പ്രഖ്യാപിച്ചിരുന്നത്. മാരുതി സംവിധാനം ചെയ്ത ചിത്രത്തിൽ നായികയായി എത്തുന്നത് മാളവിക മോഹനാണ്. തമൻ എസ്. സംഗീതം പകരുന്ന ചിത്രത്തിന്‍റെ ഫൈറ്റ് കോറിയോഗ്രഫി രാം ലക്ഷ്മൺ മാസ്റ്റേഴ്‌സും കിംഗ് സോളമനും ചേർന്നാണ് കൈകാര്യം ചെയ്യുന്നത്.
ഫാമിലി എൻ്റർടെയ്‌നറായെത്തിയ ‘പ്രതി റോജു പാണ്ഡഗെ’, റൊമാൻ്റിക് കോമഡി ചിത്രമായ ‘മഹാനുഭാവുഡു’ എന്നീ സിനിമകൾക്ക് ശേഷം മാരുതി തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘ദ് രാജാ സാബ്’. തെലുങ്ക്, തമിഴ്, മലയാളം, കന്നഡ, ഹിന്ദി എന്നീ അഞ്ച് ഭാഷകളിലായി പ്രദർശനത്തിനെത്തുന്ന ചിത്രത്തിനായുള്ള കാത്തിരിപ്പിലാണ് ആരാധകർ. പീപ്പിൾ മീഡിയ ഫാക്ടറിയുടെ ബാനറിൽ ടി.ജി. വിശ്വപ്രസാദാണ് ചിത്രം നിർമ്മിക്കുന്നത്. ഒരു റിബൽ മാസ് ഫെസ്റ്റിവൽ തന്നെയാകും ചിത്രമെന്നാണ് അണിയറപ്രവർത്തകരുടെ സാക്ഷ്യം.
STORY HIGHLIGHT: prabhas starrer the raja saab film update out