പാലക്കാട്: ഒറ്റപ്പാലത്ത് വീടിന് നേരെ പെട്രോൾ ബോംബ് എറിഞ്ഞ യുവാവ് പിടിയിൽ. ചുനങ്ങാട് വാണി വിലാസിനി മനയങ്കത്ത് നീരജിനെയാണ് ഒറ്റപ്പാലം പൊലീസ് അറസ്റ്റ് ചെയ്തത്. ഇന്നലെ പുലർച്ചെ നിർമ്മാണത്തിലിരുന്ന വീട്ടിലേക്കാണ് ഇയാൾ പെട്രോൾ ബോംബ് എറിഞ്ഞത്. സംഭവത്തിൽ രണ്ട് തൊഴിലാളികൾക്ക് പരിക്കേറ്റിരുന്നു. പുലർച്ചെ 2.30നാണ് ആക്രമണം ഉണ്ടായത്.