ഉണ്ണി മുകുന്ദന്‍റെ കരിയറിലെ തന്നെ ഏറ്റവും വലിയ ഹിറ്റുകളില്‍ ഒന്നായി മാറിയിരിക്കുകയാണ് ‘മാര്‍ക്കോ’. ഗംഭീര പ്രതികരണമാണ് ചിത്രത്തിന് പ്രേക്ഷകരില്‍ നിന്നും ലഭിക്കുന്നത്. ഹനീഫ് അദേനി സംവിധാനം ചെയ്‌ത ഈ ചിത്രം ബോക്‌സ് ഓഫീസില്‍ കത്തി കയറുകയാണ്. മാര്‍ക്കോ 100 കോടി ക്ലബിലുമെത്തി എന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. വിവിധ ഭാഷകളിലെത്തിയ ചിത്രത്തിന്റെ മലയാള കളക്ഷൻ മാത്രം വലിയ തുകയാണെന്നാണ് റിപ്പോര്‍ട്ട്. മലയാളം പതിപ്പ് മാത്രമായി 41 കോടി രൂപയിലധികം മാര്‍ക്കോ നേടിയിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്.
ഡിസംബര്‍ 20 ന് തിയേറ്ററുകളില്‍ എത്തിയ ചിത്രത്തിന്റെ ഒടിടി റിലീസുമായി ബന്ധപ്പെട്ട് ഇതുവരെ ഒരു പ്ലാറ്റ്ഫോമുമായും കരാറായിട്ടില്ല എന്ന് നേരത്തെ ചിത്രത്തിന്റെ നിര്‍മാതാവ് വ്യക്തമാക്കിയിരുന്നു. നിര്‍മാതാവ് ഷരീഫ് മുഹമ്മദ് കുറിപ്പിലൂടെയാണ് ഇക്കാര്യം വ്യക്തമാക്കിയത്. മലയാളത്തിലെ ഏറ്റവും വലിയ മാസ്സീവ് വയലന്‍സ് എന്ന വിശേഷണത്തോടെ എത്തിയ ചിത്രം ക്യൂബ്‌സ് എന്‍റര്‍ടെന്‍മെന്‍റ്സിന്‍റെ ആദ്യ സംരംഭമാണ്.
നായകൻ ഉണ്ണി മുകുന്ദനൊപ്പം മറ്റ് വേഷങ്ങളില്‍ എത്തുന്നത് ജഗദീഷ്, ആൻസൺ പോൾ, കബീർ ദുഹാൻസിംഗ്, അഭിമന്യു തിലകൻ. യുക്തി തരേജ എന്നീ താരങ്ങളും ആണ്. ഛായാഗ്രഹണം ചന്ദ്രു സെൽവരാജാണ്. മാര്‍ക്കോ ഓരോ ദിവസം പിന്നിടുമ്പോഴും കളക്ഷൻ ഉയര്‍ത്തിയാല്‍ വമ്പൻ ഹിറ്റാകുമെന്ന് തീര്‍ച്ചയാകുമ്പോള്‍ ആരൊക്കെ വീഴുമെന്നതിലാണ് ആകാംക്ഷ.
STORY HIGHLIGHT: unni mukundan marco malayalam collection report