ഫഹദിന്റെ എഡിഎച്ച്ഡി രോഗവുമായി ബന്ധപ്പെട്ടുള്ള ചോദ്യങ്ങളോട് മനോരമ ഓൺലൈനിന് നൽകിയ അഭിമുഖത്തിൽ പ്രതികരിച്ച് നസ്രിയ. ഫഹദിന് അത്തരമൊരു രോഗമുണ്ടെന്ന് കരുതി അതൊരിക്കലും തങ്ങളുടെ ജീവിതം മാറാൻ കാരണമായിട്ടില്ലെന്നാണ് നസ്രിയ പ്രതികരിച്ചത്.
ഫഹദ് ഒരു എഡിഎച്ഡി രോഗിയാണ്. പക്ഷെ ഇതൊക്കെ ഷാനു തിരിച്ചറിയുന്നതിനും ഈ അസുഖം കണ്ടുപിടിക്കുന്നതിനും മുമ്പെ ഞാൻ ഷാനുവിനെ കണ്ടുതുടങ്ങിയതാണല്ലോ. പണ്ടും ഷാനുവിന് ഇത് ഉണ്ടായിരുന്നിരിക്കും. ഷാനുവിന്റെ സ്വഭാവങ്ങൾ ഒക്കെ ഡീൽ ചെയ്താണ് ഞാൻ ഇതുവരെ ജീവിച്ചത്.
അത് ഞങ്ങളുടെ ജീവിതത്തിന്റെ ഭാഗമായി കഴിഞ്ഞു. ഇനിയിപ്പോൾ അത് കണ്ടുപിടിച്ച് കഴിഞ്ഞ് ഇങ്ങനെ ഒരു കണ്ടീഷൻ ഷാനുവിനുണ്ട് അതുകൊണ്ട് ഞാൻ കുറച്ചുകൂടി ക്ഷമയോടെ പെരുമാറണം എന്ന് ഒരു തോന്നൽ എനിക്ക് ഉണ്ടായേക്കാം. അത്തരത്തിൽ അത് സഹായകമായേക്കാം. അല്ലാതെ എല്ലാം പഴയതുപോലെ തന്നെ ജീവിതമൊന്നും മാറിയിട്ടില്ല എന്നാണ് നടി പറഞ്ഞത്.
സാധാരണ കുട്ടികളിലും അപൂര്‍വമായി മുതിര്‍ന്നവരിലും ഉണ്ടാകുന്ന നാഡീവ്യൂഹ വികാസവുമായി ബന്ധപ്പെട്ട ഒരു തകരാറാണ് അറ്റെന്‍ഷന്‍ ഡെഫിസിറ്റ് ഹൈപ്പര്‍ ആക്ടിവിറ്റി സിന്‍ഡ്രോ അഥവാ എഡിഎച്ച്ഡി. തനിക്കും ആ രോഗാവസ്ഥയുണ്ടെന്നും 41-ാം വയസിലാണ് രോഗം കണ്ടെത്തിയതെന്നും അടുത്തിടെയാണ് നടൻ വെളിപ്പെടുത്തിയത്.
കുട്ടികളായിരിക്കുമ്പോള്‍ തന്നെ എഡിഎച്ച്ഡി കണ്ടെത്തിയാല്‍ ചികിത്സിച്ച് മാറ്റാം.
എന്നാല്‍ തനിക്ക് 41-ാം വയസില്‍ കണ്ടെത്തിയതിനാല്‍ ഇനി അത് മാറാനുള്ള സാധ്യതയില്ല. എന്നെ കാണുമ്പോള്‍ നിങ്ങള്‍ക്ക് ചിരിക്കാന്‍ കഴിയുന്നുണ്ടെങ്കില്‍ അതാണ് നിങ്ങളോട് ചെയ്യാന്‍ കഴിയുന്ന വലിയ കാര്യം എന്നാണ് രോഗാവസ്ഥ വെളിപ്പെടുത്തി അന്ന് ഫഹദ് പറഞ്ഞത്. എഡിഎച്ച്ഡി വരാനുള്ള കാരണങ്ങള്‍ ഇന്നും കൃത്യമായി കണ്ടെത്തിയിട്ടില്ല. ജനിതകപരമായ ഘടകങ്ങള്‍ക്ക് ഇതില്‍ പ്രധാന പങ്കുണ്ടെന്ന് പഠനങ്ങൾ പറയുന്നു.
തലച്ചോറിന് വരുന്ന പരിക്കുകള്‍, മാസം തികയാതെയുള്ള ജനനം, ജനന സമയത്തെ കുറഞ്ഞ ഭാരം എന്നിവയും എഡിഎച്ച്ഡി സാധ്യത കൂട്ടുന്നു. എഡിഎച്ച്ഡി കണ്ടെത്തുന്നതിനായി ഒന്നിലധികം പരിശോധനകള്‍ ആവശ്യമാണ്. അതേസമയം പുഷ്പ 2വാണ് അവസാനമായി റിലീസ് ചെയ്ത ഫഹദ് ഫാസിൽ സിനിമ.
content highlight: -nazriya-nazim-open-up-about-fahadh-faasils-adhd