Celebrities

ആരാധകരുടെ അതിരു കടന്ന സ്നേഹം; നിർദേശവുമായി അജിത്ത് | ajiths-advice-to-fans

അജിത്തിന്റെ വിഡാമുയര്‍ച്ചി പ്രഖ്യാപിച്ചിട്ട് ഒരു വര്‍ഷത്തിലധികം ആയി

തമിഴകത്തിന് പുറത്തും ആരാധകരുള്ള രണ്ട് താരങ്ങളാണ് അജിത്തും വിജയ്‍യും. അജിത്ത് കുമാര്‍ നായകനായി വരാനിരിക്കുന്ന ചിത്രമാണ് വിഡാമുയര്‍ച്ചി. ചിത്രം അനിശ്ചിതമായി നീണ്ടുപോയത് ചര്‍ച്ചയായിരുന്നു. എന്തായാലും വിഡാമുയര്‍ച്ചിയുടെ സെൻസറിംഗ് കഴിഞ്ഞിരിക്കുകയാണ്. യുഎ സര്‍ട്ടിഫിക്കറ്റ് ലഭിച്ച അജിത്ത് ചിത്രം രണ്ട് മണിക്കൂറും 30 മിനിറ്റുമാണ് ദൈര്‍ഘ്യം.

പൊങ്കല്‍ റിലീസായിരിക്കും ചിത്രം എന്ന് വാര്‍ത്തകള്‍ ഉണ്ടായിരുന്നു. എന്നാല്‍ അനിവാര്യമായ ചില കാരണങ്ങളാല്‍ ചിത്രത്തിന്റെ റിലീസ് നീട്ടിവയ്‍ക്കുകയാണെന്നാണ് നിര്‍മാതാക്കള്‍ വ്യക്തമാക്കിയത്. ഇത് ആരാധകരെ കടുത്ത നിരാശരാക്കിരുന്നു. അജിത്തിന്റെ വിഡാമുയര്‍ച്ചി പ്രഖ്യാപിച്ചിട്ട് ഒരു വര്‍ഷത്തിലധികം ആയി.  ചിത്രീകരണത്തിനിടെ വിഡാ മുയര്‍ച്ചിയുടെ ഒരാള്‍ മരിക്കുകയും ചെയ്‍തു. കലാസംവിധായകൻ മിലനാണ് ഹൃദയാഘാതത്താല്‍ മരിച്ചത്. പരുക്കേറ്റ അജിത്ത് ഇന്ത്യയിലേക്ക് തിരിച്ചു വരികയും ചെയ്‍തു. ഒടുവില്‍ ആരോഗ്യം ഭേദമായി വീണ്ടും സിനിമയുടെ ചിത്രീകരണത്തില്‍ പങ്കെടുക്കുകയായിരുന്നു. ഒടുവില്‍ അജിത്തിന്റെ വിഡാമുയര്‍ച്ചി എന്ന സിനിമയുടെ സെൻസറിംഗ് കഴിഞ്ഞത് ആരാധകരെ ആവേശത്തിലാക്കിയിട്ടുണ്ട്.

ഫാൻസ് അസോസിയേഷൻ പിരിച്ചുവിട്ട ഒരു താരവുമാണ് അജിത്ത്. ആരാധകരുടെ അതിരു കടന്ന സ്‍നേഹത്തെ കുറിച്ച് അജിത്ത് വ്യക്തമാക്കിയതാണ് നിലവില്‍ ചര്‍ച്ചയാകുന്നത്. അവരവര്‍ക്ക് വേണ്ടി ജീവിക്കണമെന്നാണ് ആരാധകരോട് പറയാനുള്ളത് എന്ന് അജിത് കുമാര്‍ വ്യക്തമാക്കുന്നു.

സിനിമകള്‍ കാണാൻ ആരാധകരോട്  പറയുന്നു എന്ന് അജിത്ത് വ്യക്തമാക്കി. അതില്‍ പ്രശ്‍നമില്ല. അജിത്തും വിജയ്‍യും നീണാണ്‍ വാഴട്ടയെന്ന് പറയുന്നത് ശരിയല്ലെന്നും വ്യക്തമാക്കുന്നു അജിത് കുമാര്‍. എന്നോട് കാണിക്കുന്ന സ്‍നേഹത്തിന്റെ ഞാൻ തന്റെ ആരാധകരോട് നന്ദിയുള്ളവനാണ്. പക്ഷേ നിങ്ങളുടെ ജീവിതവും നോക്കണം. എന്റെ ആരാധകര്‍ ജീവിതത്തില്‍ ചെയ്യുന്ന ഓരോ നല്ല കാര്യത്തിനും എന്റെ സഹപ്രവര്‍ത്തകരോട് കാണിക്കുന്ന അടുപ്പത്തോടും ഞാൻ നന്ദിയുള്ളവനാണ്. പക്ഷേ ജീവിതം ഹ്രസ്വമായ കാലമാണ്. ഇന്നത്തേയ്‍ക്ക് ജീവിക്കണം എന്നും ആരാധകരോട് പറയുന്നു അജിത്ത് കുമാര്‍. നിലവിലെ നിമിഷത്തിന് വേണ്ടി ജീവിക്കൂവെന്നും പറയുന്നു അജിത്ത് കുമാര്‍.

 

content highlight: ajiths-advice-to-fans