Beauty Tips

കൈയിലെ തഴമ്പ് ഒരു പ്രശ്നമായോ ? കുറയ്ക്കാൻ ഇതാ ചില നുറുങ്ങുവിദ്യകൾ | callus removal for hands

ചര്‍മ്മം സോഫ്റ്റാകാനും, ചര്‍മ്മത്തില്‍ നിന്നും തഴമ്പ് ഇല്ലാതാക്കാനും ഈ മിശ്രിതം സഹായിക്കുന്നു

‘നീ എന്റെ കൈയിലെ തഴമ്പ് കണ്ടിട്ടുണ്ടോ ?’ ചോദ്യമൊക്കെ വെയ്റ്റ് ഉള്ളതാണെങ്കിലും കാണാനത്ര നല്ലതല്ല അല്ലേ ? സ്ഥിരമായി നല്ല ഭാരപ്പെട്ട പണി എടുക്കുന്നവരില്‍,അല്ലെങ്കില്‍ ജിമ്മില്‍ പോയി വര്‍ക്കൗട്ട് ചെയ്യുന്നവരില്‍, വാഹനം ഓടിപ്പിക്കുന്നവരില്‍ എല്ലാം കയ്യില്‍ തഴമ്പ് നമ്മള്‍ കാണാറുണ്ട്. അതുപോലെ തന്നെ, സ്‌കൂളില്‍ പഠിക്കുന്ന കാലത്ത് പേന പിടിച്ച് പിടിച്ച് ആ വിരളിന്റെ അറ്റത്ത് തഴമ്പ് വന്നിരിക്കുന്നതും നമ്മള്‍ കണ്ടിട്ടുണ്ടാകും.

തഴമ്പ് വന്നാല്‍, കൈകള്‍ വളരെ പരുപരുത്തതാകും. ഈ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിനും, കൈകളിലെ തഴമ്പ് കുറയ്ക്കാനും സഹായിക്കുന്ന ചില പൊടിക്കൈകള്‍ നോക്കാം.

കൈകളിലെ തഴമ്പ് കുറയ്ക്കാനും, കൈകള്‍ വളരെ മൃദുലമാക്കാനും റോസ്‌വാട്ടറും ഗ്ലിസറിനും വളരെ നല്ലതാണ്. ഇതിനായി റോസ് വാട്ടറും ഗ്ലിസറിനും സമാസമം എടുക്കുക. ഇവ മിക്‌സ് ചെയ്യുക. അതിനുശേഷം ഒരു കുപ്പിയില്‍ ഇവ നിറയ്ക്കുക. ഇടയ്ക്ക് കൈകളില്‍ പുരട്ടുന്നത് വളരെ നല്ലതാണ്.

ഇത്തരത്തില്‍ അടുപ്പിച്ച് ഉപയോഗിച്ചാല്‍, ചര്‍മ്മത്തില്‍ നിന്നും മൃതകോശങ്ങള്‍ നീക്കം ചെയ്യാന്‍ സഹായിക്കുന്നതാണ്. ചര്‍മ്മം സോഫ്റ്റാകാനും, ചര്‍മ്മത്തില്‍ നിന്നും തഴമ്പ് ഇല്ലാതാക്കാനും ഈ മിശ്രിതം സഹായിക്കുന്നു.

കൈകളിലെ തഴമ്പ് കുറയ്ക്കാനും, കൈകള്‍ നല്ല മൃദുലമാക്കാനും കറ്റാര്‍വാഴയും, ഗ്ലിസറിനും അത്യുത്തമമാണ്. കറ്റാര്‍വാഴ ജെല്‍ ചര്‍മ്മത്തില്‍ നിന്നും മൃതകോശങ്ങള്‍ നീക്കം ചെയ്യാന്‍ സഹായിക്കുന്നു. ചര്‍മ്മം മൃദുലമാക്കാനും, ചര്‍മ്മത്തിലെ പാടുകളും, വരകളും അകറ്റാനും കറ്റാര്‍വാഴ ജെല്‍ സഹായിക്കുന്നു.

ഈ മിശ്രിതം തയ്യാറാക്കുന്നതിനായി ഒരു ടീസ്പൂണ്‍ കറ്റാര്‍വാഴ ജെല്‍ എടുക്കുക. ഇതിലേയ്ക്ക് രണ്ട് തുള്ളി ഗ്ലിസറിന്‍ ചേര്‍ത്ത് മിക്‌സ് ചെയ്യുക. അതിനുശേഷം കൈകളില്‍ പുരട്ടാവുന്നതാണ്. ഇടയ്ക്കിടയ്ക്ക് ഈ ക്രീം പുരട്ടുന്നത് ചര്‍മ്മത്തില്‍ നിന്നും തഴമ്പ് ഇല്ലാതാക്കാന്‍ സഹായിക്കുന്നതാണ്.

കൈകളെ മേയ്‌സ്ച്വര്‍ ചെയ്‌തെടുക്കാനും, കൈകളില്‍ നിന്നും തഴമ്പ് ഇല്ലാതാക്കാനും വെണ്ണ ഫലപ്രദമാണ്. രാത്രി കിടക്കുന്നതിന് മുന്‍പ് കുറച്ച് വെണ്ണ കൈകളില്‍ പുരട്ടുക. നല്ലതുപോലെ, വെണ്ണ ചര്‍മ്മത്തില്‍ ആഗിരണം ചെയ്യുന്നതുവരെ മസാജ് ചെയ്യുക. ഇത്തരത്തില്‍ രാവിലെയും രാത്രിയിലും വെണ്ണ കൈകളില്‍ പുരട്ടുന്നതും തഴമ്പ് ഇല്ലാതാക്കാന്‍ സഹായിക്കുന്നതാണ്.

കൈകള്‍ വരണ്ട് പോകുമ്പോഴാണ് പലപ്പോഴും കൈകളില്‍ തഴമ്പ് പ്രത്യക്ഷപ്പെടുന്നത്. കൈകളില്‍ മോയ്‌സ്ച്വര്‍ കണ്ടന്റ് കുറയുന്നത് തഴമ്പ് രൂപപ്പെടുന്നതിന് ഒരു പ്രാധാന കാരണമായി മാറുന്നു. അതിനാല്‍, കൈകള്‍ മോയ്‌സ്ച്വറൈസ് ചെയ്ത് നിലനിര്‍ത്താന്‍ ശ്രദ്ധിക്കുന്നത് നല്ലതാണ്. അതുപോലെ, കെമിക്കലുകള്‍ അമിതമായി അടങ്ങിയ സോപ്പ് ഉപയോഗിച്ച് ഇടയ്ക്കിടയ്ക്ക് കൈകള്‍ കഴുകുന്നതും, സാനിറ്റൈസര്‍ ഉപയോഗിക്കുന്നതും കൈകള്‍ വരണ്ട് പോകുന്നതിനും കാരണമാകുന്നു. അതുപോലെ, കൈകള്‍ക്ക് വെള്ളവുമായി അമിതമായി സംബര്‍ക്കം വരുന്നതും കൈകള്‍ വരണ്ട് പോകുന്നതിനു പിന്നിലെ ഒരു കാരണങ്ങളില്‍ ഒന്നാണ്. അതിനാല്‍, പരമാവധി കൈകളുടെ ആരോഗ്യം ശ്രദ്ധിക്കുക.

CONTENT HIGHLIGHT: callus removal for hands